LiveTV

Live

Cricket

ഇന്ത്യക്ക് ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യു സിസ്റ്റം

ഏഷ്യകപ്പിലെ പാകിസ്താനെതിരായ ധോണിയുടെ റിവ്യു ഇടപെടലിന് പിന്നാലെ ഡിആര്‍എസിന് ധോണി റിവ്യു സിസ്റ്റമെന്ന് പേരിട്ടിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍...

ഇന്ത്യക്ക് ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യു സിസ്റ്റം

മൈതാനത്തുവെച്ച് തത്സമയം കളിയെ വിലയിരുത്താനും തീരുമാനമെടുക്കാനുമുള്ള ധോണിയുടെ കഴിവ് അധികം കളിക്കാര്‍ക്കില്ല. കളിക്കളത്തിലെ തീരുമാനങ്ങള്‍ എത്രത്തോളം കൃത്യമാണെന്നതിന് തെളിവാണ് ധോണിയുടെ റിവ്യൂകളുടെ വിജയം. ഏഷ്യകപ്പിലെ പാകിസ്താനെതിരായ ധോണിയുടെ റിവ്യു ഇടപെടലിന് പിന്നാലെ ഡിആര്‍എസിന് ധോണി റിവ്യു സിസ്റ്റമെന്ന് പേരിട്ടിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.

പാകിസ്താനെതിരെ എട്ടാം ഓവറിലായിരുന്നു ധോണിയുടെ ഡിആര്‍എസ് പ്രയോഗം. ചാഹലിന്റെ പന്ത് പാക് താരം ഇമാം ഉള്‍ഹഖിന്റെ കാലില്‍ കൊണ്ടു. ഇന്ത്യന്‍ താരങ്ങള്‍ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ നോട്ടൗട്ട് വിധിച്ചു. ഇതിന് പിന്നാലെ ധോണി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കടുത്തെത്തി ഡിആര്‍എസിന് നിര്‍ദ്ദേശിക്കുകയായിരുന്നു.

റിവ്യൂവില്‍ ചാഹലിന്റെ പന്ത് മിഡില്‍ സ്റ്റംപ് തന്നെ തെറിപ്പിക്കുമെന്ന് തെളിഞ്ഞു. തെറ്റു തിരുത്തിയ അമ്പയര്‍ ഔട്ട് വിളിച്ചതോടെ ഇന്ത്യന്‍ ക്യാമ്പില്‍ ആഹ്ലാദം. ഇന്ത്യയുടെ സ്വന്തം ധോണി റിവ്യു സിസ്റ്റത്തെ ട്വിറ്ററില്‍ ട്രന്‍ഡിംങാക്കിയിരിക്കുകയാണ് ആരാധകര്‍.