LiveTV

Live

Opinion

മധ്യതിരുവിതാംകൂർ കോൺഗ്രസ് തിരിച്ചു പിടിക്കുമോ?

കോട്ടയം ഡി.സി.സി സെക്രട്ടറി ആയിരുന്ന കെ.എം മാണി പാർട്ടി വിട്ടു കെ.എം ജോർജിനും ആർ.ബാലകൃഷ്ണപിള്ളക്കും ഒപ്പം ചേരുന്നത് വരെ കോട്ടയം കോൺഗ്രസിന്റെ സ്വന്തം തട്ടകം

മധ്യതിരുവിതാംകൂർ കോൺഗ്രസ് തിരിച്ചു പിടിക്കുമോ?

കോൺഗ്രസിനിത് കൃത്യ സമയം. പാർട്ടി പിളർത്തി ഉണ്ടായ കേരള കോൺഗ്രസിനെ തളച്ച്‌ മധ്യ തിരുവിതാംകൂർ തിരിച്ചുപിടിക്കാനുള്ള ശരിയായ അവസരം. കെ.എം മാണിയില്ലാത്ത കേരള കോൺഗ്രസ്‌ എന്താണെന്ന് കോൺഗ്രസിനെ ആരും പഠിപ്പിക്കേണ്ടതില്ല. കേരള കോൺഗ്രസിലേക്ക് വഴി മാറി പോയ സ്വന്തം മധ്യതിരുവിതാംകൂർ തിരിച്ചുപിടിക്കാൻ തോന്നിയ സമയവും സന്ദർഭവും കൃത്യം ആണ്. അപ്പനോളം വളരാത്ത മകൻ ജോസ് കെ മാണിയും, പി ജെ ജോസഫിൽ മാത്രം ചുറ്റി തിരിയുന്ന ജോസഫ് വിഭാഗവും ആണ് സന്ദർഭം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് യോജിക്കുന്ന സമയവും.

പാർട്ടി രൂപീകരണത്തിന് പിന്നാലെ 1965 നിയമസഭ തെരഞ്ഞെടുപ്പിൽ 25 സീറ്റ്‌ നിസാരമായി കൈപ്പിടിയിൽ ഒതുക്കിയ പാരമ്പര്യമാണ് കേരള കോൺഗ്രസിന്റേത്.

കോട്ടയം ഡി.സി.സി സെക്രട്ടറി ആയിരുന്ന കെ.എം മാണി പാർട്ടി വിട്ടു കെ.എം ജോർജിനും ആർ.ബാലകൃഷ്ണപിള്ളക്കും ഒപ്പം ചേരുന്നത് വരെ കോട്ടയം കോൺഗ്രസിന്റെ സ്വന്തം തട്ടകം. പാലാ മണ്ഡലം രൂപീകരിച്ച ശേഷമുള്ള തെരഞ്ഞെടുപ്പ് കന്നിയങ്കത്തിൽ പാലായും മാണിയും ഒപ്പം ജയിച്ചു കയറി. അന്ന് മുതൽ കോൺഗ്രസ്‌ ചിത്രത്തിൽ ഇല്ല. എങ്കിലും കെ.എം മാണിക്ക് കിട്ടാത്ത കോൺഗ്രസ്‌ വോട്ടുകൾ പാലായിൽ ഇന്നുമുണ്ട്. കെ.എം മാണി ഇല്ലെങ്കിൽ പിന്നെ കോൺഗ്രസിന്റെ പെട്ടിയിൽ മാത്രം വീഴുന്ന വോട്ടുകളും. 2019 പാലാ ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ചു കയറിയത് ജോസ് -ജോസഫ് തർക്കം ആണെന്നിരിക്കെ പാലാ സാങ്കേതികമായി എൽ.ഡി.എഫിന് സ്വന്തം ആയിട്ടില്ല. മാണി സി കാപ്പന്റെ വിജയത്തിന് കോൺഗ്രസ്‌ വോട്ടും മുതൽകൂട്ടായിട്ടുണ്ട്.

വിലപേശി വാങ്ങിച്ചാണ് വഴക്കം. ബാർകോഴ കേസിൽ പ്രതീക്ഷിച്ച സഹായം കിട്ടാത്തതിന് പോലും മുന്നണി വിട്ടു പ്രതിരോധിക്കാൻ കെൽപ് ഉണ്ടായിരുന്ന പാർട്ടി, മുന്നണിക്ക് വേണ്ടാത്ത കറിവേപ്പില ആകുന്നത് ചരിത്രത്തിൽ ആദ്യമാണ്.

കെ.എം മാണി
കെ.എം മാണി

2016 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ.എം മാണിയുടെ പാർട്ടി 15 സീറ്റ്‌ പിടിച്ചു വാങ്ങി. 6 സീറ്റിൽ വിജയം. കോൺഗ്രസിനും ലീഗിനും തൊട്ട് താഴെ ചോദ്യം ചെയ്യപ്പെടാത്ത പാർട്ടിക്ക് ഇനി എത്ര സീറ്റ് എന്നുള്ളതിൽ ഉത്തരം ഇപ്പോഴേ വ്യക്തമാണ്. തൊടുപുഴ, കോതമംഗലം കടുത്തുരുത്തി, കുട്ടനാട് സീറ്റുകൾ ജോസഫിന് തന്നെ യു.ഡി.എഫ് കൊടുക്കും. സി.എഫ് തോമസ് ഒപ്പം എത്തിയതോടെ ചങ്ങനാശ്ശേരി ഉറപ്പിക്കാം. പൂഞ്ഞാറും ഇടുക്കിയും കൂടി കടുംപിടുത്തത്തിൽ വാങ്ങിയേക്കാം. ബാക്കി ഉള്ള എട്ട് സീറ്റിൽ നിന്ന് കോൺഗ്രസ്‌ ഇനി പിടി വിടില്ല. തിരിച്ചു പിടിക്കാൻ ഉറച്ചുള്ള ഉമ്മൻചാണ്ടിയെ വെട്ടാനുള്ള പാങ്ങ് മാണിയില്ലാത്ത കേരള കോൺഗ്രസിന് ഇല്ല താനും. കേരള കോൺഗ്രസിന്റെ പതനം മാത്രമാകില്ല ഒ.സിയുടെ ലക്ഷ്യം. വില പേശൽ ശേഷി നഷ്ടപെട്ട കേരള കോൺഗ്രസിന്റെ സീറ്റുകൾ കൂടി കിട്ടുന്നതോടെ കോട്ടയത്ത്‌ മകൻ ചാണ്ടി ഉമ്മനായി ഒരിടം ഒരുക്കാൻ ഉള്ള ശ്രമവും ഇതിനൊപ്പം ഉണ്ടായേക്കാം.

വിലപേശി വാങ്ങിച്ചാണ് വഴക്കം. ബാർകോഴ കേസിൽ പ്രതീക്ഷിച്ച സഹായം കിട്ടാത്തതിന് പോലും മുന്നണി വിട്ടു പ്രതിരോധിക്കാൻ കെൽപ് ഉണ്ടായിരുന്ന പാർട്ടി, മുന്നണിക്ക് വേണ്ടാത്ത കറിവേപ്പില ആകുന്നത് ചരിത്രത്തിൽ ആദ്യമാണ്.

ജോസ് കെ മാണിയെന്ന നേതാവിന്റെ പിടിപ്പുകേടും രാഷ്ട്രീയ അപക്വതയും ജോസഫിന് ഗുണമായി ഭവിച്ചെങ്കിലും ആത്യന്തികമായി നേട്ടം കോൺഗ്രസിന് ആണ്. കോട്ടയം പാർലമെന്റ് സീറ്റിൽ താൻ പിടിച്ച പിടിയിൽ വിജയം കണ്ട അമിതആത്മവിശ്വാസമാണ് ജോസിന് കെണിയായത്. തോമസ് ചാഴികാടന്‌ വേണ്ടിയുള്ള അടവുകൾ ജോസഫിനോട് മാത്രമാണെന്ന ധാരണയിൽ പിഴച്ചു . ജോസ് -ജോസഫ് ചക്കളത്തിൽ പോര് ഉമ്മൻചാണ്ടി വിദ്യ ആക്കുമെന്ന സാമാന്യം വേണ്ട രാഷ്ട്രീയ ബോധം പോലും ജോസിനുണ്ടായില്ല. ഒപ്പമുള്ളതിൽ

പയറ്റി തെളിഞ്ഞ രാഷ്ട്രീയക്കാരൻ റോഷി അഗസ്റ്റിൻ മാത്രമെങ്കിലും, ജോസ് ഇരിക്കുമ്പോൾ റോഷി ഒതുങ്ങുമെന്നതിനാൽ പാർട്ടിക്ക് പ്രതീക്ഷ വേണ്ട. ജോസിന്റെ നിഴലാകാൻ റോഷി എന്ന പ്രായോഗിക രാഷ്രീയക്കാരൻ എത്ര കാലം നിന്നേക്കും എന്നതും സംശയമാണ്. ഉദാഹരണത്തിന്, അനൂപ് ജേക്കബിനൊപ്പം കേരള കോൺഗ്രസ്‌ ജേക്കബിൽ റോഷി നിന്നാൽ പാർട്ടി ചെയർമാൻ എന്ന പദവിയിൽ കുറഞ്ഞതൊന്നും കരുതണ്ട. റോഷിയുടെ ചുവടുമാറ്റവും വിദൂരത്ത് അല്ലാതെ ഊഹിക്കാം. ജോസഫ് പക്ഷത്ത് കളം പഠിച്ച നേതാവെന്ന പേര് മോൻസ് ജോസഫിനുണ്ട്. കോട്ടയത്ത്‌, സ്വന്തം വിയർപ്പ് ഒന്നുകൊണ്ട് മാത്രം മാണി പാലാ കൈവെള്ളയിൽ ആക്കിയത് ആണെങ്കിൽ കടുത്തുരുത്തിയിൽ മോൻസ് മാണിയുടെ പാതയിലാണ്. ആ കരുത്ത് മോൻസിനുണ്ട്.

ആരും ഒന്ന് നോക്കുന്ന സുന്ദരിയായ യുവതി അല്ല മാണിയുടെ പാർട്ടി എന്ന് ജോസിനോ ജോസഫിനോ തോന്നാതിരുന്നത് കോൺഗ്രസിന്റെ നേട്ടമായി മാറാൻ അധികകാലം വേണ്ട.

യു.ഡി.എഫിന് ഒപ്പമുള്ള ജോസഫ് വിഭാഗം പി.ജെയിൽ മാത്രം കറങ്ങി കുറച്ചു നാളുകൾ കൂടി ഓടിയേക്കാം. പക്ഷെ പാർട്ടിയെ താങ്ങാൻ മാത്രം ഉള്ള കരുത്ത് മോൻസിനില്ല. പിന്നെ മറുചോദ്യത്തിനുള്ള ഇടം പോലും കോൺഗ്രസ്‌ നേരിടേണ്ടി വരില്ല. മാണിയുടെ വിയോഗത്തോടെ ജോസഫിലേക്കുള്ള കൊഴിഞ്ഞുപോക്ക് ജോസിനെ ഉലച്ചിട്ടുണ്ട്. മുന്നണി പുറത്താക്കുക കൂടി ചെയ്തതോടെ ജോസ് പറയുന്ന ഹൃദയബന്ധത്തിനും വിലയിടിഞ്ഞു. പുറത്താകലിന് ശേഷം ജോസഫിലേക്ക് പോയവരും പോകാൻ നിക്കുന്നവരും ഇല്ലാത്ത അടിത്തറ കൂടി ഇളക്കും. അതുകൊണ്ട്, ജോസ് ഏത് മുന്നണിയിലേക്ക് പോയാലും യു.ഡി.എഫിന് അതൊരു നഷ്ടമാകില്ല. തൃശൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പാർട്ടിയുടെ സ്വാധീനം യു.ഡി.എഫിന് സ്ഥിരപ്പെട്ട സീറ്റുകളാണ്. ക്രിസ്ത്യൻ ബെൽറ്റിൽ കോൺഗ്രസിന് സ്വന്തം നിലയ്ക്കുള്ള വളർച്ചക്ക് തടസമാണ് കേരള കോൺഗ്രസ്. പിളർന്ന് പിളർന്ന് വളർച്ച നിന്ന് പോയ പാർട്ടിയെ മാണിയുടെ അഭാവത്തിൽ പൂർണമായി ഇല്ലാതാക്കാൻ ഉള്ള അവസരം കോൺഗ്രസ്‌ വിട്ടു കളിക്കില്ല.

മധ്യതിരുവിതാംകൂർ കോൺഗ്രസ് തിരിച്ചു പിടിക്കുമോ?

വിജയിയുടെ ആശ്വാസം ആയിരിക്കുമിപ്പോൾ ജോസഫിന്. കാലം കാത്തു വെച്ചിരിക്കുന്നത് ജോസഫും തിരിച്ചറിയാതെ പോകുന്നത് തഴക്കവും പഴക്കവും ചെന്ന പാർട്ടിയുടെ നഷ്ടം. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കാൻ ജോസോ, അല്പ സ്വല്പമെങ്കിലും വിട്ടു വീഴ്ചകൾക്ക് ജോസഫോ തയ്യാറായിരുന്നെങ്കിൽ പിടിപ്പുകേടു കൊണ്ട് ശിഥിലമായി പോയ പാർട്ടി എന്ന് കേരള കോൺഗ്രസ്‌ എഴുതപ്പെടാതെയിരുന്നേനെ. സീറ്റ്‌ കൊടുക്കാത്തതിന് കോൺഗ്രസ്‌ വിട്ട കെ.എം മാണിയുടെ ചരിത്രം തന്നെയാണ് പാർട്ടിക്കും. അരനൂറ്റാണ്ടിനിടയിൽ 16പിളർപ്പുകൾ. അധികാരത്തിന്‌ വേണ്ടി മാത്രമുള്ള പിളർപ്പുകൾ ആണ് പാർട്ടി ചരിത്രം. പക്ഷെ ഇന്ന്

ആരും ഒന്ന് നോക്കുന്ന സുന്ദരിയായ യുവതി അല്ല മാണിയുടെ പാർട്ടി എന്ന് ജോസിനോ ജോസഫിനോ തോന്നാതിരുന്നത് കോൺഗ്രസിന്റെ നേട്ടമായി മാറാൻ അധികകാലം വേണ്ട. സൂചി കുത്താൻ ഉള്ള ഇടം കോൺഗ്രസ്‌ ബുദ്ധിപൂർവം നേടി. തൂമ്പ കയറ്റാൻ ഉള്ള ഇടത്തിന്‌ ഒരു ഉപദേശവും വേണ്ട. ആ ബുദ്ധി ആണ് ജോസ് -ജോസഫ് പക്ഷത്തിന്‌ ഇല്ലാതെ പോയത്.