LiveTV

Live

Cricket

പാകിസ്ഥാനെ കുടഞ്ഞെറിഞ്ഞ് ഇന്ത്യ

എഷ്യാ കപ്പില്‍ ഇന്ത്യക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ശിഖർ ധവാനും (114) രോഹിത് ശർമക്കും (111) സെഞ്ച്വറി

പാകിസ്ഥാനെ കുടഞ്ഞെറിഞ്ഞ് ഇന്ത്യ

എഷ്യാ കപ്പിലെ സൂപ്പർ ഫോർ മത്സരത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. ഒപ്പണർമാരായി ഇറങ്ങി സെഞ്ച്വറികളോടെ മുന്നിൽ നിന്ന് നയിച്ച ശിഖർ ധവാനും (114) ക്യാപ്റ്റന്‍ രോഹിത് ശർമയും (111) ഇന്ത്യൻ ജയം അനായാസമാക്കുകയായിരുന്നു. 12 റണ്‍സെടുത്ത അമ്പാട്ടി റായിഡു പുറത്താകാതെ നിന്നു

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുക്കുകയായിരുന്നു. പാക് നിരയില്‍ ശുഎെബ് മാലിക് 78-ും ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് 44-ും റണ്‍സെടുത്തു. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങയ ഇന്ത്യ 39.3 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു.

തോല്‍വിയറിയാതെയാണ് ഏഷ്യ കപ്പില്‍ ഇന്ത്യയുടെ മുന്നേറ്റം. സൂപ്പര്‍ ഫോറില്‍ നേരത്തെ ബംഗ്ലാദേശിനെ തോല്‍പിച്ച ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇതോടെ ടൂര്‍ണ്ണമെന്‍റിലെ തുടര്‍ചയായ നാലാം വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്