LiveTV

Live

Cricket

ബുംറയുടെ പന്ത് പോയ വഴി അറിയാതെ ജെന്നിങ്‌സ്; അന്തം വിട്ട് ഇംഗ്ലണ്ട് 

ബുംറയുടെ പന്ത് പോയ വഴി അറിയാതെ ജെന്നിങ്‌സ്; അന്തം വിട്ട് ഇംഗ്ലണ്ട് 

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ബൗള്‍ ചെയ്യുന്ന ഇന്ത്യക്ക് തട്ടുതകര്‍പ്പന്‍ തുടക്കം. 14 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. രണ്ട് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ മികവാണ് ഇംഗ്ലണ്ടിനെ കുഴക്കുന്നത്. ഇശാന്ത് ശര്‍മ്മക്കായിരുന്നു മൂന്നാമത്തെ വിക്കറ്റ്. ബുംറ എറിഞ്ഞ മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് വീണു. ബുംറയുടെ ഷാര്‍പ്പായൊരു ഡെലിവറി ജെന്നിങ്‌സിനെ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. പന്ത് എങ്ങോട്ടാണ് പോവുന്നതെന്ന് പോലും മനസിലായില്ല ജെന്നിങ്‌സിന്. ഇന്ത്യയുടെ ആദ്യ അപ്പീലില്‍ തന്നെ അമ്പയര്‍ ഔട്ട് വിളിച്ചു. ആദ്യ രണ്ട് ടെസ്റ്റ് ഇംഗ്ലണ്ടും മൂന്നാമത്തേത് ഇന്ത്യയും ജയിച്ചതിനാല്‍ ഇന്നത്തെ ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.