LiveTV

Live

Opinion

സൂപ്പര്‍ സബ് ആകാന്‍ സോള്‍ഷ്യാര്‍

പകരക്കാരനായി വന്ന് കളിക്കളത്തില്‍ കാണിച്ച ഈ വിസ്മയമാണ് പകരക്കാരന്‍ കോച്ചില്‍ നിന്നും ലോകമൊട്ടാകെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

സൂപ്പര്‍ സബ് ആകാന്‍ സോള്‍ഷ്യാര്‍

ഇഞ്ചുറി ടൈമില്‍ എതിരാളികളുടെ മര്‍മത്ത് മുറിവുണ്ടാക്കുന്ന ചിലരുണ്ട്, പകരക്കാരുടെ ബെഞ്ചില്‍ നിന്ന് രക്ഷകന്റെ ദൗത്യം ഏറ്റെടുക്കുന്നവര്‍, ഇക്കൂട്ടത്തില്‍ ഒന്നാമനായിരുന്നു ഒലി ഗണ്ണര്‍ സോള്‍ഷ്യാര്‍. മാഞ്ചസ്റ്ററിന്റെ ചെങ്കുപ്പായത്തില്‍ എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടിയ സൂപ്പര്‍ സബ്, പകരക്കാരന്റെ കുപ്പായത്തില്‍ സോള്‍ഷ്യാര്‍ വിധി മാറ്റിയെഴുതിയ മത്സരങ്ങള്‍ നിരവധി. 1999 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മാത്രം മതി ഈ മുന്നേറ്റ നിരക്കാരനെ എക്കാലത്തും ഓര്‍മിക്കാന്‍. നൌകാന്പുവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബയേണ്‍ മ്യൂണിക്കിനെ നേരിടുന്നു, ആറാം മിനുട്ടില്‍ ബയേണ്‍ ഒരു ഗോളിന് മുന്നില്‍‌.

കിണഞ്ഞ് ശ്രമിച്ചിട്ടും ഒപ്പമെത്താന്‍ കഴിയാതിരുന്നതോടെ മുന്നേറ്റ നിരയില്‍ നിന്നും ആന്ഡി കോളിനെ പിന്‍വലിച്ച് 81ാം മിനുട്ടില്‍ ഒലി ഗണ്ണാര്‍ സോള്‍ഷ്യാറിനെ കോച്ച് ഫെര്‍ഗൂസന്‍ ഗ്രൗണ്ടിലിറക്കി. സോള്‍ഷ്യാറിന് മത്സരത്തിന്റെ വിധി മാറ്റിയെഴുതാന്‍ ശേഷിക്കുന്ന 9 മിനുട്ടും ഇഞ്ചുറി ടൈമും മതിയായിരുന്നു. 91ാംമിനുട്ടില്‍ ഷെറിങ്ഹാമിന്റെ സമനില ഗോള്‍, തൊട്ടുപിന്നാലെ സോള്‍ഷ്യാറിന്റെ വിജയഗോള്‍. കരിയറില്‍ നോര്‍വെ താരം നേടിയ 122 ഗോളില്‍ മിക്കതും ഇങ്ങനെ വിധി നിര്‍ണയിച്ച ഗോളുകളായിരുന്നു. പകരക്കാരനായി വന്ന് കളിക്കളത്തില്‍ കാണിച്ച ഈ വിസ്മയമാണ് പകരക്കാരന്‍ കോച്ചില്‍ നിന്നും ലോകമൊട്ടാകെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പകരക്കാരനായി വന്ന് കളിക്കളത്തില്‍ കാണിച്ച ഈ വിസ്മയമാണ് പകരക്കാരന്‍ കോച്ചില്‍ നിന്നും ലോകമൊട്ടാകെയുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
സൂപ്പര്‍ സബ് ആകാന്‍ സോള്‍ഷ്യാര്‍

കുമ്മായ വരക്ക് പുറത്ത് സോള്‍ഷ്യാറിന്റെ തന്ത്രങ്ങള്‍ ഫലം കണ്ടാല്‍ പരിശീലക സ്ഥാനത്തും അദ്ദേഹത്തിന് സൂപ്പര്‍ സബ് പരിവേശം ലഭിക്കും. രണ്ട് ലക്ഷ്യങ്ങളാണ് നിലവില്‍ മുന്നിലുള്ളത്, ഒന്ന്- ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് കിട്ടുന്ന തരത്തില്‍ പ്രീമിയര്‍ ലീഗില്‍ ഫിനിഷ് ചെയ്യുക, രണ്ട്- ചാമ്പ്യന്‍സ് ലീഗില്‍ പരമാവധി മുന്നേറുക. രണ്ടും അത്ര എളുപ്പവുമല്ല. സീസണ്‍ ഏതാണ്ട് പകുതിയോട് അടുക്കുമ്പോള്‍ 26 പോയിന്റുമായി 6ാം സ്ഥാനത്താണ് യുണൈറ്റഡ്. അഞ്ചാമതുള്ള ആഴ്സണലുമായി 8 പോയിന്റിന്റെ വ്യത്യാസം. ആദ്യ നാലിലേക്ക് കയറാന്‍ നിലവില്‍ ആഴ്സണലിനെയും ചെല്‍സിയെയും താഴെ ഇറക്കണം. ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട്‌ റൗണ്ടില്‍ കരുത്തരായ പി.എസ്ജിയെയാണ് മറികടക്കേണ്ടത്. അതിനുള്ള വിഭവങ്ങള്‍ ടീമിലുണ്ട്. അത് വിനിയോഗി ക്കാന്‍ കഴിയാതെ പോയതാണ് മൗറീഞ്ഞോയുടെ പരാജയത്തിന് കാരണം.

ജനുവരി ട്രാന്‍സ്ഫറില്‍ കൂടുതല്‍ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലീഗിന്റെ രണ്ടാം പകുതിയില്‍ സോള്‍ഷ്യാറിന് കീഴില്‍ അടിമുടി മാറിയെത്തുന്ന ചുവന്ന ചെകുത്താന്‍മാര്‍ മുന്നോട്ട് കുതിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സൂപ്പര്‍ സബ് ആകാന്‍ സോള്‍ഷ്യാര്‍

ആക്രമിച്ച് കളിച്ച് പരിചയമുള്ള ഒരുസംഘത്തെ പ്രതിരോധ ഫുട്ബോളിന്റെ ആലയില്‍ കെട്ടാനുള്ള ശ്രമം പൂര്‍ണമായും പരാജയപ്പെട്ടു, സാഞ്ചസും മാര്‍ഷ്യലും ലുക്കാകുവും റഷ്ഫോര്‍ഡും അടങ്ങുന്ന യുവനിരയുടെ കരുത്ത് മുന്നിലുണ്ട്. മധ്യനിരയില്‍ ഫെലെയ്നിയും മാട്ടയും നിമഞ്ച മാറ്റിച്ചും ഫ്രെഡും. റോഹോയും ആഷ്‌ലി യങ്ങും ഫില്‍ ജോണ്‍സുമൊക്കെയാണ് പ്രതിരോധത്തില്‍. ജനുവരി ട്രാന്‍സ്ഫറില്‍ കൂടുതല്‍ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ലീഗിന്റെ രണ്ടാം പകുതിയില്‍ സോള്‍ഷ്യാറിന് കീഴില്‍ അടിമുടി മാറിയെത്തുന്ന ചുവന്ന ചെകുത്താന്‍മാര്‍ മുന്നോട്ട് കുതിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍.