LiveTV

Live

Cricket

കളി ഇംഗ്ലണ്ടിന്റെ വരുതിയില്‍: വോക്‌സിന് കന്നിസെഞ്ച്വറി 

മൂന്നാം ദിനം നേരത്തെ കളിനിറുത്തുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 357 എന്ന നിലയിലാണ്. 

കളി ഇംഗ്ലണ്ടിന്റെ വരുതിയില്‍:  വോക്‌സിന് കന്നിസെഞ്ച്വറി 

ലോര്‍ഡ്‌സ് ടെസ്റ്റ് ഇംഗ്ലണ്ട് കൊണ്ടുപോകുമെന്ന് തോന്നുന്നു. ഇന്ത്യയെ 107ന് ഒതുക്കി ബാറ്റിങ് തുടര്‍ന്ന ഇംഗ്ലണ്ടിനെ ഇന്ത്യ ഞെട്ടിച്ചുവെങ്കിലും ആറാംവിക്കറ്റില്‍ ബെയര്‍സ്‌റ്റോയും ക്രിസ് വോക്‌സും ഇംഗ്ലണ്ടിനെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുകയായിരുന്നു. വോക്‌സ് തന്റെ കന്നി സെഞ്ച്വറി ടെസ്റ്റില്‍ കുറിക്കുകയും ചെയ്തു. മൂന്നാം ദിനം നേരത്തെ കളിനിറുത്തുമ്പോള്‍ ഇംഗ്ലണ്ട് ആറിന് 357 എന്ന നിലയിലാണ്. അവര്‍ക്കിപ്പോള്‍ 250 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡായി. നാല് വിക്കറ്റ് കയ്യിലിരിക്കെ നാലാം ദിനമായ ഇന്ന് ലീഡ് 300ലെത്തിക്കാനാവും അവര്‍ ശ്രമിക്കുക. സാം കറന്‍(22) ക്രിസ് വോക്‌സ്(120) എന്നിവരാണ് ക്രീസില്‍. സെഞ്ച്വറിക്കരികെ ആവേശം കാണിച്ച ബെയര്‍‌സ്റ്റോ(93) വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് പിടികൊടുക്കുകയായിരുന്നു.

ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കായിരുന്നു വിക്കറ്റ്. 189 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഈ സഖ്യം നേടിയത്. ഒരു പക്ഷേ ജയത്തോളം പോന്ന ഇന്നിങ്സ്. 131ന് അഞ്ച് എന്ന നിലയില്‍ തകരുകയായിരുന്നു ഇംഗ്ലണ്ട്. ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ ബെയര്‍‌സ്റ്റോ-വോക്‌സ് സഖ്യം കരുതലോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്തു. അതുവരെ നന്നായി പന്തെറിഞ്ഞ ഷമി-ഉമേഷ് യാദവിനെ മികവോടെ പ്രതിരോധിച്ചു. കിട്ടുന്ന അവസരങ്ങളില്‍ ബൗണ്ടറി കടത്തി. സ്പിന്നറായ അശ്വിന് വിക്കറ്റ് നേടാനാവാതെ വന്നപ്പോള്‍ കുല്‍ദീപ് യാദവ് വന്‍ പരാജയമായി. യാദവിന്റെ പന്തുകളായിരുന്നു അധികവും അതിര്‍ത്തിവര തൊട്ടത്. ഒമ്പത് ഓവറെ എറിഞ്ഞെങ്കിലും 44 റണ്‍സും വിട്ടുകൊടുത്തു. എന്നാല്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ വിക്കറ്റ് വീഴ്ത്തി.

കളി ഇംഗ്ലണ്ടിന്റെ വരുതിയില്‍:  വോക്‌സിന് കന്നിസെഞ്ച്വറി 

രങ്ങേറ്റ താരം ഒലിപോപ്പിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. കുക്ക് (21) ജോ റൂട്ട്(19)ജോസ് ബട്ട് ലര്‍(24) എന്നിവര്‍ക്ക് നിലയുറപ്പിക്കാനായില്ല. നാലാം ദിനമായ ഇന്ന് ഇന്ത്യക്ക് നിര്‍ണായകമാണ്. സമനില അല്ലെങ്കില്‍ തോല്‍വി ഒഴിവാക്കുക ഇതു രണ്ടിനുമായിരിക്കും ഇന്ത്യ കളിക്കുക. കൂട്ടിന് മഴയെത്തിയാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാവും. അല്ലെങ്കില്‍ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0ത്തിന് മുന്നിലെത്തും.