LiveTV

Live

Cricket

ജഡേജയും വിഹാരിയും പൊരുതി; ഇന്ത്യ 292ന് പുറത്ത്, ഇംഗ്ലണ്ടിന് ലീഡ് 

ഓവല്‍ ടെസ്റ്റിലെ ഇന്ത്യ 292 റണ്‍സിന് പുറത്ത്. ഇതോടെ ഇംഗ്ലണ്ടിന് 40 റണ്‍സ് ലീഡായി. 

ജഡേജയും വിഹാരിയും പൊരുതി; ഇന്ത്യ 292ന് പുറത്ത്, ഇംഗ്ലണ്ടിന് ലീഡ് 

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് ഇന്ന് രണ്ടാം ഇന്നിങ്‌സ് പുനരാരംഭിക്കും. നിലവില്‍ രണ്ട് വിക്കറ്റിന് 114 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 46 റണ്‍സുമായി അലിസ്റ്റര്‍ കുക്കും 29 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 292 ന് അവസാനിച്ചിരുന്നു. ഇന്ത്യക്കായി രവീന്ദ്ര ജഡേജ 86 ഉം ഹനുമാ വിഹാരി 56 റണ്‍സും നേടിയിരുന്നു. ഇംഗ്ലണ്ടിനിപ്പോള്‍ 154 റണ്‍സ് ഓവറോള്‍ ലീഡുണ്ട്.

ഹനുമ വിഹാരിക്കൊപ്പം 77 റണ്‍സിന്റെ കൂട്ടുകെട്ടാണ് ജഡേജ ഉയര്‍ത്തിയത്. ആറിന് 174 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയെ മെരുക്കാന്‍ ഇംഗ്ലണ്ട് ബുദ്ധിമുട്ടി. ടീം സ്‌കോര്‍ 237ല്‍ നില്‍ക്കെയാണ് ഈ കൂട്ടുകെട്ട് തകരുന്നത്. അതിനിടെ ഹനുമ വിഹാരി തന്റെ അരങ്ങേറ്റ ടെസ്റ്റ് അവിസ്മരണീയമാക്കി. 124 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സാണ് വിഹാരി നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയതിന് പിന്നാലെ വിഹാരിയെ അലി വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിക്കുകയായിരുന്നു. പിന്നാലെ ഇഷാന്തിനെയും മുഹമ്മദ് ശമിയെയും എളുപ്പത്തില്‍ മടക്കി ഇംഗ്ലണ്ട് കളിയിലേക്ക് വന്നെങ്കിലും അവസാന വിക്കറ്റില്‍ ഭുംറയെ കൂട്ടുപിടിച്ച് ജഡേജ വീണ്ടും കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യ 300 കടക്കുമെന്ന് തോന്നിച്ചെങ്കിലും സ്‌ട്രൈക്ക് കൈമാറാനുള്ള ജഡേജയുടെ ശ്രമം റണ്‍ഔട്ടില്‍ കലാശിക്കുകയായിരുന്നു.

ഭുംറ 14 പന്തുകളെ നേരിട്ടുവെങ്കിലും റണ്‍സൊന്നും നേടിയില്ല. 32 റണ്‍സിന്റെ കൂട്ടുകെട്ട് പിറന്നു. എന്നാല്‍ ജഡേജയെ പൂട്ടാന്‍ ഇംഗ്ലണ്ടിനായില്ല. 156 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സറും ഉള്‍പ്പെടെ 86 റണ്‍സ് നേടി ജഡേജ പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ജയിംസ് ആന്‍ഡേഴ്‌സണ്‍, ബെന്‍ സ്‌റ്റോക്ക്, മുഈന്‍ അലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 332 റണ്‍സിന് അവസാനിച്ചിരുന്നു.