LiveTV

Live

Opinion

ചൈനയുടെ അധിനിവേശത്തിനു പിന്നിലെന്ത്?

പ്രതിരോധമന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ജാഗ്രതയില്ലായ്മയാണ് അധിനിവേശത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തിയിട്ടുണ്ട്.

ചൈനയുടെ അധിനിവേശത്തിനു പിന്നിലെന്ത്?

1999ലെ കാർഗിൽ നുഴഞ്ഞുകയറ്റത്തിന് സമാനമായ ഒരു ആക്രമണം ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യക്കുനേരെ ഉണ്ടായിരിക്കുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിലെ ഇന്ത്യൻ സൈന്യത്തിൻറെ അധീനതയിലുള്ള പ്രദേശത്തേക്ക് മൂന്ന് കിലോമീറ്ററോളം കടന്നുകയറി നിലയിറുപ്പിച്ചിരിക്കുകയാണ് ചൈനീസ് സൈന്യം. ഇന്ത്യ അതിർത്തിയോട് ചേർന്ന് നിർമിച്ചിട്ടുള്ള 255 കിലോമീറ്റർ ദൈർഘ്യം വരുന്ന ഡർബുക്-ഷ്യോക് ഹൈവേയുടെ തൊട്ടടുത്താണ് ഈ പ്രദേശം. അതായത് ഈ ഹൈവേയിലൂടെയുള്ള സഞ്ചാരം ചൈനീസ് സൈന്യത്തിൻറെ നിരീക്ഷണത്തിലായിരിക്കുമെന്ന് സാരം. ഇതുവഴി ചൈനയുടെ പ്രസിദ്ധമായ പുതിയ സിൽക് റൂട്ട് നിർമാണത്തിന് അരങ്ങൊരുങ്ങുകയാണെന്നാണ് വാർത്തകൾ. നിലവിൽ അറുപത് ചതുരശ്ര കിലോമീറ്റർ വരുന്ന പ്രദേശം ചൈനയുടെ അധീനതയിലാണിപ്പോൾ.

ഇന്ത്യൻ സൈന്യം വർഷങ്ങളായി പട്രോളിങ് നടത്തി വന്ന നാല് പ്രദേശങ്ങളെങ്കിലും ഇപ്പോൾ ചൈനീസ് സൈന്യം ഉപരോധിച്ചിരിക്കുകയാണ്. സാധാരണ ഏപ്രിൽ -മെയ് മാസങ്ങളിൽ ഉധംപൂരിൽ ക്യാംപ് ചെയ്യുന്ന ഇന്ത്യൻ കരസേനയുടെ നോർത്തേൺ കമാൻഡ് പരിശീലനാവശ്യങ്ങൾക്കായി ഈ പ്രദേശത്തെത്താറുള്ളതാണ്. എന്നാൽ, കോവിഡ് മൂലം സൈന്യം ക്യാംപിൽ തന്നെ കഴിയുകയാണ്. ഈ അവസരം മുതലെടുത്താണ് ചൈനീസ് അധിനിവേശം നടന്നത്. എന്നാൽ, കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻറെ നേതൃത്വത്തിൽ നടന്ന സേനാ മേധാവികളുടെ അവലോകന യോഗത്തിൽ നോർത്തേൺ കമാൻഡിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ ജാഗ്രതയില്ലായ്മയാണ് ചൈനീസ് അധിനിവേശത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യ ചൈനീസ് അതിർത്തിയിൽ റോഡ് നിർമിച്ചെങ്കിലും ഈ റോഡ് സംരക്ഷിക്കാൻ ഈ പ്രദേശത്ത് വേണ്ടത്ര സൈനിക വിന്യാസം നടത്തിയിട്ടുമില്ല. ഇത് ഗുരുതര വീഴ്ചയാണെന്ന് സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നരേന്ദ്ര മോദി, രാജ്നാഥ് സിങ്
നരേന്ദ്ര മോദി, രാജ്നാഥ് സിങ്

ഇതിനോട് മോദി ഭരണകൂടം പ്രതികരിച്ചതെങ്ങനെയാണെന്നും പരിശോധിക്കേണ്ടതുണ്ട്. ഏപ്രിൽ അവസാന വാരം തുടങ്ങിയ ചൈനീസ് അധിനിവേശത്തെ കുറിച്ച് ഭരണകൂടം മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് സേനാ മേധാവികളുടെ യോഗത്തിന് ശേഷം രാജ്‌നാഥ് സിങ് വാ തുറന്നത്: ' ചൈനയുമായി ബന്ധപ്പെട്ട് ചില സംഭവവികാസങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ചില സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്'.

ചൈനയുമായി ബന്ധപ്പെട്ട് ചില സംഭവവികാസങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ചില സാഹചര്യങ്ങൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്...
രാജ്നാഥ് സിങ്, പ്രതിരോധമന്ത്രി

പ്രശ്‌നപരിഹാരത്തിനായി താൻ ഇടപെടാമെന്ന യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ വാഗ്ദാനത്തോടും രാജ്‌നാഥ് സിങ് പ്രതികരിച്ചു. യു.എസ് പ്രതിരോധ സെക്രട്ടറി മാർക് എസ്‌പേറിനോട് ഇന്ത്യയും ചൈനയും പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കുന്നുവെന്ന് മറുപടി നൽകിയെന്നായിരുന്നു രാജ്‌നാഥ് സിങിൻറെ പ്രതികരണം.

ഡോക് ലാമിന് ശേഷം വീണ്ടും ബന്ധം ഉലയുന്നു

സിക്കിം അതിർത്തിയിലെ ഡോക്‌ലാമിൽ ചൈന റോഡ് നിർമിച്ചതായിരുന്നു 2017-ലെ ഡോക്ലാം സംഘർഷം. 73 ദിവസം നീണ്ടു നിന്ന തർക്കം, ഇരു സൈന്യങ്ങളും മുഖാമുഖം നിൽക്കുന്നതിലേക്ക് നയിച്ചു. 1962ലെ യുദ്ധത്തിന് ശേഷം ഇത്തരത്തിലുള്ള ഉരസലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇരുസൈന്യവും വെടിവെയ്പിലേക്കോ മറ്റോ നീങ്ങാറില്ല. ഡോക്ലാം സംഘർഷം നടന്നു കൊണ്ടിരിക്കുന്നതിനിടെ ഇപ്പോൾ ചൈന അധിനിവേശം നടത്തിയിട്ടുള്ള ലഡാക്കിലെ പോങ്‌ഗോങ് തടാകക്കരയിൽ ഇന്ത്യൻ-ചൈനീസ് സൈനികർ പരസ്പരം തല്ലുകൂടുന്നതും കല്ലെറിയുന്നതുമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു.

ഇത് പിന്നീട് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ചൈനീസ് സൈനികർ ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ തറയിൽ കിടത്തി പരിശോധിക്കുന്ന ഒരു ചിത്രം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഇതിനോട് ഇനിയും കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.

ഇന്ത്യ- ചൈന അതിർത്തി (LINE OF ACTUAL CONTROL)

ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങൾക്ക് ബ്രിട്ടീഷ് കാലത്തോളം പഴക്കമുണ്ട്. 1914ൽ ബ്രിട്ടീഷ് ഇന്ത്യയും തിബറ്റും തമ്മിൽ ഒപ്പുവെച്ച കരാർ പ്രകാരമാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി നിർണയിക്കുന്നത്. ഇതാണ് മക്മഹോൻ രേഖ എന്നറിപ്പെടുന്നത്. നിലവിൽ ഇന്ത്യൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, കശ്മീർ എന്നിവയുമായാണ് ചൈന അതിർത്തി പങ്കിടുന്നത്. മക്മഹോൻ രേഖ പ്രകാരം ഇത് 3488 കിലോമീറ്റർ ഉണ്ട്. എന്നാൽ രണ്ടായിരം മീറ്ററേ ഉള്ളൂവെന്നാണ് ചൈനയുടെ വാദം. ഇതിൽ സിക്കിം, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളുടെ ഭാഗത്ത് ഇന്ത്യയും ചൈനയും തമ്മിൽ ചില്ലറ തർക്കങ്ങളുണ്ട്. 1962-ലെ ഇന്ത്യാ ചൈന യുദ്ധത്തിൻറെ ഒരു രംഗവേദി അരുണാചൽ പ്രദേശിൻറെ അതിർത്തി കേന്ദ്രീകരിച്ചാണ്. അരുണാചൽ അതിർത്തിയിലുള്ള 100 ചതുരശ്ര കിലോമീറ്റർ വരുന്ന അസഫില എന്ന പ്രദേശം നിലവിൽ ഇരു രാജ്യങ്ങളുടെയും നിയന്ത്രണത്തിലല്ല. ലോങ്ജു എന്നറിയപ്പെടുന്ന അരുണാചൽ -തിബറ്റ് അതിർത്തി പ്രദേശത്തും തർക്കങ്ങളുണ്ട്. തിബറ്റ് അതിർത്തിയുടെ അഭിമുഖമായുള്ള ഈ പ്രദേശത്ത് ഇന്ന് ഇന്ത്യയുടെ സൈനിക സാന്നിധ്യമില്ല. പകരം, അവിടെ നിന്ന് പത്ത് കിലോമീറ്ററകലേക്ക് ഇന്ത്യൻ സൈന്യം പിന്മാറിയിട്ടുണ്ട്.

നാംകാ ചു താഴ്‍വരയാണ് മറ്റൊരു തർക്ക പ്രദേശം. അരുണാചലിലെ തവാങ് ജില്ലയിൽ പെട്ട ഈ പ്രദേശമായിരുന്നു ഇന്ത്യാ -ചൈന യുദ്ധത്തിൻറെ മുഖ്യകേന്ദ്രം. തവാങ് ജില്ലയിലെ സുംദോറോങ് ചു ആണ് മറ്റൊരു തർക്ക പ്രദേശം, 1986ൽ ചൈനീസ് പട്ടാളം ഈ പ്രദേശം പിടിച്ചടക്കിയതാണ്. ഇതിന് പകരമായി തവാങ് ജില്ലയിലെ തന്നെ യാങ്‌സീ പ്രദേശം 1986ൽ തന്നെ പിടിച്ചെടുത്തു.

അക്‌സയ് ചിൻ (Aksai Chin)

ഹിമാചൽ, യു.പി അതിർത്തിയോട് ചേർന്ന് കിടക്കുന്ന 545 കിലോമീറ്റർ പ്രദേശത്താണ് വലിയ തർക്കങ്ങളുള്ളത്. അതിൽ പ്രധാനമാണ് 38,000 ചതുരശ്രകിലോമീറ്റർ വരുന്ന അക്‌സയ് ചിൻ പ്രദേശം. അമ്പതുകൾ മുതൽ ചൈന ഈ പ്രദേശത്തിന് മേൽ അവകാശവാദം ഉന്നയിച്ചു പോന്നിരുന്നു. ഈ പ്രദേശം ലഡാക്കിൻറെ ഭാഗമാണെന്നാണ് ഇന്ത്യ ആവർത്തിച്ചു പോരുന്ന വാദം. ചൈനയാകട്ടെ, തിബറ്റിലെ സിൻജിയാങുമായി ബന്ധിപ്പിക്കുന്ന ഒരു ഹൈവേ അക്‌സയ് ചിന്നിനെ മുറിച്ചു കൊണ്ട് നിർമിക്കുകയും ചെയ്തു. 1962ലെ യുദ്ധത്തിന് ശേഷം ഈ പ്രദേശം പൂർണമായും അവർ കയ്യടക്കി.

ഡെംചോക്

ലഡാക്കിലെ ലേ പ്രദേശത്തുള്ള ഒരു ഗ്രാമവും സൈനിക ക്യാംപുമാണിത്. ഇന്ത്യാ-ചൈന സൈന്യങ്ങൾ നിരന്തരം ഉരസലുകളുണ്ടാവാറുള്ളയിടം.

ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിലെ തർക്കം

മക്മഹോൻ രേഖ ചൈനയും ബ്രിട്ടനും തമ്മിലുള്ള കരാർ പ്രകാരമുള്ളതാണ്. എന്നാൽ, ചൈന പറയുന്ന അതിർത്തി അവ്യക്തവും ചില പോയിൻറുകൾ മാത്രം സൂചിപ്പിച്ച് അവ തമ്മിൽ എങ്ങനെ വേണമെങ്കിലും വരച്ചു യോജിപ്പിക്കാവുന്ന ഒന്നുമാണെന്ന് നെഹ്രുവിൻറെ കാലം മുതൽ ഇന്ത്യ വാദിക്കുന്നു. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യ, ചൈന മുന്നോട്ട് വെക്കുന്ന ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ താത്വികമായി അംഗീകരിക്കുകയും ചൈനയുമായുള്ള അതിർത്തിയിലെ ഉരസലുകൾ ഒഴിവാക്കാന്‍ ധാരണയിലെത്തുകയും ചെയ്തു. ഇന്ത്യയും ചൈനയും അവരവരുടെ മാപ്പുകൾ പരസ്പരം കൈമാറിയല്ല ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിൽ ഇത് വരെ ധാരണയിലെത്തിയിട്ടുള്ളത്. അതായത്, ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്നത് ഇന്ത്യയെ സംബന്ധിച്ച് ഇന്നും ഒരു സാങ്കൽപികരേഖ മാത്രമാണ്. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് സന്ദർശനത്തിനിടെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ സംബന്ധിച്ച വ്യക്തത വരുത്താൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചെങ്കിലും ചൈന അത് നിരസിച്ചു.

ഇപ്പോഴത്തെ തർക്കത്തിന് പിന്നിൽ

ഇന്ത്യയെ സംബന്ധിച്ച് ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ പെട്ട രണ്ട് പ്രദേശങ്ങളാണ് അക്‌സായ് ചിന്നും (Aksai Chin) ഗിൽഗിത് ബാൾട്ടിസ്താനും (Gilgit-Baltistan). ഇന്ത്യൻ ഭൂപടത്തിൻറെ ശിരസ് പോലെ തോന്നിക്കുന്ന കശ്മീരിൻറെ മസ്തകം പോലെ തോന്നിക്കുന്ന, മുഴച്ചു നിൽക്കുന്ന രണ്ട് ഭാഗങ്ങൾ. ഗിൽഗിത് ബാള്‍ട്ടിസ്താന്‍ ഇന്ന് പാക് അധീനതയിലാണെങ്കിൽ അക്‌സായ് ചിന്‍ ചൈനീസ് അധീനതയിലാണ്. അക്‌സായ് ചിന്നിൽ മനുഷ്യവാസമില്ല. എന്നാൽ ഗിൽഗിത് ബാൾട്ടിസ്താനിൽ പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുണ്ട്. ഗിൽഗിത് ബാൾട്ടിസ്താൻറെ ആറിലൊന്ന് ഭാഗം വരുന്നതാണ് പാക് അധീന കശ്മീർ. ഗിൽഗിത് ബാൾട്ടിസ്താനിലെ കാലാവസ്ഥാ പ്രവചനം ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ആരംഭിച്ചതിന് തൊട്ടുടനെയാണ് രണ്ടാഴ്ച മുമ്പ് കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുള്ള ഉരസലാരംഭിച്ചത്.

ചൈനയുടെ അധിനിവേശത്തിനു പിന്നിലെന്ത്?

ഇന്ത്യയും ഡോക്ലാം ഉരസലിന് ശേഷം ഇന്ത്യയും ചൈനയും തമ്മിൽ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നുമില്ലാതിരിക്കെ, ഇപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങൾ ആഗോള രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പെട്ടതാണ്. വാണിജ്യയുദ്ധത്തെ തുടർന്ന് മൂർച്ഛിച്ച ചൈന -അമേരിക്കൻ ശീതയുദ്ധത്തിൽ ഇന്ത്യ അമേരിക്കയോടൊപ്പമാണെന്ന ചൈനയുടെ തോന്നലാണ് പ്രശ്‌നങ്ങളുടെ മർമം. മാത്രമല്ല, ചൈന ഇന്ന് പാകിസ്താൻറെ മികച്ച വാണിജ്യ പങ്കാളിയുമാണ്. വലിയ തോതിൽ വായ്പകളനുവദിച്ച് പാകിസ്താനെ ചൈന കൂടെ നിർത്തുകയും ചെയ്യുന്നു.

എന്താണിപ്പോൾ നടക്കുന്നത്?

1962ന് ശേഷം ഇരു സൈന്യവും തമ്മില്‍ കാര്യമായ വെടിവെയ്പോ മറ്റോ ഉണ്ടാവാറുണ്ടായിരുന്നില്ല. 2017ല്‍ ഡോക്‌ലാമിലുണ്ടായ ഉരസല്‍ 73 ദിവസമാണ് നീണ്ടത്. ഇന്ത്യ-ഭൂട്ടാന്‍-ചൈന രാജ്യങ്ങളുടെ സംയുക്താതിര്‍ത്തിയാണ് ഡോക്‌ലാം. ഡോക്‌ലാം സംഘര്‍ഷത്തിനിടയിലും പരസ്പരം വെടിവെയ്പിലേക്കോ നീങ്ങിയിട്ടില്ല. ഡോക്‌ലാം സംഘര്‍ഷത്തിനിടെ ഇപ്പോള്‍ ചൈന അധിനിവേശം നടത്തിയിട്ടുള്ള ലഡാക്കിലെ പാങ് ഗോങ് സോ തടാകക്കരയില്‍ ഇരു രാജ്യങ്ങളുടെയും സൈനികര്‍ പരസ്പരം അടിപിടി കൂടുന്നതും കല്ലേറ് നടത്തുന്നതുമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഈ സംഭവം ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തു .

കാര്‍ഗില്‍ യുദ്ധകാലത്ത് ഉണ്ടായത് ഇന്‍റലിജന്‍സ് വീഴ്ചയാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അന്ന് കാരണക്കാരായവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. കാര്‍ഗിലിനേക്കാള്‍ വലിയ അധിനിവേശം ചൈന നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ചൈനയെ നേരിടാനുള്ള ചങ്കുറപ്പ് മോദിക്കില്ല.

ഇന്ത്യന്‍ സൈന്യം വര്‍ഷങ്ങളായി പട്രോളിങ് നടത്തി വന്ന നാല് പ്രദേശങ്ങളെങ്കിലും ഇപ്പോള്‍ ചൈനീസ് സൈന്യം ഉപരോധിച്ചിരിക്കുകയാണ്. സാധാരണ ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉധംപൂരില്‍ ക്യാംപ് ചെയ്യുന്ന ഇന്ത്യന്‍ കരസേനയുടെ നോര്‍ത്തേണ്‍ കമാന്‍ഡ് പരിശീലനാവശ്യങ്ങള്‍ക്കായി ഈ പ്രദേശത്തെത്താറുള്ളതാണ്. എന്നാല്‍, കോവിഡ് മൂലം സൈന്യം ക്യാംപില്‍ തന്നെ കഴിയുകയാണ്. ഈ അവസരം മുതലെടുത്താണ് ചൈനീസ് അധിനിവേശം നടന്നത്. എന്നാല്‍, കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്‍റെ നേതൃത്വത്തില്‍ നടന്ന സേനാ മേധാവികളുടെ അവലോകന യോഗത്തില്‍ നോര്‍ത്തേണ്‍ കമാന്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ജാഗ്രതയില്ലായ്മയാണ് ചൈനീസ് അധിനിവേശത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തിയിട്ടുണ്ട്. ഇന്ത്യ ചൈനീസ് അതിര്‍ത്തിയില്‍ റോഡ് നിര്‍മിച്ചെങ്കിലും ഈ റോഡ് സംരക്ഷിക്കാന്‍ ഈ പ്രദേശത്ത് വേണ്ടത്ര സൈനിക വിന്യാസം നടത്തിയിട്ടുമില്ല. ഇത് ഗുരുതര വീഴ്ചയാണെന്ന് സുരക്ഷാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനോട് മോദി ഭരണകൂടം പ്രതികരിച്ചതെങ്ങനെയാണെന്നും പരിശോധിക്കേണ്ടതുണ്ട്.

ചൈനയുടെ അധിനിവേശത്തിനു പിന്നിലെന്ത്?

ഇന്ത്യാ - ചൈന യുദ്ധത്തിന് ശേഷം ചൈനയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുള്ള ഏറ്റവും വലിയ പ്രകോപനമാണ് ഇപ്പോഴുള്ളത്. കാര്‍ഗില്‍ യുദ്ധകാലത്ത് ഉണ്ടായത് ഇന്‍റലിജന്‍സ് വീഴ്ചയാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. അന്ന് കാരണക്കാരായവര്‍ക്കെതിരെ ഒരു നടപടിയുമുണ്ടായിട്ടില്ല. കാര്‍ഗിലിനേക്കാള്‍ വലിയ അധിനിവേശം ചൈന നടത്തിയിട്ടും കേന്ദ്ര സര്‍ക്കാര്‍ മൌനം പാലിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, ചൈനയെ നേരിടാനുള്ള ചങ്കുറപ്പ് മോദിക്കില്ല. നേരിട്ടാലും ആഭ്യന്തരമായി രാഷ്ട്രീയ നേട്ടമൊന്നുമില്ല.