LiveTV

Live

Opinion

റിലയൻസ് ഫ്രഷിലെയും ചന്തയിലെയും പച്ചക്കറി തമ്മിലുള്ള വ്യത്യാസം 

‘പൊതുവെ പറഞ്ഞാൽ ഇന്ത്യയിൽ ഭയങ്കര വിലയാണ്, വോൾമാർട്ടിൽ, ഹോം ഡിപ്പോയിൽ ആണെങ്കിൽ ഒരു മാസത്തേക്കുള്ളത് കിട്ടും...’ഇനി രക്ഷയില്ല. ഞാൻ പറഞ്ഞു: ‘എന്ത് പറയാനാണ്, നെഹ്റു കാരണമായിരിക്കും...’

റിലയൻസ് ഫ്രഷിലെയും ചന്തയിലെയും പച്ചക്കറി തമ്മിലുള്ള വ്യത്യാസം 

ഞാൻ ഇപ്പോഴും പച്ചക്കറി ചന്തയിൽ രാവിലെ പോയി വാങ്ങുന്ന, ഗ്രോസറി പഴയ മോഡൽ പലചരക്കു കടയിൽ നിന്നും വാങ്ങുന്ന ആളാണ്. കാരണം നമ്മളെ പോലെയുള്ളവർ ഇങ്ങനെ ഒരു തീരുമാനം എടുത്താൽ മാത്രമേ സമ്പൂർണ കുത്തകവൽക്കരണം കുറെയെങ്കിലും വൈകിപ്പിക്കാൻ കഴിയൂ.

എന്റെ അയൽവാസിയായ അമേരിക്കൻ അച്ചായൻ ആദ്യമാദ്യം എന്നേ പുച്ഛിക്കുമായിരുന്നു. പുള്ളിയുടെ വാദം ചന്തയിൽ ക്വാളിറ്റി ഉള്ള ഉത്പന്നങ്ങൾ ഇല്ല എന്നായിരുന്നു. അത് ഞാൻ പൊളിച്ചു കൊടുത്തു.

റിലയൻസ് ഫ്രഷ്, ബിഗ് ബസാർ എന്നിവരൊന്നും ഒരു സെന്റിൽ പോലും കൃഷി നടത്തുന്നില്ല. കോൺട്രാക്ട് ഫാമിങ് പോലുമില്ല. ഇറക്കുമതിയും അല്ല. അച്ചായൻ പറഞ്ഞ 'വൃത്തികെട്ട കുളിയും നനയുമില്ലാത്ത, റോഡിൽ തൂറുന്ന' കർഷകൻ തന്നെ ഉണ്ടാക്കുന്നത് തന്നെ വാങ്ങി മനോഹരമായ കെട്ടിടത്തിൽ അടുക്കി വെച്ചിരിക്കുന്നു എന്ന വ്യത്യാസമേയുള്ളൂ. ചന്തയിലെ മൊത്തവ്യാപാരികൾ തന്നെയാണ് ചെറുകിട കച്ചവടക്കാരനും ഇവർക്കുമൊക്കെ സപ്ലൈ ചെയ്യുന്നത് എന്ന് പറഞ്ഞു ചന്തയിലെ ഒരു മൊത്ത വ്യാപാരിയെ കാണിച്ചു കൊടുത്തു.

അച്ചായന് മനസിലാക്കാൻ ഒരു സിമ്പിൾ ഉദാഹരണവും പറഞ്ഞു കൊടുത്തു: ബിവറേജിൽ കിട്ടുന്ന മദ്യം ഇരട്ടി വിലയിൽ പെഗ് ആക്കി ബാറിൽ തരുന്നു, അത്രേയുള്ളൂ. അവിടത്തെ പ്രീമിയം പ്രൈസിംഗിനെ പ്രിമൈസ് പ്രീമിയം എന്ന് പറയുമെന്ന് പറഞ്ഞപ്പോൾ പഴയ വാൽവ് റേഡിയോ പോലെ അച്ചായന് ബുദ്ധി ഓൺ ആയി.

അച്ചായൻ പിന്നെ ഒരു ദുർബലവാദം എടുത്തു: നാടൻ കച്ചവടക്കാരൻ അഹങ്കാരിയാണെന്ന്. അങ്ങനെയല്ല, അവരെയൊന്നു ചിരിച് കാണിച്ച്, 'എന്തൊണ്ട് സുഖമല്ലേ' എന്നൊക്കെ കുശലം പറഞ്ഞു നോക്കൂ, മനുഷ്യരാണ് അവർ, ഉറപ്പായും അടുത്ത തവണ കാണുമ്പോൾ മുതൽ അവർ സുഹൃത്താകും... - എന്ന് ഞാൻ.

പുള്ളിയുടെ അവസാന വാദം ലോയൽറ്റി റിവാർഡ് ആണ്. അത് ഞങ്ങൾ ഒന്നിച്ചുള്ള ഇന്നത്തെ ഷോപ്പിങ്ങിൽ കാണിച്ചു കൊടുത്തു. 'വരണം സാർ, സാറിന് വേണ്ടി ഞാൻ മാറ്റി വെച്ചതാണ്' എന്ന് ഹൃദ്യമായ ചിരിയോടെ എന്റെ പതിവുള്ള പാക്കറ്റ് പച്ചക്കറി എല്ലാം വൃത്തിയായി പൊതിഞ്ഞു വെച്ചത് തരുന്നത് കാണിച്ചു കൊടുത്തു. ഞാൻ അച്ചായനോട് ചോദിച്ചു, റിലയൻസ് ഫ്രഷിലെ കൃത്രിമമായ ചിരി ആണോ എന്ന് നോക്ക്... ഇത് അയാളുടെ പച്ചക്കറി പോലെ ഫ്രഷ്, കൃത്രിമത്വം ഇല്ലാത്തത് അല്ലെ?

തിരിച്ചു വരുമ്പോൾ അച്ചായൻ വേതാളം പോലെ ഒരു കംപ്ലയിന്റ്. 'പൊതുവെ പറഞ്ഞാൽ ഇന്ത്യയിൽ ഭയങ്കര വിലയാണ്, വോൾമാർട്ടിൽ, ഹോം ഡിപ്പോയിൽ ആണെങ്കിൽ ഒരു മാസത്തേക്കുള്ളത് കിട്ടും...'

ഇനി രക്ഷയില്ല. ഞാൻ പറഞ്ഞു. 'എന്ത് പറയാനാണ്, നെഹ്റു കാരണമായിരിക്കും...'

ഞാൻ ഇപ്പോളും പച്ചക്കറി ചന്തയിൽ രാവിലെ പോയി വാങ്ങുന്ന, ഗ്രോസറി പഴയ മോഡൽ പലചരക്കു കടയിൽ നിന്നും വാങ്ങുന്ന ആൾ തന്നെയാണ്....

Posted by Baiju Swamy on Tuesday, September 3, 2019