LiveTV

Live

Opinion

അധികാരം മാത്രമാണ് സിന്ധ്യയുടെ വിഷയം

2008ലെ അസംബ്ലി തെരഞ്ഞെടുപ്പിനിടെ സിന്ധ്യയെ കാണാനായി ഞാനും കൊല്‍കത്തയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ അതനു ഭട്ടാചാര്യയും ഗുണയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന് പുറത്ത് കാത്തു നില്‍ക്കുകയാണ്....

അധികാരം മാത്രമാണ് സിന്ധ്യയുടെ വിഷയം

ജ്യോതിരാദിത്യ സിന്ധ്യയെ കുറിച്ച് ഒന്നും എഴുതുന്നതില്‍ അര്‍ഥമില്ല. അദ്ദേഹത്തെ ഒരുപാടു കാലമായി അടുത്തറിയുന്ന ഒരാളാണ് ഞാന്‍. അധികാരത്തോടുള്ള സിന്ധ്യയുടെ അടക്കവയ്യാത്ത അഭിനിവേശം തന്നെയാണ് അദ്ദേഹത്തെ ബി.ജെ.പിയയില്‍ എത്തിക്കുന്നതിന്റെ മുഖ്യഘടകം. കോണ്‍ഗ്രസിന്റെ പിടിപ്പുകേടിനെ ഞാന്‍ രണ്ടാമതായേ കാണുന്നുള്ളൂ.

പൂമാലയായിരുന്നില്ല, പൂണൂലിട്ടായിരുന്നു സിന്ധ്യയെ പാര്‍ട്ടി പരിപാടികളില്‍ സ്വീകരിക്കാറുണ്ടായിരുന്നത്.
അധികാരം മാത്രമാണ് സിന്ധ്യയുടെ വിഷയം

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ ഗുണയില്‍ തോറ്റതു മുതല്‍ ഈ സാധ്യത ശക്തിപ്പെട്ടു വരുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതാപം പാര്‍ട്ടിയില്‍ അസ്തമിച്ചു തുടങ്ങുന്നത് അങ്ങനെയാണ്. മധ്യപ്രദേശിന്റെ സവിശേഷമായ ഒരു ഘടനയില്‍ ഗ്വാളിയോര്‍ എന്ന വലിയ രാജ്യത്തിന്റെ രാജാവായ സിന്ധ്യ, പാര്‍ട്ടിയിലെ ചെറിയ രാജാക്കന്‍മാരായ അല്ലങ്കില്‍ ആയിരുന്ന അര്‍ജുന്‍ സിംഗ്, ദിഗ്‌വിജയ് സിംഗ്, പ്രിയാവരത് സിംഗ് തുടങ്ങി നാട്ടു രാജ്യങ്ങളില്‍ നിന്നുള്ള രാജാക്കന്‍മാരുടെ മഹാരാജാവായിരുന്നു. സിന്ധ്യയെ അവരൊക്കെ എഴുന്നേറ്റ് നിന്ന് വണങ്ങണമായിരുന്നു. മഹാരാജ് എന്നു തന്നെയാണ് അദ്ദേഹത്തെ മറ്റു നേതാക്കന്‍മാര്‍ വിശേഷിപ്പിക്കാറുണ്ടായിരുന്നതും.

അധികാരം മാത്രമാണ് സിന്ധ്യയുടെ വിഷയം

പൂമാലയായിരുന്നില്ല പൂണൂലിട്ടായിരുന്നു സിന്ധ്യയെ പാര്‍ട്ടി പരിപാടികളില്‍ സ്വീകരിക്കാറുണ്ടായിരുന്നത്. മഹാരാജ് എന്നല്ലാതെ ഒറ്റ നേതാവ് പോലും സിന്ധ്യയെ മധ്യപ്രദേശില്‍ പേരെടുത്ത് വിശേഷിപ്പിക്കുന്നത് ഇന്നേവരെ കേള്‍ക്കാന്‍ ഇടവന്നിട്ടുമില്ല. ഗുണയിലെ ആ പരാജയത്തില്‍ നിന്നാണ് ഇപ്പോഴത്തെ സിന്ധ്യയുടെ തുടക്കം.

അവസരവാദി എന്നൊന്നും വിളിക്കുന്നില്ലെങ്കിലും കാപട്യങ്ങള്‍ വേണ്ടുവോളമുണ്ടായിരുന്ന നേതാവാണ് ജ്യോതിരാദിത്യ സിന്ധ്യ. 2008ലെ അസംബ്ലി തെരഞ്ഞെടുപ്പിനിടെ സിന്ധ്യയെ കാണാനായി ഞാനും കൊല്‍കത്തയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ അതനു ഭട്ടാചാര്യയും ഗുണയിലെ അദ്ദേഹത്തിന്റെ കൊട്ടാരത്തിന് പുറത്ത് കാത്തു നില്‍ക്കുകയാണ്. മുറ്റം നിറയെ രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഡസനോളം പുതുപുത്തന്‍ ടാറ്റാ സിയറാ വാഹനങ്ങള്‍. രാജസ്ഥാനില്‍ അന്ന് ഭരണത്തിലുള്ളത് മാധവറാവു സിന്ധ്യയുടെ സഹോദരിയായ വസുന്ധര രാജെ സിന്ധ്യയാണ്. മുഖ്യമന്ത്രി പദവിയില്‍ ഭരിക്കുന്ന കാലമായതു കൊണ്ട് ഈ വാഹനങ്ങളുടെ പിന്നാമ്പുറക്കഥ ആലോചിച്ച് തല പുണ്ണാക്കേണ്ട കാര്യമുണ്ടായിരുന്നില്ല.

വാഹനം കാണുമ്പോഴേക്കും വഴിയിലുടനീളം ആളുകള്‍ നിലം തൊട്ടു മഹാരാജാവിനെ നമസ്‌കരിക്കുന്നു. ഒരു ആശീര്‍വാദ മൂഡില്‍ സിന്ധ്യ ഇടക്കിടെ തല കുലുക്കുന്നു. ചിലപ്പോഴൊക്കെ കൈകള്‍ കൂപ്പുന്നു.

സിന്ധ്യ തന്നെയും പിന്നീടത് വിശദീകരിച്ചു. അവര്‍ ബി.ജെ.പിയില്‍ ആണെങ്കിലും എന്റെ അമ്മായി ആണെന്നത് മറക്കരുത്. കുടുംബ ബന്ധങ്ങളും രാഷ്ട്രീയവും ഞങ്ങള്‍ കൂട്ടിക്കുഴക്കാറില്ല. ഈ വാഹന പരമ്പരയോടൊപ്പമാണ് അന്ന് ഞങ്ങള്‍ സിന്ധ്യാ 'മഹാരാജാവി'ന്റെ തെരഞ്ഞെടുപ്പ് പ്രചാരണം കാണാനായി പുറപ്പെട്ടത്. അതായത്, ബി.ജെ.പിയോടുള്ള രാഷ്ട്രീയ വിരോധം അവരുടെ സഹായം സ്വീകരിക്കുന്നതിന് തടസ്സമായിരുന്നില്ല. (കുടുംബത്തില്‍ നിന്നും കാശെടുത്തല്ല അമ്മായി കാറയച്ചതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ)

അധികാരം മാത്രമാണ് സിന്ധ്യയുടെ വിഷയം

ഞങ്ങള്‍ കയറിയപ്പോള്‍ സിന്ധ്യ വാഹനത്തിന്റെ ചില്ലുകള്‍ തുറന്നുവെച്ചു. തെരഞ്ഞെടുപ്പിന്റെ ചൂട് എനിക്കിഷ്ടമാണ്. അതിനു മുമ്പില്‍ ഈ ചുടുകാറ്റൊന്നും ഒന്നുമല്ല. ഞാനും അതനുവും അദ്ദേഹത്തിന്റെ വാഹനത്തിന്റെ നടുവിലുള്ള സീറ്റിലാണ് ഇരിക്കുന്നത്. വാഹനം കാണുമ്പോഴേക്കും വഴിയിലുടനീളം ആളുകള്‍ നിലം തൊട്ടു മഹാരാജാവിനെ നമസ്‌കരിക്കുന്നു. ഒരു ആശീര്‍വാദ മൂഡില്‍ സിന്ധ്യ ഇടക്കിടെ തല കുലുക്കുന്നു. ചിലപ്പോഴൊക്കെ കൈകള്‍ കൂപ്പുന്നു.

മോദിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇദ്ദേഹം പ്രസംഗിച്ചതൊക്കെ ഇപ്പോള്‍ വീണ്ടുമൊരാവര്‍ത്തി കേള്‍ക്കാനിടയായാല്‍ വിദേശത്തു വല്ലതുമായിരുന്നെങ്കില്‍ ജനം ചെരിപ്പൂരി അടിക്കുമായിരുന്നു.

സിന്ധ്യ മണ്ണില്‍ ചവിട്ടുന്നിടത്തൊക്കെ ആളുകള്‍ നിലത്തു തൊട്ടു നമസ്‌കരിക്കുന്നു. ഒരു മണിക്കൂറോളം പൊരിവെയിലില്‍ ഈ വാഹനം അങ്ങനെ നിര്‍ത്തിയും ഇറങ്ങിയും മുന്നോട്ടു പോയി. ഒടുവില്‍ ഞങ്ങളെ ഒരിടത്ത് ഇറക്കി തന്നു. അതുവരെ തെരഞ്ഞെടുപ്പിന്റെ ചൂടിനെ കുറിച്ച് വലിയ വായില്‍ പറഞ്ഞു കൊണ്ടിരുന്ന സിന്ധ്യയുടെ വാഹനത്തിന്റെ ചില്ലുകള്‍ ഒരു നിമിഷം കൊണ്ട് മുകളിലേക്ക് കയറി. അവിടുന്നങ്ങോട്ട് അത് ചുടുകാറ്റിനെ എ.സിയിട്ട് തോല്‍പ്പിച്ചിട്ടുണ്ടാവുമെന്നുറപ്പ്.

അധികാരം മാത്രമാണ് സിന്ധ്യയുടെ വിഷയം

രാഷ്ട്രീയക്കാരുടെ പതിവ് കാപട്യങ്ങള്‍ എല്ലാമുണ്ടായിരുന്ന ഒരു സാധാരണ നേതാവ് മാത്രമായിരുന്നു സിന്ധ്യ എന്നു പറയാനാണ് ഇത്രയും കുറിച്ചത്. മോദിക്കെതിരെ കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് ഇദ്ദേഹം പ്രസംഗിച്ചതൊക്കെ ഇപ്പോള്‍ വീണ്ടുമൊരാവര്‍ത്തി കേള്‍ക്കാനിടയായാല്‍ വിദേശത്തു വല്ലതുമായിരുന്നെങ്കില്‍ ജനം ചെരിപ്പൂരി അടിക്കുമായിരുന്നു. ഇയാളെ മാലയിട്ട് സ്വീകരിച്ച ബി.ജെ.പിയെയും.

ബാഹ്യമായി വിലയിരുത്തുമ്പോള്‍ മധ്യപ്രദേശിലും ഹിന്ദി ബെല്‍റ്റിലുമൊക്കെ കോണ്‍ഗ്രസിനു വേണ്ടി മികച്ച പ്രചാരണം നടത്താറുണ്ടായിരുന്ന ഒരു നേതാവിനെ പാര്‍ട്ടിക്ക് നഷ്ടമാവുകയാണ്. പക്ഷെ ഇങ്ങനെയുള്ള കുറെയെണ്ണം ഒഴിഞ്ഞു കിട്ടുന്നതാണ് കോണ്‍ഗ്രസിന്റെ അടിസ്ഥാന ആശയത്തിന് നല്ലത്. അഥവാ അങ്ങനെയൊന്ന് ആ പാര്‍ട്ടിയില്‍ ഇപ്പോഴുമുണ്ടെങ്കില്‍.