LiveTV

Live

Cricket

കോഹ്‌ലിക്കും കിട്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമില്‍ നിന്നൊരു ജേഴ്‌സി 

കോഹ്‌ലിക്കും കിട്ടി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമില്‍ നിന്നൊരു ജേഴ്‌സി 

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് ജേഴ്‌സി സമ്മാനിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ സതാപ്ടണ്‍ എഫ്.സി. ഇന്ത്യക്ക് ഏറെ നിര്‍ണായകമായ പരമ്പരയിലെത്തന്നെ നാലാം ടെസ്റ്റ് സതാപ്ടണിലാണ് നടന്നിരുന്നത്. ഇവിടേക്ക് കോഹ്ലിയേയും ടീം ഇന്ത്യയേയും സ്വാഗതം ചെയ്താണ് സതാപ്ടണ്‍ എഫ്‌സി ഇന്ത്യന്‍ നായകന് ജേഴ്‌സി കൈമാറിയത്.

സതാപ്ടണ്‍ എഫ്.സിയുടെ സ്‌ട്രൈക്കര്‍ ഡാനി ഇങ്‌സാണ് കോഹ്ലിയുടെ പേര് എഴുതിയ ജേഴ്‌സി അദ്ദേഹത്തിന് നല്‍കിയത്. ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് വഴി ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. പക്ഷേ സതാപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍ക്കാനായിരുന്നു വിധി. 60 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കുകയും ചെയ്തു. ഈ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയത് കോഹ്ലിയാണ്.

500 റണ്‍സിന് മുകളില്‍ റണ്‍സ് കണ്ടെത്തിയ താരം സതാപ്ടണ്‍ ടെസ്റ്റില്‍ ഇന്ത്യക്ക് വിജയപ്രതീക്ഷ തന്നിരുന്നു. രഹാനെയുമൊത്തുള്ള കൂട്ടുകെട്ടായിരുന്നു അത്. പക്ഷേ മുഇൌന്‍ അലി ഇൌ കൂട്ടുകെട്ട് തകര്‍ത്ത് കളി ഇംഗ്ലണ്ടിന് അനുകൂലമാക്കുകയായിരുന്നു.