LiveTV

Live

Cricket

ഏഷ്യ കപ്പ് 2018: ചരിത്രത്തിലെ ചില സുപ്രധാന നാഴികകല്ലുകൾ

ഇം​ഗ്ലണ്ട് പര്യടനത്തിന് ശേഷം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുക 

ഏഷ്യ കപ്പ് 2018: ചരിത്രത്തിലെ ചില സുപ്രധാന നാഴികകല്ലുകൾ

ഏഷ്യ കപ്പ് 2018ന് ശനിയാഴ്ച തുടക്കമാവുകയാണ്. ദുബൈയിൽ ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലാണ് ആദ്യ മത്സരം. ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടിയ ഏഷ്യൻ ടീമുകളായ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളെക്കൂടാതെ ഹോങ്കോങ്ങും ഏഷ്യ കപ്പിൽ പങ്കെടുക്കും. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നായകൻ വിരാട് കോഹ്‍ലിക്ക് വിശ്രമമനുവദിച്ചതിനെ തുടർന്ന് രോഹിത് ശർമ്മയാണ് ടീം ഇന്ത്യയെ നയിക്കുക.

ഏഷ്യ കപ്പ് 2018: ചരിത്രത്തിലെ ചില സുപ്രധാന നാഴികകല്ലുകൾ

ചരിത്ര പ്രസിദ്ധമായ ഏഷ്യ കപ്പ് ടൂർണ്ണമെന്റിലെ സുപ്രധാന വസ്തുതകൾ

  • 1984ൽ ഷാർജയിലാണ് ആദ്യ ഏഷ്യ കപ്പ് അരങ്ങേറിയത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നിവരായിരുന്നു മത്സരാർഥികൾ. ഏറ്റവും കൂടുതൽ മത്സരങ്ങൾ വിജയിക്കുന്ന ടീമിനെ ചാമ്പ്യൻമാരായി പ്രഖ്യാപിക്കും. സുനിൽ ഗവാസ്കറുടെ ടീം ഇന്ത്യ ആദ്യത്തെ ഏഷ്യ കപ്പ് ജേതാക്കളായി.
  • 1986ൽ ശ്രീലങ്കയിലായിരുന്നു രണ്ടാമത്തെ ഏഷ്യ കപ്പ്. ശ്രീലങ്കയുമായുള്ള രാഷ്ട്രീയ സ്വരചേർച്ചയുടെ പേരിൽ ഇന്ത്യ ടൂർണ്ണമെന്റിൽ നിന്നും വിട്ടുനിന്നു. ബംഗ്ലാദേശ് പരമ്പരയിൽ ഇടം നേടി. പാകിസ്താനെ പരാജയപ്പെടുത്തി ശ്രീലങ്ക ജേതാക്കളായി.
  • 1988ൽ ബംഗ്ലാദേശ് ഏഷ്യ കപ്പിന് വേദിയായി. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ഏക അഞ്ച് വിക്കറ്റ് നേട്ടം പാകിസ്താനെതിരെ 1988 ഏഷ്യ കപ്പ് ഫൈനലിൽ അഷ്രബ് അയൂബിന്റെ പേരിൽ കുറിക്കപ്പെട്ടു. 21 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ അയൂബ് സ്വന്തമാക്കി. ഫൈനലിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ വീണ്ടും ഏഷ്യ കപ്പ് സ്വന്തമാക്കി.
  • 1990ൽ ഇന്ത്യയിൽ നടന്ന ടൂർണ്ണമെന്റിൽ പാകിസ്താൻ പങ്കെടുത്തിരുന്നില്ല. ഇന്ത്യ വീണ്ടും ഏഷ്യ കപ്പ് ചാമ്പ്യൻമാരായി.
  • ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വരചേർച്ചകളെത്തുടർന്ന് 1993ൽ ടൂർണ്ണമെന്റ് വേണ്ടെന്ന് വച്ചു.
  • 1995 ൽ ഷാർജയിലാണ് ടൂർണ്ണമെന്റ് നടന്നത്. വീണ്ടും ഇന്ത്യ ജേതാക്കളായി.
  • 1997ൽ ശ്രീലങ്കയിൽ നടന്ന പരമ്പരയിൽ ഇന്ത്യയെ പരാജയപ്പെടുത്തി ശ്രീലങ്ക കപ്പെടുത്തു.
  • 2000ത്തിലെ ഏഷ്യ കപ്പില്‍ ഇന്ത്യ ആദ്യമായി ഫൈനൽ കാണാതെ പുറത്തായി. പാകിസ്താൻ ശ്രീലങ്കയെ തോൽപിച്ച് ചാമ്പ്യൻമാരായി.
  • 2004ലും 2008ലും ശ്രീലങ്ക കപ്പുയർത്തി.
  • 15 വർഷങ്ങൾക്ക് ശേഷം 2010ൽ ഇന്ത്യ വീണ്ടും ഏഷ്യ കപ്പ് ജേതാക്കളായി. ഏഷ്യ കപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്ക് റെയ്റ്റ് നേടിയ ബൗളിങ്ങ് പ്രകടനം വിരേന്ദർ സേവാഗ് കാഴ്ചവച്ചു. മൂന്ന് ഒാവറിൽ ആറ് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് സെവാഗിന്റെ പ്രകടനം.
  • 2012ൽ ത്രില്ലിങ്ങായ അവസാന ഒാവറിലേക്ക് നീണ്ട മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി പാകിസ്താൻ ചാമ്പ്യൻമാരായി.
  • 2014ൽ അഫ്ഗാനിസ്താന്‍ ആദ്യമായി ഏഷ്യ കപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ധാക്കയിൽ നടന്ന ഫൈനലിൽ ശ്രീലങ്ക പാകിസ്താനെ പരാജയപ്പെടുത്തിയ കാഴ്ചക്ക് ക്രിക്കറ്റ് ലോകം സാക്ഷിയായി.
  • 2015ൽ എെ.സി.സി വളരെ നിർണ്ണായകമായ ഒരു തീരുമാനമെടുത്തു. ഏഷ്യ കപ്പ് ഇനി മുതൽ 20-20, ഏകദിനം എന്ന് വർഷാവർഷം മാറി മാറി നടത്തണമെന്നായിരുന്നു തീരുമാനം.
  • 2016ല്‍ ആദ്യ ഏഷ്യ കപ്പ് 20-20 ടൂർണ്ണമെന്റ് നടന്നു. ധാക്കയിൽ നടന്ന ഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി.
  • 1120 റൺസോടെ സനത്ത് ജയസൂര്യയാണ് ഏഷ്യ കപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം.
  • മുത്തയ്യ മുരളീധരനാണ് ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം. 30 വിക്കറ്റുകളാണ് മുരളീധരൻ നേടിയത്.
  • ഏറ്റവും കൂടുതൽ തവണ ഏഷ്യ കപ്പ് ചാമ്പ്യൻമാരായത് ഇന്ത്യയാണ്. ആറ് തവണ ഇന്ത്യ കിരീടമേന്തി. ശ്രീലങ്ക അഞ്ചും പാകിസ്താന്‍ രണ്ടും തവണ വിജയികളായി.
  • ഏറ്റവും മികച്ച ആവറേജ് മഹേന്ദ്ര സിങ് ധോണിയുടെ പേരിലാണ്. (95.16)