Top

അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല; സി.പി.എം പ്രാഥമിക സ്ഥാനാർഥി പട്ടിക ഇങ്ങനെ

ലോക്സഭയിലേക്ക് മത്സരിച്ച എംബി രാജേഷ്, പി രാജീവ്, വി.എന്‍ വാസവന്‍, കെ.എന്‍ ബാലഗോപാല്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്

MediaOne Logo

  • Published:

    5 March 2021 3:21 PM GMT

  • Updated:

    2021-03-05 15:10:28.0

അഞ്ച് മന്ത്രിമാര്‍ക്ക് സീറ്റില്ല; സി.പി.എം പ്രാഥമിക സ്ഥാനാർഥി പട്ടിക ഇങ്ങനെ
X

നിയമസഭാ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർഥി പട്ടികക്ക് പ്രാഥമിക രൂപമായി. ശനി, ഞായർ ദിവസങ്ങളായി ചേരുന്ന ജില്ലാ കമ്മിറ്റികൾ പട്ടിക സംബന്ധിച്ച് ചർച്ച ചെയ്യും. 8ന് അന്തിമ പട്ടിക പുറത്തിറക്കും. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലെ സ്ഥാനാർഥികളെ സംബന്ധിച്ചും ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ചു അന്തിമരൂപമായിട്ടില്ല.

മന്ത്രിമാരായ തോമസ് ഐസക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, എ.കെ ബാലന്‍, ഇ.പി ജയരാജന്‍ എന്നീ മന്ത്രിമാര്‍ക്ക് ഇക്കുറി സീറ്റില്ല. ഘടകകക്ഷിക്ക് സീറ്റ് കൊടുക്കേണ്ടതിനാല്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ മത്സരത്തിനുണ്ടാവില്ല. സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് എം.വി.ഗോവിന്ദനും കെ.എൻ.ബാലഗോപാലും മത്സരിക്കും.

മന്ത്രി എ.കെ ബാലന്റെ ഭാര്യ പി.കെ ജമീല, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു എന്നിവര്‍ സാധ്യതാ പട്ടികയിലുണ്ട്. ലോക്സഭയിലേക്ക് മത്സരിച്ച എംബി രാജേഷ്, പി രാജീവ്, വി.എന്‍ വാസവന്‍, കെ.എന്‍ ബാലഗോപാല്‍ എന്നിവരും സാധ്യതാപട്ടികയിലുണ്ട്.

പ്രാഥമിക പട്ടിക ഇങ്ങനെ:

തിരുവനന്തപുരം

പാറശാല -സി.കെ.ഹരീന്ദ്രൻ, നെയ്യാറ്റിൻകര - കെ ആൻസലൻ, വട്ടിയൂർക്കാവ് - വി.കെ.പ്രശാന്ത്, കാട്ടാക്കട - ഐ.ബി.സതീഷ്, നേമം - വി.ശിവൻകുട്ടി, കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ, വർക്കല - വി. ജോയ് , വാമനപുരം - ഡി.കെ.മുരളി, ആറ്റിങ്ങൽ - ഒ.എസ്.അംബിക, അരുവിക്കര - ജി.സ്റ്റീഫൻ

കൊല്ലം

കൊല്ലം- എം മുകേഷ്, ഇരവിപുരം - എം നൗഷാദ്, ചവറ - ഡോ.സുജിത്ത് വിജയൻ, കുണ്ടറ - ജെ.മേഴ്‌സിക്കുട്ടിയമ്മ, കൊട്ടാരക്കര - കെ.എൻ.ബാലഗോപാൽ

കോട്ടയം

വി.എൻ.വാസവൻ– ഏറ്റുമാനൂർ, കെ.അനിൽകുമാർ–കോട്ടയം, ജെയ്ക് സി.തോമസ്– പുതുപ്പള്ളി

ആലപ്പുഴ

ദലീമ – ആരൂർ, പി.പി.ചിത്തരഞ്ജൻ– ആലപ്പുഴ, എച്ച്.സലാം– അമ്പലപ്പുഴ, യു.പ്രതിഭ– കായംകുളം, എം.എസ്.അരുൺ കുമാർ–മാവേലിക്കര, സജി ചെറിയാൻ– ചെങ്ങന്നൂർ

പത്തനംതിട്ട

വീണാ ജോർജ്–ആറന്മുള, കെ.യു.ജനീഷ് കുമാർ– കോന്നി

ഇടുക്കി

എം.എം.മണി–ഉടുമ്പൻചോല, ദേവികുളം- ഉറപ്പായിട്ടില്ല

തൃശൂർ

ചാലക്കുടി - യു .പി . ജോസഫ്, ഇരിങ്ങാലക്കുട - ആർ.ബിന്ദു, വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി, മണലൂർ - മുരളി പെരുനെല്ലി, ചേലക്കര - യു.ആർ.പ്രദീപ്, ഗുരുവായൂർ - നാളെ ജില്ലാ സെക്രട്ടറിയറ്റിൽ തീരുമാനം, പുതുക്കാട് - കെ.കെ. രാമചന്ദ്രൻ, കുന്നംകുളം - എ.സി.മൊയ്തീൻ, ഇരിങ്ങാലക്കുട - ആർ ബിന്ദു

എറണാകുളം

കെ.ജെ.മാക്സി–കൊച്ചി, കെ.എൻ.ഉണ്ണികൃഷ്ണൻ–വൈപ്പിൻ, എം.സ്വരാജ്–തൃപ്പൂണിത്തുറ, പി.രാജീവ്–കളമശേരി, ആന്റണി ജോൺ–കോതമംഗലം, ഡോ.ജെ.ജേക്കബ്–തൃക്കാക്കര, ആലുവ - ഷെൽന നിഷാദ്, എറണാകുളം- ഷാജി ജോർജ്

കോഴിക്കോട്

സച്ചിൻദേവ്–ബാലുശേരി, തോട്ടത്തിൽ രവീന്ദ്രൻ–കോഴിക്കോട് നോർത്ത്, പി.എ.മുഹമ്മദ് റിയാസ്– ബേപ്പൂർ, ടി.പി.രാമകൃഷ്ണൻ– പേരാമ്പ്ര, കൊടുവള്ളി–കാരാട്ട് റസാഖ്

പാലക്കാട്

ആലത്തൂർ - കെ ഡി പ്രസന്നൻ, നെന്മാറ - കെ ബാബു, പാലക്കാട് - തീരുമാനം ആയില്ല, മലമ്പുഴ - എ പ്രഭാകരൻ, കോങ്ങാട്- പി പി സുമോദ്‌, തരൂർ - ഡോ. പി കെ ജമീല, ഒറ്റപ്പാലം - പി ഉണ്ണി, ഷൊർണ്ണൂർ - സി കെ രാജേന്ദ്രൻ, തൃത്താല -എം ബി രാജേഷ്

കണ്ണൂർ

പിണറായി വിജയൻ–ധർമ്മടം, ടി.ഐ.മധുസൂദനൻ–പയ്യന്നൂർ, കെ.കെ.ശൈലജ–മട്ടന്നൂർ, എ.എൻ.ഷംസീർ–തലശേരി, എം.വി.ഗോവിന്ദൻ–തളിപ്പറമ്പ് എം.വിജിൻ–കല്യാശേരി, കെ.വി.സുമേഷ്–അഴീക്കോട്

കാസർകോട്

സി.എച്ച്.കുഞ്ഞമ്പു–ഉദുമ, രാജഗോപാൽ–തൃക്കരിപ്പൂർ

TAGS :
Next Story