LiveTV

Live

Opinion

വിനോദ് കാംബ്ലിയുടെ കരിയർ തകർത്തത് ജാതീയതയോ? കണക്കുകൾ പറയട്ടെ...

തിരുത്തലുകൾ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടതു കയ്യൻ ബാറ്റ്‌സ്മാൻ എന്ന വിശേഷണവുമായി കാംബ്ലി ഇവിടെയുണ്ടാകുമായിരുന്നു.

വിനോദ് കാംബ്ലിയുടെ കരിയർ തകർത്തത് ജാതീയതയോ? കണക്കുകൾ പറയട്ടെ...

ഇന്ത്യൻ ക്രിക്കറ്റിലെ വൻ വീഴ്ചകളുടെ കാര്യമെടുക്കുമ്പോൾ ലിസ്റ്റിൽ ഒന്നാമത് വിനോദ് കാംബ്ലിയായിരിക്കും എന്നതിൽ കാര്യമായ സംശയമില്ല. സ്‌കൂൾ ക്രിക്കറ്റിൽ നിന്നും കാംബ്ലി കൂടെ കൊണ്ട് വന്ന ഹൈപ്പ്, കരിയറിന്റെ തുടക്കം നൽകിയ മൈലേജ് എന്നീ ഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത്തരമൊരു വിഷയത്തിൽ വിനോദ് കാംബ്ലിക്കപ്പുറത്തേക്ക് നോക്കുന്നത് ക്രിമിനൽ കുറ്റമായിരിക്കും. പ്രതിഭാശാലിയായിരുന്ന ഒരു ബാറ്റ്‌സ്മാൻ സ്വപ്നതുല്യമായ ഒരു തുടക്കത്തിന് ശേഷം ഇത്തരത്തിൽ വീണു പോയത് ഇന്ത്യൻ ക്രിക്കറ്റിനൊരു നഷ്ടം തന്നെയായിരുന്നു.

തുടക്കം സച്ചിൻ ടെണ്ടുൽക്കറിനെ അതിശയിപ്പിക്കുന്ന രീതിയിലായിരുന്നു എന്നതൊരു കൃത്യമായ സ്റ്റേറ്റ്‌മെന്റാണ്. മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി, അടുത്ത ടെസ്റ്റിലും ഡബിൾ. തുടർന്ന് വന്ന ലങ്കൻ പര്യടനത്തിൽ രണ്ടു സെഞ്ച്വറികൾ. 7 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ ബാറ്റിംഗ് ശരാശരി 113.280. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു സൂപ്പർ താരം കൂടെ ജനിച്ചിരിക്കുന്നു. വിനോദ് കാംബ്ലി ഇന്ത്യൻ ക്രിക്കറ്റിലെ രാജവീഥികളിൽ കൂടെ യാത്ര തുടങ്ങി കഴിഞ്ഞിരുന്നു. ഇടതു കയ്യന്റെ അനായാസത കാംബ്ലിയിൽ പ്രകടമായിരുന്നു. മികച്ച ഡ്രൈവുകൾ, കട്ടുകൾ സ്പിന്നർമാർക്കെതിരെ കൃത്യമായ പാദചലനങ്ങളോടെ ക്രീസ് വിട്ടിറങ്ങി കിടയറ്റ ലോഫ്റ്റഡ് ഷോട്ടുകൾ. സൗരവ് ഗാംഗുലിക്ക് മുന്നേ ഇന്ത്യൻ ആരാധകർക്ക് ഇതെല്ലാം നൽകിയത് കാംബ്ലിയായിരുന്നു. ഒരേകദിനത്തിൽ ഷെയിൻ വോണിന്റെ ഒരോവറിൽ 22 റൺസ് അടിച്ചെടുത്ത് ഓസീസിനെതിരെ ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിക്കുന്നതൊക്കെ മികച്ച നിമിഷങ്ങളായിരുന്നു. ഹൈ ബാക്ക് ലിഫ്റ്റ്, ദ്രുതഗതിയിലുള്ള ഫുട്‌വർക്ക്, മൊത്തത്തിൽ ബാറ്റിങ്ങിൽ ഒരു കരീബിയൻ ഫ്‌ളേവർ. ബ്രയാൻ ലാറയുമായി താരതമ്യങ്ങൾ വരാൻ ഒട്ടും സമയമെടുത്തില്ല. എല്ലാം അസാധാരണമാം വിധം പെർഫെക്റ്റ് ആയി മുന്നോട്ടു പോവുകയാണ്.പതിയെ ബാറ്റിങ്ങിലെ കരീബിയൻ ചേരുവ കാംബ്ലിയുടെ ഫീൽഡിന് പുറത്തെ ലൈഫിലേക്കും കടക്കുന്നുണ്ട്.

മൂന്നാം ടെസ്റ്റിൽ ഡബിൾ സെഞ്ച്വറി, അടുത്ത ടെസ്റ്റിലും ഡബിൾ. തുടർന്ന് വന്ന ലങ്കൻ പര്യടനത്തിൽ രണ്ടു സെഞ്ച്വറികൾ. 7 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ ബാറ്റിംഗ് ശരാശരി 113.280. ഇന്ത്യൻ ക്രിക്കറ്റിൽ ഒരു സൂപ്പർ താരം കൂടെ ജനിച്ചിരിക്കുന്നു.
ഇടതു കയ്യന്റെ അനായാസത കാംബ്ലിയിൽ പ്രകടമായിരുന്നു.
ഇടതു കയ്യന്റെ അനായാസത കാംബ്ലിയിൽ പ്രകടമായിരുന്നു.

1994 ൽ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിലെത്തുന്നു. ഇടതുകയ്യന്റെ ഫ്‌ളാംബോയൻസ് എന്ന ആകർഷണത്തിനു പുറകിലെ യഥാർത്ഥ വിനോദ് കാംബ്‌ളി തുറന്നു കാട്ടപ്പെടുകയാണ്. കോർട്‌നി വാൽഷ്, കാമറൂൺ കഫി, കെന്നത്ത് ബെഞ്ചമിൻ എന്നിവരടങ്ങുന്ന വെസ്റ്റ് ഇന്ത്യൻ ബൗളിംഗ് നിരയാണ് വിനോദ് കാംബ്ലിയെ എക്‌സ്‌പോസ് ചെയ്യുന്നത്. കോർട്‌നി വാൽഷെന്ന ഇതിഹാസം ഇന്ത്യയുടെ ഇടംകൈയനുനേരെ ഷോർട്ട് പിച്ച് ആക്രമണമാണ് അഴിച്ചു വിടുന്നത്. ഫുട്ട് വർക്കിലെ ന്യൂനത കാംബ്ലിയെ ഷോർട്ട് പിച്ച് പന്തുകളും ബൗൺസറുകളും നേരിടുമ്പോൾ ഒരുതരം Awkward പൊസിഷനിലാണ് എത്തിക്കുന്നത്. നിന്ന നിൽപ്പിൽ, ബാക്ക് ഫുട്ടിലേക്ക് വെയിറ്റ് ഷിഫ്റ്റ് ചെയ്യാതെ ഹിപ് റൊട്ടേറ്റ് ചെയ്യാതെ അത്തരമൊരു Awkward പൊസിഷനിലും പുൾ ഷോട്ട് കളിക്കാനുള്ള പ്രവണത നിയന്ത്രിക്കാതെ കാംബ്ലി സ്‌ട്രോക്ക് കളിക്കുന്നു. പുറത്താവുന്നു. കാംബ്ലി പിഴവ് തിരുത്താൻ ശ്രമിക്കുന്നില്ല.കാംബ്ലിയുടെ അടുത്ത പത്ത് ടെസ്റ്റുകളിൽ വരുന്നത് 291 റൺസ് മാത്രമാണ്. സീരിയസ് ഡിപ് ഇൻ ഫോം.

നിന്ന നിൽപിൽ വിനോദ് കാംബ്ലി ടെസ്റ്റ് ടീമിൽ നിന്നും പുറത്താവുകയാണ്. കാംബ്ലി തിരിച്ചുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തൊണ്ണൂറുകളുടെ മധ്യത്തിൽ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ തുടങ്ങിയ പ്രതിഭാശാലികൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് കടന്നുവന്നു കഴിഞ്ഞിരുന്നു. കാംബ്ലിയുടെ ടെസ്റ്റ് കരിയർ 17 ടെസ്റ്റുകൾ കൊണ്ട് അവസാനിച്ചു. ഏകദിനത്തിൽ 5 കൊല്ലം കൂടെ അദ്ദേഹം കളിക്കുന്നുണ്ട്. പക്ഷെ പഴയ ഫോമിന്റെ അടുത്തെങ്ങുമല്ല. കാംബ്ലിയുടെ ഏകദിന കരിയർ അത്രയും നീണ്ടത് തന്നെ അദ്ഭുതമാണ്. ഇരുപത്തിയെട്ടാം വയസ്സിൽ അതും അവസാനിക്കുന്നു. ക്യാൻ യൂ ബിലീവ് ഇറ്റ്? സച്ചിൻ ടെണ്ടുൽക്കറിനെക്കാൾ പ്രതിഭാശാലി എന്ന് പലരും വാഴ്ത്തിയ ക്രിക്കറ്റർ ആണത്. വൻ വീഴ്ചകളിലെ ഏറ്റവും വലിയ വൻ വീഴ്ച...

നിന്ന നിൽപിൽ വിനോദ് കാംബ്ലി ടെസ്റ്റ് ടീമിൽ നിന്നും പുറത്താവുകയാണ്.
നിന്ന നിൽപിൽ വിനോദ് കാംബ്ലി ടെസ്റ്റ് ടീമിൽ നിന്നും പുറത്താവുകയാണ്.

നമുക്ക് വിനോദ് കാംബ്ലിയെന്ന ബാറ്റ്‌സ്മാനിലേക്ക് വരാം. വിനോദ് കാംബ്ലിയുടെ ടെസ്റ്റ് കരിയർ ഇപ്പോഴെടുത്ത് നോക്കുമ്പോൾ വിസ്മയമാണ്. 17 ടെസ്റ്റ് -1084 റൺസ്, ശരാശരി-54.20. തുടർച്ചയായി രണ്ടു ഡബിൾ സെഞ്ച്വറികൾ, അന്ന് ഏറ്റവും വേഗത്തിൽ ടെസ്റ്റിൽ 1000 തികച്ച ഇന്ത്യൻ ബാറ്റ്‌സ്മാൻ... വിനോദ് കാംബ്ലി എങ്ങനെ പുറത്തായി എന്നത് നോക്കാം. തുടക്കത്തിൽ കളിച്ച, അതായത് 1993 വരെ കളിച്ച 7 ടെസ്റ്റുകളിൽ 793 റൺസ് 113.28 ശരാശരിയിൽ നേടിയിരുന്ന കളിക്കാരൻ പിന്നീട് കളിച്ച 10 ടെസ്റ്റുകളിൽ 291 റൺസ് ആണ് നേടിയത് . അയാളുടെ ആദ്യ ടെസ്റ്റുകളിൽ ഇന്ത്യയിൽ നേടിയ റൺസുകൾ തന്നെയാണ് ഡ്രോപ്പ് ചെയ്യപ്പെടുമ്പോൾ അയാളുടെ ആവറേജ് 50 നു മുകളിൽ നിർത്തുന്നത്. അതിൽനിന്ന് വ്യക്തമാണെല്ലാം. ഹോം ട്രാക്ക് ബുള്ളി എന്നതൊരു പരുഷമായ വിമർശനമാണെങ്കിലും കണക്കുകൾ കള്ളം പറയില്ലല്ലോ.

ഏകദിനത്തിൽ 104 മത്സരങ്ങളിൽ നിന്നും 2477 റൺസ് (ശരാശരി 32.59). ആദ്യത്തെ 53 കളികളിൽ നിന്നും 1522 റൺസ് എടുത്ത കാംബ്ലി അടുത്ത 51 കളികളിൽ നിന്നും 955 റൺസ് ആണ് നേടിയത്. കണക്കുകൾ കാണിക്കുന്നത് തന്റെ മോശം ഫോം തന്നെയാണ് കാംബ്ലി ഇന്ത്യൻ ക്രിക്കറ്റിൽ നിന്നും നിഷ്‌കാസിതനാകാനുള്ള പ്രധാന കാരണം എന്നു തന്നെയാണ്. ടെസ്റ്റിൽ അമ്പതിന് മുകളിൽ ശരാശരിയുള്ള ഒരു ബാറ്റ്‌സ്മാനെ എങ്ങനെ ഡ്രോപ്പ് ചെയ്തു എന്നൊക്കെ അദ്ഭുതപ്പെടുന്നവർക്ക് വേണ്ടിയാണ് സ്റ്റാറ്റ്‌സ് കൊടുത്തത്. ഉയർന്ന ജാതിക്കാരുടെ സ്വാധീനം, കാസ്റ്റ് ഡിസ്‌ക്രിമിനേഷൻ, ഷേഡിസം തുടങ്ങിയ തിയറികളെക്കാൾ ആധികാരികത ഈ കണക്കുകൾക്കുണ്ട്. ഒരു ടിപ്പിക്കൽ സബ്‌കോണ്ടിനെന്റൽ ബാറ്റ്‌സ്മാനിൽ നിന്നപ്പുറത്തേക്ക് വളരാനുള്ള കാലിബർ അയാൾക്കുണ്ടായിരുന്നോ എന്നതൊക്കെ ചർച്ച ചെയ്യപ്പെടുന്നതേയില്ല. ബ്രില്ല്യൻസിന്റെ മിന്നായം മാത്രമാണ് സത്യത്തിൽ കാംബ്ലി കാട്ടിയത്, അത് ഇതിഹാസ പദവിയിലേക്കുള്ള യാത്രയുടെ തുടക്കം മാത്രമാണ്.

ഷോർട്ട്പിച്ച് പന്തുകൾ നേരിടുന്നതിലെ ഈയൊരു പരിമിതി പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയില്ല എന്നതാണ് ഗുരുതരമായ പിഴവ്. ഇത്തരമൊരു ടെക്‌നിക്കൽ ഫ്‌ളോ മാത്രമായിരുന്നോ വിനോദ് കാംബ്ലിയുടെ അസ്തമനത്തിനു കാരണമായതെന്നതാണ് ചോദ്യം. കാംബ്ലിയുടെ ഓഫ് ദ ഫീൽഡ് ജീവിതം നിയന്ത്രണമില്ലാത്തതായിരുന്നു എന്നതും ഒരുത്തരമാണ്. താരപദവിയിൽ മതിമറന്നു ജീവിതം ആസ്വദിച്ചു തുടങ്ങിയ കാംബ്ലിക്ക് മദ്യവും ലേറ്റ് നൈറ്റ് പാർട്ടികളും അച്ചടക്കമില്ലായ്മയും ഒരു മോശം ഇമേജ് അതിനകം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ഫോമില്ലായ്മ എന്ന അവസ്ഥ വന്നപ്പോൾ കാംബ്ലി ഇന്ത്യൻ ക്രിക്കറ്റിന് നൽകാൻ സാധ്യതയുള്ള സംഭാവനകളെക്കാൾ അയാളുടെ അച്ചടക്കമില്ലായ്മയും അറ്റിറ്റിയുഡ് പ്രശ്‌നങ്ങളും ഉണ്ടാക്കിയേക്കാവുന്ന ആഘാതങ്ങൾക്ക് മുൻതൂക്കം കൊടുത്ത സെലക്ടർമാർ ഇട്ടൊരു ഫുൾ സ്റ്റോപ്പായിരുന്നു ആ ടെസ്റ്റ് കരിയർ എന്നാണു തോന്നുന്നത്. ഫോമില്ലായ്മയിൽ ഉഴലുന്ന ഏതൊരു ബാറ്റ്സ്മാനും ഇന്ത്യൻ ക്രിക്കറ്റിൽ ഈ വിധി നേരിടേണ്ടി വരുമായിരുന്നോ എന്ന ചോദ്യത്തിന് മുന്നിൽ മാത്രമാണ് മറ്റു ഘടകങ്ങൾ കടന്നു വരുന്നത്. മതിയായ സപ്പോർട്ട് ടീം മാനേജ്മെന്റിൽ നിന്ന് ലഭിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ചരിത്രം മാറുമായിരുന്നിരിക്കണം.

വിനോദ് കാംബ്ലിയുടെ കരിയർ തകർത്തത് ജാതീയതയോ? കണക്കുകൾ പറയട്ടെ...
Mohamed Shafi
അതിജീവനത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്ത ടെണ്ടുൽക്കർ കഠിനാധ്വാനവും പ്രതിസന്ധികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള മനക്കരുത്തും, പിഴവുകൾ തിരുത്തി തേച്ചു മിനുക്കിയെടുത്തൊരു ബാറ്റിങ് ടെക്‌നിക്കും, ഏറ്റവും പ്രധാനമായി താൻ കളിക്കുന്ന ഗെയിമിനോടുള്ള കമ്മിറ്റ്മെന്റും കൊണ്ട് വരും തലമുറകൾക്കൊരു മാതൃകയായിട്ടാണ് ഉയർന്നു വന്നത്. പ്രതിഭ കൊണ്ട് മാത്രം ഒരാൾക്കും സച്ചിൻ ടെണ്ടുൽക്കറാകാൻ കഴിയില്ല.

സച്ചിൻ ടെണ്ടുൽക്കറേക്കാൾ പ്രതിഭാശാലി എന്നതിപ്പോഴൊരു അതിശയോക്തിപരമായ സ്റ്റേറ്റ്‌മെന്റായിട്ടാണ് ഇപ്പോൾ തോന്നുന്നത്. സ്‌കൂൾ കാലഘട്ടത്തിലെ ലോക റെക്കോർഡ് കൂട്ടുകെട്ടിൽ കാംബ്ലിയായിരുന്നു കൂടുതൽ റൺസ് എടുത്തിരുന്നത് എന്നതിനപ്പുറം കാംബ്ലി എന്ന ഇടതുകയ്യന്റെ ഫ്‌ളാംബോയൻസും ഫ്രണ്ട് ഫുട്ട് സ്‌ട്രോക്കുകളും തന്നെയായിരിക്കാം ഇത്തരമൊരു പൊതു ധാരണയുടെ പിന്നിലുള്ള കാരണം. ടെണ്ടുൽക്കറുടെ ബാപ്റ്റിസം വഖാറും വസീമും ഇമ്രാനും അടങ്ങിയൊരു ആക്രമണത്തിന്നെതിരെയായിരുന്നു. അതിജീവനത്തിന്റെ പാഠങ്ങൾ പഠിച്ചെടുത്ത ടെണ്ടുൽക്കർ കഠിനാധ്വാനവും പ്രതിസന്ധികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനുള്ള മനക്കരുത്തും, പിഴവുകൾ തിരുത്തി തേച്ചു മിനുക്കിയെടുത്തൊരു ബാറ്റിങ് ടെക്‌നിക്കും, ഏറ്റവും പ്രധാനമായി താൻ കളിക്കുന്ന ഗെയിമിനോടുള്ള കമ്മിറ്റ്മെന്റും കൊണ്ട് വരും തലമുറകൾക്കൊരു മാതൃകയായിട്ടാണ് ഉയർന്നു വന്നത്. വിനോദ് കാംബ്ളിക്ക് ഇനി സച്ചിൻ ടെണ്ടുൽക്കറുടെ കരിയറിൽ നിന്നൊന്നും പഠിക്കേണ്ടതില്ല എങ്കിലും പ്രതിഭ കൊണ്ട് മാത്രം ഒരാൾക്കും സച്ചിൻ ടെണ്ടുൽക്കറാകാൻ കഴിയില്ലെന്ന സത്യമെങ്കിലും മനസ്സിലാക്കാം. He took the Elevator to the top &I took the stairs എന്നതൊക്കെ പരാജയപ്പെട്ടവരുടെ സ്ഥിരം ആരോപണങ്ങളാണ്. ടെണ്ടുൽക്കർ തന്റെ ഡെഡിക്കേഷൻ കൊണ്ട് മാത്രമാണ് പിടിച്ചു നിന്നത്.

വിനോദ് കാംബ്ലിയുടെ കരിയർ തകർത്തത് ജാതീയതയോ? കണക്കുകൾ പറയട്ടെ...
Mohamed Shafi
വിനോദ് കാംബ്ലി തെറ്റുകൾ തിരുത്താൻ തയ്യാറായിരുന്നില്ല, കളിക്കളത്തിനകത്തും പുറത്തും.

ഹർഷ ഭോഗ്ലെ കൃത്യമായൊരു വിശദീകരണം നൽകുന്നുണ്ട് പ്രതിഭയും കഠിനാധ്വാനവും തമ്മിലുള്ള വ്യത്യാസത്തെ പറ്റി. ഒരു കളിക്കാരന്റെ പ്രതിഭ അയാൾക്ക് ഗുണകരമായ രീതിയിൽ അയാളെ മുന്നോട്ടു കൊണ്ട് പോകുന്നത് ഒരു പ്രത്യേകഘട്ടം വരെ മാത്രമാണ്. അതിനു ശേഷം കാര്യങ്ങൾ പഠിച്ചെടുക്കാനും തെറ്റുകൾ തിരുത്താനുമുള്ള മനസ്സും കഠിനാധ്വാനവും മാത്രമാണ് നിങ്ങളെ മുന്നോട്ടു നയിക്കുക. പ്രതിസന്ധികൾ നേരിടുമ്പോൾ പ്രതിഭ സഹായിച്ചെന്ന് വരില്ല. വിനോദ് കാംബ്ലി തെറ്റുകൾ തിരുത്താൻ തയ്യാറായിരുന്നില്ല, കളിക്കളത്തിനകത്തും പുറത്തും. അയാളെ ഗൈഡ് ചെയ്യാൻ പറ്റുന്നൊരു സിസ്റ്റത്തിന്റെ അഭാവവും ചൂണ്ടിക്കാണിക്കാവുന്നതാണ്. തിരുത്തലുകൾ സംഭവിച്ചിരുന്നെങ്കിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇടതു കയ്യൻ ബാറ്റ്‌സ്മാൻ എന്ന വിശേഷണവുമായി കാംബ്ലി ഇവിടെയുണ്ടാകുമായിരുന്നു. നിർഭാഗ്യവശാൽ ഇരുപത്തിമൂന്നാം വയസ്സിൽ വിനോദ് ഗണപത് കാംബ്ലി തന്റെ അവസാനത്തെ ടെസ്റ്റ് കളിച്ചു കഴിഞ്ഞിരുന്നു...