Top

കുവൈത്തിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈന്‍; അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ്

സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ചൊവാഴ്ചയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്

MediaOne Logo

  • Updated:

    2021-03-03 01:45:22.0

Published:

3 March 2021 1:45 AM GMT

കുവൈത്തിലെത്തുന്നവർക്ക് നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈന്‍; അഞ്ച് വിഭാഗങ്ങള്‍ക്ക് ഇളവ്
X

വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിലെത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്‍റൈന്‍ വ്യവസ്ഥയിൽ അഞ്ചു വിഭാഗങ്ങൾക്ക് ഇളവ് . സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ചൊവാഴ്ചയാണ് ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്.

കുവൈത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈത്തിൽ എത്തുന്ന യാത്രക്കാർ ആരോഗ്യമന്ത്രാലയം തെരഞ്ഞെടുത്ത ഹോട്ടലുകളിലൊന്നിൽ പതിനാലു ദിവസം ക്വാറന്‍റൈന്‍ അനുഷ്ഠിക്കൽ നിര്‍ബന്ധമാണ് ഈ നിബന്ധനയിൽ അഞ്ച് വിഭാഗങ്ങളെ ഒഴിവാക്കികൊണ്ടാണ് ഡി.ജി.സി.എ പുതിയ സർക്കുലർ ഇറക്കിയത്. ഇത് പ്രകാരം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികൾ, അവരുടെ ജീവിത പങ്കാളി .മക്കൾ . നയതന്ത്ര ഉദ്യോഗസ്ഥരോടൊപ്പം എത്തുന്ന വീട് ജോലിക്കാർ എന്നിവർക്ക് ക്വാറന്‍റൈനില്‍ ഇളവുണ്ടാകും. വിദേശത്തു ചികിത്സക്കായി പോയി തിരിച്ചു വരുന്ന കുവൈത്ത് സ്വദേശി , ഒപ്പമുള്ളയാൾ എന്നിവർക്കും ഇളവുണ്ടാകും ഇവർ . ചികിത്സ നേടിയ രാജ്യത്തെകുവൈത്ത് ഹെൽത്ത് ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കണം .

വിദേശ സർവകലാശാലകളിൽ നിന്നും പരീക്ഷ കഴിഞ്ഞു മടങ്ങിയെത്തുന്ന സ്വദേശി വിദ്യാർഥികൾ ആണ് ഇളവ് ലഭിക്കുന്ന മൂന്നാമത്തെ വിഭാഗം . പരീക്ഷാ തിയതി വെളിപ്പെടുത്തുന്ന സര്‍വകലാശാല സർട്ടിഫിക്കറ്റും കുവൈത്ത് കൾച്ചറൽ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കിയാലാണ് ഈ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുക . സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കും അവരുടെ ഫസ്റ്റ് ഡിഗ്രി കുടുംബാംഗങ്ങൾക്കും ജോലിക്കാർക്കും ഹോട്ടൽ ക്വാറന്‍റൈന്‍ വ്യവസ്ഥയിൽ ഇളവുണ്ടാകും തനിച്ചു യാത്ര ചെയ്തു വരുന്ന പതിനെട്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്കും ഡിജിസിഎ സർക്കുലർ പ്രകാരം ഹോട്ടൽ ക്വാറന്‍റൈന്‍ ആവശ്യമില്ല .

മേൽപ്പറഞ്ഞ അഞ്ചു വിഭാഗത്തിൽ പെടുന്നവർ പതിനാലു ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയണം . രണ്ടു തവണ സ്വന്തം ചെലവിൽ പിസിആർ പരിശോധന നടത്തുകയും വേണം . വിമാനം ഇറങ്ങിയ ഉടനെയും ക്വാറന്‍റൈന്‍ ആറ് ദിവസം പൂർത്തിയായാലും ആണ് പരിശോധന . ആരോഗ്യമന്ത്രാലയത്തിന്‍റെ ശ്ലോനിക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണമെന്നും ഡിജിസിഎ വ്യക്തമാക്കി.

TAGS :
Next Story