LiveTV

Live

Opinion

മുത്തലാഖും മുസ്‍ലിം ലീഗും പിന്നെ കുഞ്ഞാലിക്കുട്ടിയും

മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് കേവലം യാദൃശ്ചികമെന്ന് വിശദീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്

മുത്തലാഖും മുസ്‍ലിം ലീഗും പിന്നെ കുഞ്ഞാലിക്കുട്ടിയും

മുത്തലാഖ് ബില്ലിനെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്ന പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി പ്രവര്‍ത്തകരുടെയും മുസ്‍ലിം സമുദായത്തിന്‍റെയും വിമര്‍ശനം നേരിടുമ്പോഴാണ് ഈ കുറിപ്പ്. മുത്തലാഖ് ചര്‍ച്ചയില്‍ നിന്നും പി.കെ കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് കേവലം യാദൃശ്ചികമെന്ന് വിശദീകരിക്കാനാണ് കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത്. ഓരോ നയത്തിലും പരിപാടിയിലും കോണ്‍ഗ്രസ് ആകാന്‍ മല്‍സരിക്കുന്ന മുസ്‍ലിം ലീഗിന് വഴിതെറ്റിപ്പോയെന്ന് തെളിയിച്ച സംഭവമാണ് സത്യത്തില്‍ ഇപ്പോള്‍ നടക്കുന്ന വിവാദം.

പാര്‍ലമെന്‍റില്‍ നടന്നത്

മുത്തലാഖ് ചര്‍ച്ചയില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തില്‍ മുസ്‍ലിം ലീഗില്‍ കൂടിയാലോചനകള്‍ ഒന്നും നടന്നിട്ടില്ല. യു.പി.എക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് എന്താണോ ചെയ്യുന്നത് അത് അപ്പടി പിന്തുടരുക എന്നതാണ് ലീഗിന്‍റെ നയം. മുസ്‍ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ബില്ലുകളില്‍ പോലും ഇത്തരം സമീപനങ്ങള്‍ നേരത്തേയും മുസ്‍ലിം ലീഗ് തുടര്‍ന്ന് പൊന്നിട്ടുണ്ട്. രണ്ടാം യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് കൊണ്ടുവന്ന ബാലനീതി നിയം (Juvenile justice act) പാര്‍ലമെന്‍റില്‍ പാസ്സാക്കിയപ്പോഴും മുസ്‍ലിം ലീഗ് കണ്ടഭാവം നടിച്ചില്ല.  അനാഥാലയങ്ങളുടെ  അടിത്തറ തോണ്ടുന്ന ജെ.ജെ ആക്ടിന്‍റെ അപകടം സമുദായം തിരിച്ചറിഞ്ഞ് പ്രതികരിക്കുമ്പോഴേക്കും സമയം ഏറെ കഴിഞ്ഞു. പാര്‍ലമെന്‍റ് നടപടികളില്‍ മുസ്‍ലിം ലീഗ് കാണിക്കുന്ന ജാഗ്രതക്കുറവിന്‍റെ സമീപകാല ഉദാഹരണങ്ങളിലൊന്നാണിത്.

പട്ടേല്‍ - വേണുഗോപാല്‍ സംഘത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുത്തലാഖ് ബില്ലിലെ ക്രമിനല്‍ ക്ലോസിനെ മാത്രം എതിര്‍ത്ത് വോട്ടെടുപ്പ് മാത്രം ബഹിഷ്കരിക്കുക എന്ന നിലാപാടിലേക്ക് കോണ്‍ഗ്രസ് എത്തി.ഈ നിലപാടിന്‍റെ യുക്തി പരിശോധിക്കാതെ മുസ്‍ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ടി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി പിന്തുണ അറിയിക്കുകയും ചെയ്തു.

മുത്തലാഖ് ചര്‍ച്ചയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ചില സന്ദേഹങ്ങളുണ്ട്. ഷബാനു കേസില്‍ സുപ്രീംകോടതി വിധിക്ക് എതിരായി ജി.എം ബനാത് വാലയുടെ സ്വകാര്യ ബില്‍ നിമയമമാക്കിയ കോണ്‍ഗ്രസല്ല ഇന്നത്തെ കോണ്‍ഗ്രസ്. ബി.ജെ.പിയുടെ തീവ്ര ഹിന്ദുത്വത്തോട് മൃദു ഹിന്ദുത്വം കൊണ്ട് മല്‍സരിക്കുകയാണ് കോണ്‍ഗ്രസ്. മുത്തലാഖ് ബില്ലിന്‍റെ കാര്യത്തില്‍ അനുകൂല നിലപാടാണ് അഹ്‍മദ് പട്ടേലും കെ.സി വേണുഗോപാലും അടക്കമുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിനുള്ളത്. എന്നാല്‍ മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യണമെന്ന നിലപാടാണ് ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ക്കുള്ളത്.

മുത്തലാഖും മുസ്‍ലിം ലീഗും പിന്നെ കുഞ്ഞാലിക്കുട്ടിയും

പട്ടേല്‍ - വേണുഗോപാല്‍ സംഘത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി മുത്തലാഖ് ബില്ലിലെ ക്രമിനല്‍ ക്ലോസിനെ മാത്രം എതിര്‍ത്ത് വോട്ടെടുപ്പ് മാത്രം ബഹിഷ്കരിക്കുക എന്ന നിലാപാടിലേക്ക് കോണ്‍ഗ്രസ് എത്തി.
ഈ നിലപാടിന്‍റെ യുക്തി പരിശോധിക്കാതെ മുസ്‍ലിം ലീഗിന്‍റെ പാര്‍ലമെന്‍ററി പാര്‍ടി നേതാവായ പി.കെ കുഞ്ഞാലിക്കുട്ടി പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ഇ.ടി മുഹമ്മദ് ബഷീറിനോട് കുഞ്ഞാലിക്കുട്ടി ആശയവിനിമയം നടത്തുകയും ചെയ്തില്ല.

കോണ്‍ഗ്രസ് സഭവിട്ടിറങ്ങിയാല്‍ ഇ.ടിയും കൂടെ ഇറങ്ങും എന്ന് തന്നെ കുഞ്ഞാലിക്കുട്ടി കരുതി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സഭയില്‍ നിന്നും വിട്ടുനില്‍ക്കാനുള്ള ധൈര്യം കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത്.
മുത്തലാഖിനെ ക്രമിനല്‍വല്‍ക്കരിക്കുന്നത് മാത്രമല്ല, മുസ്‍ലിം വ്യക്തി നിയമത്തില്‍ കടന്നുകയറാനുള്ള വഴിയായി ഈ ബില്ലിനെ ബി.ജെ.പി മാറ്റിയെന്ന് മനസ്സിലാക്കാനും അതിന് അനുസരിച്ച് നിലപാട് സ്വീകരിക്കാനും കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല.

പുത്തനത്താണിയിലെ വിവാഹം അദ്ദേഹത്തിന് വ്യക്തിപരമായി ഒഴിച്ചുകൂടാനാകാത്തതുമായിരുന്നു. ചന്ദ്രിക ഡയറക്ടര്‍ പി.എ ഇബ്രാഹിം ഹാജിയെ നേരിട്ടുകണ്ടു എന്നല്ലാതെ ഒരു യോഗവും നടന്നിട്ടില്ല. യു.എ.ഇയില്‍ പോയതാവട്ടെ കുടുംബത്തിലെ ഒരു സ്വകാര്യ ചടങ്ങിനും.

മുത്തലാഖ് ബില്ല് അപ്പാടെ മൗലികാവകാശങ്ങളുടെ തന്നെ ലംഘനമാണെന്ന് കാട്ടി സമസ്ത സുപ്രീംകോടതിയില്‍ കേസ് നടത്തുന്ന കാര്യവും കുഞ്ഞാലിക്കുട്ടി ഓര്‍ത്തില്ല. പാര്‍ലമെന്‍റില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും വോട്ടെടുപ്പ് ബഹിഷ്കരിച്ച് കോണ്‍ഗ്രസ് ഇറങ്ങിപ്പോകുകയും ചെയ്തപ്പോള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ സഭയില്‍ തുടര്‍ന്നു. കൂടെ ചേരാന്‍ വിളിച്ച കെ.സി വേണുഗോപാലിനോട് അദ്ദേഹം ഇല്ലെന്ന് പറഞ്ഞു. ബില്ലിനെ എതിര്‍ത്ത് ഒരാളെങ്കിലും വോട്ട് ചെയ്യുന്നുണ്ടെങ്കില്‍ താനും വോട്ട് ചെയ്യുമെന്ന നിലപാടിലായിരുന്നു ഇ.ടി. ബില്ലിലെ ഹിന്ദുത്വ അജണ്ട തിരിച്ചറിഞ്ഞ സി.പി.എം എതിരെ വോട്ട് ചെയ്തു. ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രനും കോണ്‍ഗ്രസ് നിലപാടിനെ തള്ളി ബില്ലിനെതിരെ വോട്ട് ചെയ്തു.

ഹൈദരലി ശിഹാബ് തങ്ങള്‍
ഹൈദരലി ശിഹാബ് തങ്ങള്‍

കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം

ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷത്തെ സംബന്ധിച്ച ചരിത്രപ്രധാനമായ മുത്തലാഖ് ബില്ല് പരിഗണിക്കുമ്പോള്‍ പാര്‍ലമെന്‍റില്‍ നിന്നും വിട്ടുനിന്ന പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ച് കുടുങ്ങുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ഡിസംബര്‍ 29 ന് യു.എ.ഇയില്‍ പോകാന്‍ അദ്ദേഹം നേരത്തേ തീരുമാനിച്ചിരുന്നതാണെന്ന് പാര്‍ട്ടിയില്‍ എല്ലാവര്‍ക്കും അറിയാം. പുത്തനത്താണിയിലെ വിവാഹം അദ്ദേഹത്തിന് വ്യക്തിപരമായി ഒഴിച്ചുകൂടാനാകാത്തതുമായിരുന്നു. ചന്ദ്രിക ഡയറക്ടര്‍ പി.എ ഇബ്രാഹിം ഹാജിയെ നേരിട്ടുകണ്ടു എന്നല്ലാതെ ഒരു യോഗവും നടന്നിട്ടില്ല.
യു.എ.ഇയില്‍ പോയതാവട്ടെ കുടുംബത്തിലെ ഒരു സ്വകാര്യ ചടങ്ങിനും.
വിശദീകരണത്തിനായി കുഞ്ഞാലിക്കുട്ടി രംഗത്തിറക്കിയ എം.കെ മുനീര്‍ ആകട്ടെ സഭ ബഹിഷ്കരിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം എന്ന് പറഞ്ഞ് വിഷയം ഇ.ടി മുഹമ്മദ് ബഷീറിനെതിരെ തിരിച്ചുവിടാന്‍ ശ്രമിച്ചു. അതു പക്ഷേ ഏശിയില്ല.

അഹ്‍മദ് പട്ടേല്‍
അഹ്‍മദ് പട്ടേല്‍

അടുത്ത കാലത്തായി കുഞ്ഞാലിക്കുട്ടി പക്ഷം ചേര്‍ന്ന കെ.എം ഷാജിയും നിശബ്ദത പാലിച്ചപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ കടുത്ത നിലപാട് സ്വീകരിച്ചു. യു.എ.ഇ കെ.എം.സി.സിയുടെ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുമായി നീരസത്തിലായ സാദിഖലി തങ്ങളും കര്‍ശന നിലപാടിലേക്ക് മാറി. കുഞ്ഞാലിക്കുട്ടിക്ക് ജാഗ്രതക്കുറവുണ്ടായി എന്ന് തിരൂരില്‍ വെച്ച് പരസ്യമായി സാദിഖലി തങ്ങള്‍ പ്രതികരിച്ചത് കുഞ്ഞാലിക്കുട്ടിയെ ഞെട്ടിച്ചു. ഹൈദരലി തങ്ങളെ വിളിച്ച് വിഷയം അവസാനിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. അപ്പോഴേക്കും ഉന്നതാധികാര സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റിലമുള്ള പ്രമുഖ നേതാക്കള്‍ ഹൈദരലി തങ്ങളെ വിഷയത്തിന്‍റെ ഗൗരവം ഒന്നും കൂടി ധരിപ്പിച്ചു. ഇതോടെ കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് ഹൈദരലി തങ്ങള്‍ പരസ്യപ്പെടുത്തുകയായിരുന്നു.

കുഞ്ഞാലിക്കുട്ടിക്ക് എന്തു സംഭവിക്കും

ഇപ്പോഴത്തെ വിവാദം ആഴ്ചകള്‍ കൊണ്ട് കെട്ടടങ്ങും. എന്നാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പാര്‍ട്ടിയില്‍ ഉള്ള സ്വരങ്ങള്‍ ഒന്നുകൂടി ഏകോപിപ്പിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിര്‍ണായക ഘട്ടത്തില്‍ യൂത്ത് ലീഗ് നേതാക്കള്‍ പോലും പിന്തുണക്കാന്‍ വന്നില്ല എന്നത് കുഞ്ഞാലിക്കുട്ടിയെ ഇരുത്തിച്ചിന്തിപ്പിക്കാന്‍ പോന്നതാണ്. സംഘടനാ പ്രശ്നങ്ങള്‍ നേരിടുന്ന പൊന്നാനിയില്‍ മല്‍സരിക്കുന്നതില്‍ താല്‍പര്യക്കുറവ് പാര്‍ട്ടിയെ അറിയിച്ച ഇ.ടി ഒരു വേള മല്‍സരിക്കാതെ മാറി നില്‍ക്കാന്‍ പോലും ആലോചിച്ചതാണ്.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന്‍റെ അനിഷേധ്യ നേതാവ് എന്ന പൊസിഷനിലേക്ക് ഇ.ടി ഉയരുകയാണ്. സമസ്ത അടക്കമുള്ള സമുദായ സംഘടനകള്‍ക്ക് ഇ.ടി പെട്ടെന്ന് സ്വീകാര്യനാവുകയും ചെയ്തു.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുസ്‍ലിം ന്യൂനപക്ഷത്തിന്‍റെ അനിഷേധ്യ നേതാവ് എന്ന പൊസിഷനിലേക്ക് ഇ.ടി ഉയരുകയാണ്. സമസ്ത അടക്കമുള്ള സമുദായ സംഘടനകള്‍ക്ക് ഇ.ടി പെട്ടെന്ന് സ്വീകാര്യനാവുകയും ചെയ്തു. പി.കെ കുഞ്ഞാലിക്കുട്ടിയെ വീണ്ടും പാര്‍ലമെന്‍റിലേക്ക് അയക്കേണ്ടതുണ്ടോ എന്ന ചോദ്യം പാര്‍ട്ടിയില്‍ ഗൌരവമായി ഉയരാനും ഇപ്പോഴത്തെ സാഹചര്യം ഇടയാക്കി.
ഇക്കാര്യത്തില്‍ ഹൈദരലി തങ്ങള്‍ക്ക് കുറച്ചുകൂടി സ്വതന്ത്രമായ നിലപാട് എടുക്കാനുള്ള അവസരം ഒരുങ്ങി.

സി.പി.എമ്മിന് വീണുകിട്ടിയ അവസരം

മുസ്‍ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായക വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ പാര്‍ലമെന്‍റില്‍ നിന്നും വിട്ടുനിന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെയും അദ്ദേഹത്തിന്‍റെ പാര്‍ട്ടിയുടെയും പ്രതിബദ്ധത ചോദ്യം ചെയ്യാനുള്ള അവസരം സി.പി.എമ്മിന് ലഭിച്ചു.
ഐ.എന്‍.എല്ലിന് ഇടതുമുന്നണി പ്രവേശനം സാധ്യമായി തൊട്ടുടനെ ന്യൂനപക്ഷ പ്രശ്നത്തില്‍ ലീഗിന് കാലിടറിയതും അവസരമായി. മാധ്യമങ്ങളില്‍ ഇടം കിട്ടാനും അതുവഴി ദൃശ്യത നേടാനും സംഘടന ചലിപ്പിക്കാനും ഐ.എന്‍.എല്ലിന് കഴിയുകയും ചെയ്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ എളുപ്പം വിശദീകരിക്കാനാകാത്ത ഒരു പ്രശ്നം പ്രതിപക്ഷത്തിന് മുസ്‍ലിം ലീഗ് നല്‍കിക്കഴിഞ്ഞു. ഒപ്പം മുസ്‍ലിംകള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന അവകാശവാദം ചോദ്യം ചെയ്യാന്‍ ആ സമുദായത്തിലുള്ളവര്‍ക്ക് അവസരം നല്‍കുകയും ചെയ്തു.