LiveTV

Live

Opinion

'കുട്ടികളെ നോക്കാത്ത അമ്മ' ഒരു രോഗാവസ്ഥയാണ്

ഇത്തരം ആളുകൾക്ക് അടിയന്തിര ചികിത്സയും മരുന്നുകളും തുടർച്ചയായ കൗൺസിലിങും അത്യാവശ്യമാണ്. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ കൗൺസിലിങ്ങും ഡോക്ടർ കൺസൽട്ടേഷനും സാധ്യമല്ല.

'കുട്ടികളെ നോക്കാത്ത അമ്മ' ഒരു രോഗാവസ്ഥയാണ്

പോസ്റ്റ്പാർടം ഡിപ്രഷനിലായ യുവതിയായ അമ്മ ഒരാഴ്ചമുമ്പാണ് ചികിത്സ തേടിയെത്തുന്നത്. നവജാത ശിശുവിന് ഒരുക്കേണ്ട സൗകര്യങ്ങൾ ലോക്ക്ഡൗൺ കാരണം ഇല്ലാതാകുമോ എന്ന ആശങ്കയിൽനിന്നാണ് അതിന്റെ തുടക്കം. കുട്ടിയുടെ ജനനം തന്റെ ആരോഗ്യത്തെയും ശരീരഭംഗിയെയും ബാധിച്ചുവെന്ന തോന്നലും ഇതിനിടെ രൂക്ഷമായി. എഴുന്നേറ്റുനിൽക്കാൻ വയ്യെന്ന തോന്നൽ, കുഞ്ഞിനെ മുലയൂട്ടിയാൽ തന്റെ ആരോഗ്യം നഷ്ടമാകുന്ന ആശങ്ക. ഇതൊക്കെയാണ് പിന്നീട് അവരെ ആകുലപ്പെടുത്തിയത്. അവർ ഭക്ഷണം കഴിക്കാതായി. കുട്ടിയെ ശ്രദ്ധിക്കാതായി. പലകാരണങ്ങൾ പറഞ്ഞ് മുലയൂട്ടുന്നത് ഒഴിവാക്കൽ പതിവായി. കരച്ചിലും ഉറക്കവും അസാധാരണമായ തോതിലായി.

ആഗോളതലത്തിൽ ആയിരത്തിൽ എഴുനൂറ്റിയത് പേർക്കുവരെ പ്രസവാനന്തര വിഷാദമുണ്ടാകുന്നുണ്ടുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. എന്നാൽ ഇതിൽ 2.6 ശതമാനം വരെയാളുകളിൽ ഈ വിഷാദം അതിന്റെ മൂർധന്യാവസ്ഥയായ മാനസിക വിഭ്രാന്തിയിലെത്താറുണ്ട്. പ്രസവാനന്തര വിഷാദ രോഗത്തെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. കുറഞ്ഞ ദിവസത്തേക്ക് മാത്രമുണ്ടാകുന്ന ബേബി ബ്ലൂസ് ആണ് ഒന്ന്. പ്രസവിച്ചയുടൻ സ്ത്രീകളിലുണ്ടാകുന്ന പലതരം ആശങ്കകളാണ് ഇതിന് കാരണമാകുക. ചിലപ്പോൾ സന്തോഷമായും ചിലപ്പോൾ ദുഃഖമായും അത് പ്രകടമാകാം. ഭൂരിഭാഗം സ്ത്രീകളും സ്വാഭാവികമായി തന്നെ ഇത് മറികടക്കുകയും ചെയ്യും. ആത്മഹത്യാ പ്രവണത വരെയുണ്ടാകുന്നതാണ് രണ്ടാം വിഭാഗം. വൈകാരികാവസ്ഥകളിൽ അടിക്കടി മാറ്റമുണ്ടാകുക, കുട്ടിയോടും ബന്ധുക്കളോടും അടുപ്പമില്ലാതാകുക തുടങ്ങിയവ ഇതിലുണ്ടാകാം. പോസ്റ്റ്പാർടം ഡിപ്രഷൻ എന്നത് പൊതു പ്രയോഗമാണെങ്കിലും രണ്ടാം വിഭാഗത്തിൽപെട്ടവരാണ് അതിലുൾപ്പെടുക. വിഷാദവും ആകാംക്ഷയും മനോരോഗമായി മാറുന്ന പാരമ്യാവസ്ഥയാണ് പോസ്റ്റ്പാർടം സൈക്കോസിസ് എന്ന വിഭാഗത്തിലുൾപ്പെടുക.

ഇത്തരം ആളുകൾക്ക് അടിയന്തിര ചികിത്സയും മരുന്നുകളും തുടർച്ചയായ കൗൺസിലിങും അത്യാവശ്യമാണ്. എന്നാൽ ലോക്ക്ഡൗൺ ആയതിനാൽ കൗൺസിലിങ്ങും ഡോക്ടർ കൺസൽട്ടേഷനും സാധ്യമല്ല. അതിനാൽ വീട്ടുകാർ തന്നെ മുൻകൈയെടുത്ത് ഇവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണം. കുട്ടിയെ നോക്കാത്ത അമ്മ എന്ന ആക്ഷേപമാണ് ഇത്തരം സ്ത്രീകൾ വീടിനുള്ളിൽ നേരിടുക. എന്നാൽ ഇത് അവരുടെ പ്രശ്‌നമല്ലെന്നും ഒരുതരം രോഗാവസ്ഥയാണെന്നും ആദ്യം തിരിച്ചറിയേണ്ടത് ബന്ധുക്കളാണ്. ഇത്തരമാളുകളെ ഒറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. സ്വന്തം ആരോഗ്യത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും അവർക്കുള്ള ആശങ്കകൾ സ്‌നേഹപൂർണമായ ഇടപെടലുകളിലൂടെ മാറ്റിയെടുക്കണം. ഇഷ്ട ഭക്ഷണവും പുതിയ വസ്ത്രങ്ങളും നൽകുന്നത് ഇത്തരമാളുകളെ ഊർജസ്വലരാക്കാൻ സഹായിക്കും. അതീവ ശ്രദ്ധയും പരിഗണനയും ഇവർക്ക് നൽകണം. കുടുംബാംഗങ്ങൾ ഒന്നിച്ചിരിക്കുകയും വൈകുന്നേരങ്ങളിൽ നടക്കാനിറങ്ങുകയും ചെയ്യാം. ഇത്തരം സ്ത്രീകളെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അത് അവരുടെയും കുഞ്ഞിന്റെയും ജീവനെ ഗുരുതരമായി ബാധിക്കുമെന്ന ഓർമ വീട്ടുകാർക്കുണ്ടാകണം.

പുകവലിക്കാർക്ക്
ഒരു സുവർണാവസരം
Also Read

പുകവലിക്കാർക്ക് ഒരു സുവർണാവസരം

സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം
Also Read

സൂക്ഷിക്കുക, ലോക്ക്ഡൗണിൽ കുട്ടികളുടെ മനോനില തെറ്റാം