LiveTV

Live

Opinion

ആതിഷ; ഉണങ്ങാത്ത കണ്ണീർ നനവ് 

എന്തിനാണ് ആ കുരുന്ന് ജീവനെടുത്തത് ? അന്നേരവും വിളിച്ചുകാണില്ലേ... അമ്മേയെന്ന്

ആതിഷ; ഉണങ്ങാത്ത കണ്ണീർ നനവ് 

ആതിഷയെന്ന പിഞ്ചുകുഞ്ഞിനെ സ്വന്തം അമ്മ തന്നെ കൊലപ്പെടുത്തിയ ഞെട്ടലിൽ നിന്ന് നമ്മൾ ഇനിയും മോചിതരായിട്ടില്ല. രണ്ടാനമ്മയുടെ പീഡനത്തിൽ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ വാർത്തകളുടെ ചൂടാറും മുമ്പേയാണ് ആതിഷയുടെ കൊലപാതക കഥ നമ്മൾ അറിഞ്ഞത്. മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്‌മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു.

ആതിഷ; ഉണങ്ങാത്ത കണ്ണീർ നനവ് 

തുടർന്ന് പട്ടണക്കാട് എസ്‌.ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്. മൃതദേഹം മറവ് ചെയ്തതിനു പിന്നാലെ അമ്മ ആതിര, മുത്തച്ഛന്‍ ബൈജു എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് അവസാനം അമ്മ ആതിരയാണ് കൊലപാതകിയെന്ന നിഗമനത്തില്‍ പൊലീസ് എത്തി.

ആതിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു.

ആതിരയെ മൂന്നു വർഷം മുൻപാണു ഷാരോൺ പ്രണയിച്ചു വിവാഹം ചെയ്തത്. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.

അമ്മ ചെയ്ത കുറ്റത്തിന് ജയിൽവാസം ആതിഷയ്ക്കും

ചേർത്തല അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസുകാരി ആതിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെ തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്.

ആതിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആതിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.

അമ്മയെന്ന കൊലയാളിയുടെ മൊഴി

അബദ്ധം പറ്റിയതാണ്, കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതല്ല എന്ന് പറഞ്ഞാണ് ആതിര കുറ്റസമ്മതം നടത്തിയത്. കുഞ്ഞ് കരഞ്ഞപ്പോൾ പെട്ടന്ന് ദേഷ്യം വന്നു. വായയും മൂക്കും പൊത്തിപ്പിച്ചപ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ ആതിര പൊലീസിനോട് പറഞ്ഞു.

ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ

ആതിഷയുടെ കൊലപാതകം എന്തിന്? എങ്ങനെ? എന്നീ ചോദ്യങ്ങൾക്കാണ് ഇനി ഉത്തരം കിട്ടാനുള്ളത്. അറിയാതെ പറ്റിയതാണെന്ന അമ്മയുടെ വാക്കുകൾ വിശ്വസിക്കാൻ ആർക്കും കഴിയുന്നതല്ല. സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിലേക്ക് ഇനിയും പോകേണ്ടതുണ്ട്.

നാട്ടുകാരുടെ വാക്കുകളിലും കണ്ണീർനനവ്

'ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ...' നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആതിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ.

ആതിഷ; ഉണങ്ങാത്ത കണ്ണീർ നനവ് 

പലരുടെയും വാക്കുകളിൽ കണ്ണീർ നനവ് ഇനിയും ഉണങ്ങിയിട്ടില്ല. ആതിഷയുടെ സംസ്‌കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്. അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ പലർക്കും രോഷം അണപൊട്ടിയിരുന്നു. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു. ഇപ്പോളാണെങ്കിൽ കിട്ടിയ ഉത്തരം വിശ്വസിക്കാൻ കഴിയാതെ നാട്ടുകാർ.

ദൈവത്തിന്റെ പ്രതീകങ്ങളാണ് കുഞ്ഞുങ്ങൾ എന്നും, പിള്ളമനസ്സിൽ കള്ളമില്ലെന്നൊക്കെ പറയുമ്പോളും എല്ലാ കുഞ്ഞുങ്ങളോടും നമുക്ക് പ്രത്യേക വാത്സല്യമാണ്. എന്നാൽ കാലം മാറിയിരിക്കുന്നു. കുഞ്ഞുങ്ങൾ ഇന്ന് സുരക്ഷിതരല്ല. സാമൂഹ്യ ചൂഷണങ്ങളിലും, പീഡനങ്ങളിലും, രണ്ടാനമ്മ-രണ്ടാനച്ഛൻ എന്നിവരുടെ ഉപദ്രവങ്ങൾ കൊണ്ടും ജീവനും ജീവിതവും നഷ്ടമായവർക്കിടയിലേക്ക്, സ്വന്തം 'അമ്മ തന്നെ ജീവിതം എന്തെന്ന് അറിഞ്ഞുതുടങ്ങും മുൻപേ ഇല്ലാണ്ടാക്കിയ ആതിഷ കടന്നുവന്നിരിക്കുന്നു.

ആതിഷ; ഉണങ്ങാത്ത കണ്ണീർ നനവ് 

എങ്ങനെയാണ് ഇവർക്കൊക്കെ ഇതിന് സാധിക്കുന്നത് ? ഇല്ലാണ്ടാക്കിയ ഈ കുഞ്ഞുങ്ങളൊക്കെ എന്ത് തെറ്റാണ് ചെയ്തത് ? ഈ ഭൂമിയിൽ ജനിക്കാനുള്ള അവകാശത്തെ ഉപയോഗിച്ചു എന്നതാണോ ? നമ്മുടെ നിയമങ്ങളുടെ പഴുതുകൾ പലപ്പോളും ഇങ്ങനെയുള്ളവർക്കാണ് സഹായകമാകുന്നത്. ഇനിയും ഇതുപോലുള്ള വാർത്തകൾക്ക് നമ്മൾ സാക്ഷിയാകാതിരിക്കട്ടെ... ഇനി ഒരു അച്ഛനും അമ്മയ്ക്കും ഇതുപോലെ തോന്നാതിരിക്കട്ടെ...