LiveTV

Live

Opinion

‘പപ്പു വിളികള്‍ക്ക്’ RIP; തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന 5 പാഠങ്ങള്‍

മോദിയുടെ നായകത്വത്തിന് ഗുരുതരമായ വെല്ലുവിളിയായി രാഹുല്‍ ഗാന്ധി ഉയര്‍ന്നുകഴിഞ്ഞു എന്നാണ്, 2019ലെ തെരഞ്ഞടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ പുറത്തു വരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

‘പപ്പു വിളികള്‍ക്ക്’ RIP;  തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന 5 പാഠങ്ങള്‍

എല്ലാ വിചാരണകള്‍ക്കും തിരസ്കാരങ്ങള്‍ക്കും ഒടുവില്‍ ഇത് രാഹുല്‍ ഗാന്ധിയുടെ ദിനമാണ്. മോദിയുടെയും ബി.ജെ.പിയുടെയും കരവലയത്തിലായിരുന്ന ഛത്തീസ്ഗഢിനെയും രാജസ്ഥാനെയും അദ്ദേഹം അതിവിദഗ്ധമായി തന്നെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു. മധ്യപ്രദേശില്‍ ബി.ജെ.പിയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തെലങ്കാനയില്‍ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും, ഹിന്ദി ഹൃദയഭൂമിയില്‍ ലഭിച്ച സ്വീകാര്യത വിജയത്തിന്റെ തിളക്കം കൂട്ടി.

2014 മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തിയ നരേന്ദ്ര മോദി ഇപ്പോള്‍ ചിത്രത്തിലേയില്ല. ഇനി 2024ലെ തെരഞ്ഞെടുപ്പിന് തയ്യാറെടുത്താല്‍ മതിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയോടുള്ള ബി.ജെ.പി പരിഹാസം. 2019ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ എല്ലാ സാധ്യതകളെയും അത്രമേല്‍ രൂക്ഷമായി തള്ളിക്കളയുകയായിരുന്നു. എന്നാല്‍ മോദിയുടെ നായകത്വത്തിന് ഗുരുതരമായ വെല്ലുവിളിയായി രാഹുല്‍ ഗാന്ധി ഉയര്‍ന്നുകഴിഞ്ഞു എന്നാണ്, 2019ലെ തെരഞ്ഞടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോള്‍ പുറത്തു വരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

‘പപ്പു വിളികള്‍ക്ക്’ RIP;  തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന 5 പാഠങ്ങള്‍

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിന്നുള്ള 5 അനുമാനങ്ങള്‍:

1. കോണ്‍ഗ്രസ് ബി.ജെ.പിക്ക് തുല്യരാകില്ലെന്ന് ഏതാനും കാലമായി പറ‍ഞ്ഞുവെച്ചിരുന്ന ബി.ജെ.പിയുടെ അഹങ്കാരത്തെ തകര്‍ത്തെറിയുന്നതാണ് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍. 2014 മുതല്‍ വിവിധ ഇടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം പരാജയമായിരുന്നു കോണ്‍ഗ്രസിന് ഫലം. ഹരിയാന, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര, അസം ഇവിടെയെല്ലാം തോല്‍വി ഏറ്റുവാങ്ങി. ഗുജറാത്തിലും കര്‍ണാടകയിലും പൊരുതി നിന്നെങ്കിലും ബി.ജെ.പിയെ പരാജയപ്പെടുത്താനായില്ല. ഗോവയിലും മോഘാലയയിലും ബി.ജെ.പിയേക്കാള്‍ അധികം സീറ്റ് നേടിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനുമായില്ല. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് ബി.ജെ.പിയെ അതിന്റെ മടയില്‍ നിന്നു തന്നെ തുരത്തിയിരിക്കുകയാണ്.

2. 2004ല്‍ രാഷ്ട്രീയ രംഗപ്രേശനം നടത്തിയപ്പോള്‍ മുതല്‍ പരാജയമായി കണക്കാക്കി തള്ളിക്കളഞ്ഞതാണ് രാഹുല്‍ ഗാന്ധിയെ. മോദിയുടെ ഉദയ കാലം മുതല്‍ ആര്‍.എസ്.എസും അനുബന്ധ സംഘടനകളുമെല്ലാം രാഹുലിനെ അപമാനിക്കുന്നതില്‍ പരമാവധി സമയം കണ്ടെത്തി. 'പപ്പു' എന്ന് മുദ്രകുത്തി ആക്ഷേപിച്ചു. എന്നാല്‍ കാലം മുന്നോട്ട് നീങ്ങിയപ്പോള്‍ കളിയാക്കിയവരെയും പരിഹസിച്ചവരെയും അദ്ദേഹം അത്ഭുതപ്പെടുത്തി. ഈ തെരഞ്ഞെടുപ്പിനെ അദ്ദേഹം മുന്നില്‍ തന്നെ നിന്ന് നയിച്ചു.

‘പപ്പു വിളികള്‍ക്ക്’ RIP;  തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന 5 പാഠങ്ങള്‍

3. മോദിയുടെ ഭരണകാലത്തിന് തിരശ്ശീല വീഴാനൊരുങ്ങുകയാണ്. പ്രധാനമന്ത്രിയുടെ പ്രശസ്തി ക്ഷയിച്ചുതുടങ്ങി. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഉത്തര്‍പ്രദേശില്‍ വന്‍ വിജയം നേടിയെങ്കിലും, അവിടെ നിന്നിങ്ങോട്ട് മോദിയുടെ പതനത്തിന് തുടക്കം കുറിച്ചു തുടങ്ങിയിരുന്നു. നോട്ടു നിരോധത്തിന്റെ അനന്തരഫലങ്ങളും, ജി.എസ്.ടി നടപ്പാക്കിയതും ജനങ്ങളില്‍ മോദിക്കുണ്ടായിരുന്ന വിശ്വാസത്തെ കെടുത്തിക്കളഞ്ഞു. ഗുജറാത്തില്‍ തന്റെ പാർട്ടിയെ വിജയിപ്പിക്കാൻ വേണ്ടി അദ്ദേഹത്തിന് തന്റെ മാളികയിൽ ഒളിച്ചിരിക്കേണ്ടി വന്നു.

കര്‍ണാടകയിലാകട്ടെ, വേണ്ട പോലെ പ്രകടനം കാഴ്ച വെക്കാനും സാധിച്ചില്ല. അമിത് ഷായുടെ കുപ്രസിദ്ധമായ ഗൂഢാലോചനകള്‍ ഉണ്ടായിട്ടും കോൺഗ്രസും ജെ.ഡി.എസും ചേർന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പിയുടെ പോസ്റ്ററുകളിലും ബാനറുകളിലും മോദി ചെറിയ സാന്നിദ്ധ്യമായി ചുരുങ്ങി. രാജസ്ഥാനില്‍ മോദിയുടെയും ഷായുടെ നിർദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ വസുന്ധര രാജ സിന്ധ്യ വിസമ്മതിക്കുകയുമുണ്ടായി.

‘പപ്പു വിളികള്‍ക്ക്’ RIP;  തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന 5 പാഠങ്ങള്‍

4. ബി.ജെ.പിയുടെ ഹിന്ദുത്വരാഷ്ട്രീയ തന്ത്രം രാഷ്ട്രീയ കളരിയില്‍ വിലപ്പോവില്ലെന്ന് തെളിയിക്കുകയാണ് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ആർ.എസ്.എസും വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) പോലുള്ള അനുബന്ധ സംഘടനകളും അയോധ്യ ക്ഷേത്ര നിര്‍മ്മാണം തെരഞ്ഞെടുപ്പ് വിഷയമായി വീണ്ടും അരങ്ങിലെത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

രാഹുൽ ഗാന്ധിയുടെ ഹിന്ദു നേതാവെന്ന ആധികാരികത ചോദ്യം ചെയ്തതും ബി.ജെ.പിക്ക് വീണ്ടും തിരിച്ചടിയായി. ഹിന്ദു നേതാവെന്ന നിലയിൽ രാഹുല്‍ ഗാന്ധി കൂടുതൽ ചർച്ച ചെയ്യപ്പെട്ടപ്പോൾ, അദ്ദേഹത്തിന്റെ മതപരമായ സ്വത്വം കൂടുതൽ ശക്തമായി. 2002ലെ കലാപത്തെ തുടർന്ന് ദേശീയ തലത്തില്‍ തന്നെ മോദി വിവാദത്തിന്റെ കേന്ദ്രമായി തുടരുന്നതും ബി.ജെ.പി മറന്നു. ഏറ്റവും വെറുക്കപ്പെട്ട നേതാവെന്നും, ഏറ്റവും പ്രിയപ്പെട്ട രാഷ്ട്രീയക്കാരനെന്നും ഉള്ള രണ്ട് പ്രതിച്ഛായ നിര്‍മ്മിതികളിലേക്ക് കാര്യങ്ങള്‍ മാറി. രാഹുൽ ഗാന്ധിയുടെ യോഗ്യതകൾ കൂടുതൽ വെല്ലുവിളികളുയര്‍ത്തുകയും ചെയ്തതോടെ, പൊതു സ്ഥലത്ത് 'ഹിന്ദു' നേതാവ് എന്ന നിലയിലും രാഹുല്‍ തന്റെ സ്ഥാനം ഉറപ്പിച്ചു.

‘പപ്പു വിളികള്‍ക്ക്’ RIP;  തെരഞ്ഞെടുപ്പ് ഫലങ്ങള്‍ നല്‍കുന്ന 5 പാഠങ്ങള്‍

5. മോദിക്ക് ബദൽ ഇല്ലെന്ന പ്രമാണവും തകര്‍ക്കപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് പ്രകടനം കോണ്‍ഗ്രസിന് പ്രതിപക്ഷത്തെ പ്രതിരോധിക്കാനുള്ള താങ്ങാകും. കോണ്‍ഗ്രസിനെ നിരന്തരം തളര്‍ത്താന്‍ ഉപയോഗിക്കുന്ന ആക്ഷേപങ്ങളുടെ എണ്ണം കുറക്കാനും ഇത് സഹായിക്കും.

നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ വലിയ വ്യത്യാസമുണ്ടെങ്കിലും 2019ലെ തെരഞ്ഞെടുപ്പിലേക്കുള്ള പരിശീലനമാകും ഈ കടന്നുപോകുന്നത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഇനി ബി.ജെ.പിയും മോദിയും കടുത്ത സമ്മർദത്തിൻ കീഴിലാകും.

കടപ്പാട് : അഷുതോഷ്, എന്‍.ഡി.ടി.വി

പരിഭാഷ: മുഹ്സിന അബ്ബാസ്