LiveTV

Live

Cricket

എന്തിനാണ് താന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടിയതെന്ന് വെളിപ്പെടുത്തി പാക് ആരാധകന്‍

താന്‍ എന്തിനാണ് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഈ പാക് ആരാധകന്‍.

എന്തിനാണ് താന്‍ ഇന്ത്യന്‍ ദേശീയ ഗാനം പാടിയതെന്ന് വെളിപ്പെടുത്തി പാക് ആരാധകന്‍

കഴിഞ്ഞദിവസം ഏഷ്യ കപ്പില്‍ ഇന്ത്യ - പാകിസ്താന്‍ മത്സരത്തിനിടെ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലായ പാക് ആരാധകന്‍ വീണ്ടും താരമാകുന്നു.

താന്‍ എന്തിനാണ് ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചതെന്ന് വെളിപ്പെടുത്തുകയാണ് ഈ പാക് ആരാധകന്‍. സമാധാനത്തിന്റെ പ്രതീകമായിട്ടാണ് താന്‍ മത്സരത്തിന് മുമ്പ് സ്റ്റേഡിയത്തില്‍ മുഴങ്ങിയ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ചതെന്ന് ഈ യുവാവ് പറയുന്നു. പാകിസ്താന്റെ ദേശീയഗാനം മുഴങ്ങിയപ്പോള്‍ ഇന്ത്യന്‍ ആരാധകരും ആദരവ് പ്രകടിപ്പിക്കുന്നത് താന്‍ ശ്രദ്ധിച്ചുവെന്നും അതുകൊണ്ടാണ് തിരിച്ചും ബഹുമാനം പ്രകടിപ്പിക്കാന്‍ താന്‍ തീരുമാനിച്ചതെന്നും ആദില്‍ താജ് എന്ന പാക് ആരാധകന്‍ പറഞ്ഞു.

Also read: ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് പാക് ക്രിക്കറ്റ് ആരാധകന്‍ - വീഡിയോ

കഭി ഖുശി കഭി ഗം എന്ന ബോളിവുഡ് ചിത്രത്തില്‍ നിന്നാണ് താന്‍ ഇന്ത്യന്‍ ദേശീയഗാനം പഠിച്ചതെന്നും ആദില്‍ വെളിപ്പെടുത്തി.