LiveTV

Live

Opinion

മോദിയുടെ വിഭജനരാഷ്ട്രീയത്തിന് ശക്തി പകരുന്ന ട്രംപ് സന്ദർശനം

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെയും പൌരത്വപ്രക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ വാഷിംങ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനം

മോദിയുടെ വിഭജനരാഷ്ട്രീയത്തിന് ശക്തി പകരുന്ന ട്രംപ് സന്ദർശനം

അമേരിക്കൻ പ്രസിഡൻറായ ഡോണൾഡ് ട്രംപിന്റെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനം തിങ്കാഴ്ച ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാടായ ഗുജറാത്തിലെ പടിഞ്ഞാറൻ നഗരമായ അഹമദാബാദിലെത്തിയ ട്രംപിനെ വരവേറ്റത് വൻ ജനക്കൂട്ടങ്ങളും ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യത്തിൻറെയും ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെയും നേതാക്കളുടെ സംഗമം ആഘോഷിക്കുന്ന ചിഹ്നങ്ങളുമാണ്. എന്നാൽ ഈ ഊഷ്മളമായ വരവേൽപ്പും ആഘോഷാന്തരീക്ഷവും സൃഷ്ടിച്ചെടുക്കാൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുമ്പോൾ തന്നെ അതിന് നേർവിരുദ്ധമായ ഭയത്തിന്റെ, വിഭജനത്തിന്റെ ഒരു രാഷ്ട്രീയാന്തരീക്ഷം രാജ്യത്തെയൊട്ടാകെ മൂടുകയാണ്.

ട്രംപ് സന്ദർശനത്തിന് ആഴ്ചകൾ മുൻപ് അഹമദാബാദിലെ വിമാനത്താവളത്തിനടുത്തുള്ള ചേരിപ്രദേശം മറച്ചുവയ്ക്കാൻ സർക്കാർ ഒരു മതിൽ കെട്ടിയുയർത്തി. മതിലിനരികിലൂടെ പ്രസിഡന്റിന്റെ സന്ദർശനജാഥ കടന്നുപോയപ്പോൾ അമ്പത്തുരണ്ടുകാരിയായ ചേരിനിവാസി ഹേമലതാ റാബറിക്ക് ഒരു സംശയം ഉദിച്ചു; ഇന്ത്യ തന്നെയോർത്ത് ലജ്ജിക്കുന്നുണ്ടോ? “ഞങ്ങളെ ഒരു മതിലിനു പിന്നിൽ ഒളിപ്പിച്ചു വെച്ചത് എന്തിനാണ്? ഞങ്ങളും മനുഷ്യരല്ലേ? ഞങ്ങൾ തൊഴിലാളികളായിരിക്കാം, പക്ഷെ മാന്യതയോടെ ജീവിക്കുന്നവരാണ്.”

“എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി” എഴുതിയ കുറിപ്പിൽ ഗാന്ധിജിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി അഹിംസയിലൂടെ പോരാടിയ ഗാന്ധിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന “ഇന്ത്യയുടെ പിതാവ്” എന്ന വിശേഷണം ഉപയോഗിച്ച് ട്രംപ് മോദിയെ അഭിസംബോധന ചെയ്തത് കഴിഞ്ഞ വർഷമാണ്.

മോഹൻദാസ് ഗാന്ധി ഒരു കാലത്ത് ജീവിച്ചിരുന്ന സബർമതി നദിക്കരികെയുള്ള ആശ്രമത്തിലേക്കാണ് ട്രംപും സംഘവും ആദ്യം പോയത്. അവിടെ വെച്ച് ഗാന്ധിയുടെ ചരിത്രപ്രാധാന്യം മോദി ട്രംപിന് വിശദീകരിച്ചു കൊടുത്തു എന്നാണ് വാർത്തയെങ്കിലും പറഞ്ഞതൊന്നും ട്രംപിനെ വലുതായി സ്വാധീനിച്ചില്ല എന്നു തോന്നിക്കുന്ന ഒരു കുറിപ്പാണ് ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ അദ്ദേഹം എഴുതിയിട്ടത്. “എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വേണ്ടി” എഴുതിയ കുറിപ്പിൽ ഗാന്ധിജിയെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായില്ല. സ്വാതന്ത്ര്യത്തിനു വേണ്ടി അഹിംസയിലൂടെ പോരാടിയ ഗാന്ധിയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന “ഇന്ത്യയുടെ പിതാവ്” എന്ന വിശേഷണം ഉപയോഗിച്ച് ട്രംപ് മോദിയെ അഭിസംബോധന ചെയ്തത് കഴിഞ്ഞ വർഷമാണ്. എന്നാൽ തെറ്റായ ഈ വിശേഷണം തിരുത്താൻ മോദിയോ അനുയായികളോ ശ്രമിക്കുമെന്ന തെറ്റിദ്ധാരണ ആരും വെച്ചു പുലർത്തേണ്ടതില്ല.

രണ്ടു നേതാക്കളും ക്യാമറക്കു വേണ്ടി തമ്മിൽ കെട്ടിപ്പിടിച്ച് വലിയൊരു ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത അഹമാദാബാദിലെ കൂറ്റൻ സ്റ്റേഡിയത്തിലെ പരിപാടിയായിരുന്നു സന്ദർശനത്തിന്റെ അടുത്ത ഘട്ടം. പങ്കെടുത്തവരിൽ പലരും ട്രംപിന്റെയും മോദിയുടെയും മുഖങ്ങളുള്ള മുഖംമൂടികൾ ധരിച്ചിരുന്നു. മോദിയെക്കുറിച്ചും ചായ വിൽപനക്കാരനായിരുന്ന മോദിയുടെ എളിയ തുടക്കത്തെക്കുറിച്ചും ട്രംപ് സംസാരിച്ചെങ്കിലും ഇസ്‍ലാമിക തീവ്രവാദത്തെ തുരത്തേണ്ട ആവശ്യകതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് സദസ്സിനെ ഏറ്റവും കൂടുതൽ ആവേശം കൊള്ളിച്ചത്.

പൊതുവിൽ വാർത്താസമ്മേളനങ്ങൾ പൂർണമായും ഒഴിവാക്കുന്ന ആളാണ് നരേന്ദ്ര മോദി. എന്നാൽ മുന്നറിയിപ്പ് കൊടുക്കാതെ പത്രപ്രവർത്തകരെ കാണുന്ന ശീലമുള്ള ആളാണ് ട്രംപ്. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ താൻ നിൽക്കുന്നയിടത്തു നിന്ന് അധികമൊന്നും അകലത്തിലല്ലാതെ നടക്കുന്ന സംഘർഷത്തെക്കുറിച്ചും അതിനു വഴിവെച്ച നിയമത്തെക്കുറിച്ചും ട്രംപ് സംസാരിക്കുമോ?

മുസ്‍ലിംകൾ ലോകത്തിനുയർത്തുന്ന ഭീഷണിയെന്താണെന്ന് മോദിയെ പോലെ മനസ്സിലാക്കാൻ കഴിവുള്ള ആളാണ് ട്രംപെന്നും അതുകൊണ്ടാണ് അവരുടെ കൂട്ടുകെട്ടിന് ഇത്ര കരുത്തുള്ളതെന്നുമാണ് മോദി മുഖംമൂടി ധരിച്ചെത്തിയ ഗുജറാത്ത് സർവകലാശാലയിലെ ഒരു ചെറുപ്പക്കാരനായ വിദ്യാർത്ഥി എന്നോട് വിശദീകരിച്ചത്. ഗുജറാത്തിന്റെ യാതനാഭരിതമായ ചരിത്രവുമായി ഒത്തുപോകുന്ന ഒരു പ്രസ്താവനായിരുന്നു അത്. 2002ൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആയിരത്തോളം മുസ്‍ലിംകൾ ഈ സംസ്ഥാനത്ത് കൊല ചെയ്യപ്പെട്ടത്.

രാജ്യത്തെ ജനങ്ങളെ ധ്രുവീകരിച്ചു കൊണ്ട് മോദി നടത്തുന്ന ഹിന്ദു ദേശീയവാദ പ്രസ്താവനകൾക്കും നയങ്ങൾക്കും ട്രംപിന്റെ സന്ദർശനം ശക്തി പകരുകയാണ്. മുസ്‍ലിംകളെ മാത്രം ഒഴിച്ചു നിർത്തി മറ്റെല്ലാ മതങ്ങളിലും പെട്ട അനൌദ്യോഗിക കുടിയേറ്റക്കാർക്ക് പൌരത്വം നൽകുന്ന വിവാദപരമായ പൌരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരപരമ്പരകൾ ഡിസംബർ മുതൽ ഇന്ത്യയെ പിടിച്ചു കുലുക്കിക്കൊണ്ടിരിക്കുകയാണ്. ട്രംപ് ന്യൂഡൽഹിയിലെത്തിയപ്പോൾ നിരവധി പ്രതിഷേധകർ തെരുവിലിറങ്ങിയെങ്കിലും മിക്ക മുഖ്യധാരാ മാധ്യമങ്ങളും ഇവരെ അവഗണിക്കുകയാണുണ്ടായത്.

എന്നാൽ പ്രതിഷേധങ്ങളുടെ കാതലായ മതസ്വാതന്ത്ര്യം, പൌരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങൾ ട്രംപിന്റെ പ്രസംഗങ്ങളിൽ കടന്നുവന്നതേയില്ല. താജ്മഹാൽ സന്ദർശിക്കാൻ വേണ്ടി ട്രംപും ഭാര്യയും ആഗ്രയിലെത്തിയപ്പോൾ അവരെ സ്വീകരിച്ചത് എല്ലാ അർത്ഥത്തിലും ഇസ്‍ലാം വിരുദ്ധൻ എന്നു വിശേഷണം അർഹിക്കുന്ന ആദിത്യനാഥ് എന്ന സന്യാസിയാണ്.

ഗുജറാത്തിന്റെ യാതനാഭരിതമായ ചരിത്രവുമായി ഒത്തുപോകുന്ന ഒരു പ്രസ്താവനായിരുന്നു അത്. 2002ൽ മോദി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ആയിരത്തോളം മുസ്‍ലിംകൾ ഈ സംസ്ഥാനത്ത് കൊല ചെയ്യപ്പെട്ടത്.

മുസ്‍ലിംകൾക്കെതിരെ ഇതിനു മുൻപും വിഷം ചീറ്റിയിട്ടുള്ള ബി.ജെ.പി നേതാവായ കപിൽ മിശ്ര ട്രംപ് രാജ്യം വിട്ടതിനു ശേഷം മുസ്‍ലിംകൾക്ക് അവരർഹിക്കുന്ന ഉത്തരം നൽകാനാണ് അനുയായികളോട് പറഞ്ഞിരിക്കുന്നത്. “’ട്രംപ് പോവുന്നതു വരെ ഞങ്ങൾ അടങ്ങിയിരിക്കാം. എന്നാൽ അതിനു ശേഷം റോഡുകൾ ഒഴിഞ്ഞു പോയില്ലെങ്കിൽ നിങ്ങൾ പറഞ്ഞാലും ഞങ്ങൾ കേൾക്കില്ല,” ഇതായിരുന്നു അയാളുടെ ഭീഷണി.

ട്രംപ് ഡൽഹിയിൽ എത്തുമ്പോഴേക്കും പ്രതിഷേധകരും വലതുപക്ഷ സംഘങ്ങളും തമ്മിൽ അരങ്ങേറിയ സംഘർഷത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെടുകയും ഒരു മുസ്‍ലിം യുവാവ് മാരകരമായി തല്ലിച്ചതയ്ക്കപ്പെടുകയും ചെയ്തിരുന്നു. മുസ്‍ലിംകൾ അക്രമണത്തിനിരയായപ്പോഴും ഒന്നും ചെയ്യാതെ മാറിനിന്ന പോലീസുകാരെക്കുറിച്ചുള്ള ദൃക്സാക്ഷി വിവരണങ്ങൾ വാർത്താ ഏജൻസിയായ റോയിട്ടേർസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. “നിങ്ങൾ കല്ലെറിഞ്ഞോളൂ” എന്ന് പൌരത്വ നിയമത്തെ അനുകൂലിക്കുന്ന പ്രതിഷേധകനോട് ഒരു പോലീസുകാരൻ ആക്രോശിക്കുന്നുണ്ട്. മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു എന്നാണ് മറ്റൊരു റിപ്പോർട്ടിൽ പറയുന്നത്.

പൊതുവിൽ വാർത്താസമ്മേളനങ്ങൾ പൂർണമായും ഒഴിവാക്കുന്ന ആളാണ് നരേന്ദ്ര മോദി. എന്നാൽ മുന്നറിയിപ്പ് കൊടുക്കാതെ പത്രപ്രവർത്തകരെ കാണുന്ന ശീലമുള്ള ആളാണ് ട്രംപ്. അങ്ങനെ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ താൻ നിൽക്കുന്നയിടത്തു നിന്ന് അധികമൊന്നും അകലത്തിലല്ലാതെ നടക്കുന്ന സംഘർഷത്തെക്കുറിച്ചും അതിനു വഴിവെച്ച നിയമത്തെക്കുറിച്ചും ട്രംപ് സംസാരിക്കുമോ?

സംശയമാണ്. ട്രംപിന്റെ ഇസ്ലാം വിരുദ്ധയെക്കുറിച്ച് ആർക്കും വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമില്ല. ഈ കാര്യത്തിൽ ട്രംപിന്റെ ഏതാണ്ട് പ്രതിബിംബമാണ് മോദി; എല്ലാ വിമർശകരെയും വിഭജിക്കുകയും ധ്രുവീകരിക്കുകയും ശകാരിക്കുകയും ചെയ്യുന്ന ഒരു മിത്രം.

ലക്ഷക്കണക്കിന് ആളുകൾ തന്റെ പേര് ഉച്ചത്തിൽ ഉരുവിടുന്നത് കേട്ട് സുഖം കൊള്ളാൻ മാത്രമാണ് ട്രംപ് ഇന്ത്യയിലേക്ക് വന്നത്. സ്വയംപ്രേമത്തിന്റെ കാര്യത്തിൽ പ്രശസ്തനായ മോദിക്കും ലഭിക്കുന്നത് അതേ സുഖം തന്നെ; ടി.വി ക്യാമറകളുടെയും തന്റെ പിന്തുണക്കാരുടെയും മുന്നിൽ വെച്ച് അമേരിക്കയുടെ പ്രസിഡന്റ് തന്നെ വാനോളം പുകഴ്ത്തി സംസാരിക്കുന്നതിന്റ് സുഖം.

ഇവിടെ ആഘോഷിക്കപ്പെടുന്നത് ജനാധിപത്യമല്ല; സ്വാർത്ഥ താത്പര്യങ്ങൾ മാത്രമാണ്.

കടപ്പാട്: വാഷിങ്ടൺ പോസ്റ്റ്