LiveTV

Live

Opinion

പുതിയ പാഠ്യപദ്ധതിയും ഹിന്ദുത്വ പരീക്ഷണങ്ങളും 

കഴിഞ്ഞ വർഷം മുതൽ രാജസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത് ബി.ജെ.പി ഭരണകൂടം പ്രസിദ്ധീകരിക്കുന്ന പുതിയ പാഠപുസ്തകങ്ങളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയും പ്രത്യയശാസ്ത്രവുമാണ് അവ പ്രചരിപ്പിക്കുന്നത്.

പുതിയ പാഠ്യപദ്ധതിയും ഹിന്ദുത്വ പരീക്ഷണങ്ങളും 

പതിനാറ് മുതൽ പതിനെട്ട് വരെയുള്ള നൂറ്റാണ്ടുകളിൽ ആധുനിക ഇന്ത്യയെ വികസിപ്പിക്കുന്നതിലാണ് മുഗൾ രാജാക്കൻമാർ വ്യാപൃതരായിരുന്നത്. പ്രധാനമായും ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ളവരാണ് മുഗളൻമാർ. വളരെ സവിശേഷമായ ഭരണമാതൃകയാണ് അവർ ഇന്ത്യയിൽ നടപ്പിലാക്കിയത്.

അതേസമയം വളരെ വിചിത്രമായ ഒരു ചോദ്യമാണ് രാജസ്ഥാനിലെ ഒരു സ്കൂളിൽ‌ രാഷ്ട്രമീമാംസ പഠിപ്പിക്കുന്ന മുസ്‍ലിം അധ്യാപികയായ സനാ ഘാൻ ഭൂരിഭാഗം വരുന്ന തന്റെ മുസ്‍ലിം വിദ്യാർത്ഥികളോട് ചോദിച്ചത്. "മുഗളൻമാരെക്കുറിച്ച് എന്തെങ്കിലും നല്ലകാര്യം പറയാനുണ്ടോ" എന്നായിരുന്നു അവരുടെ ചോദ്യം. സനാഘാന്റെ വിദ്യാർത്ഥികളിലധികവും ദാവൂദി ബൊഹ്റകളാണ്. മുഗൾകാലത്ത് തന്നെ ഇന്ത്യയിലേക്ക് കുടിയേറിയവരാണവർ.

എന്നാൽ ഘാന്റെ ചില വിദ്യാർത്ഥികൾ തന്നെ തങ്ങളുടെ സ്വന്തം സമുദായത്തെ അപരിഷ്കൃതമായാണ് മനസ്സിലാക്കുന്നത്. റബാബ് ഖാൻ പറയുന്നു: "മധ്യകാലഘട്ടത്തിൽ യുദ്ധങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിഭാഗീയതയായിരുന്നു അന്ന് നിലനിന്നിരുന്നത്." ഖുതുബുദ്ദീനെപ്പോലുള്ള ഇതര വിദ്യാർത്ഥികളും പറയുന്നത് ഇന്ത്യൻ ചരിത്രത്തിലെ മനോഹരമായ കാലഘട്ടം മുഗൾ ഭരണത്തിന് മുമ്പാണ് നിലനിന്നത് എന്നാണ്.

പുതിയ പാഠ്യപദ്ധതിയും ഹിന്ദുത്വ പരീക്ഷണങ്ങളും 

കഴിഞ്ഞ വർഷം മുതൽ അവർ പഠിക്കുന്നത് രാജസ്ഥാനിലെ ബി.ജെ.പി ഭരണകൂടം പ്രസിദ്ധീകരിക്കുന്ന പുതിയ പാഠപുസ്തകങ്ങളാണ്. ബി.ജെ.പിയുടെ രാഷ്ട്രീയ പദ്ധതിയും പ്രത്യയശാസ്ത്രവുമാണ് അവ പ്രചരിപ്പിക്കുന്നത്. വേദ മിത്തുകളെ സ്ഥാപിക്കുക, പുരാതന-മധ്യകാല ഹിന്ദു ഭരണാധികാരികളെ പുകഴ്‍ത്തുക, ഹിന്ദുക്കൾ നേതൃത്വം കൊടുത്ത ഒന്നായി സ്വാതന്ത്ര്യസമരങ്ങളെ ചിത്രീകരിക്കുക, നരേന്ദ്രമോദിയുടെ ഭരണനയങ്ങളെ ഏറ്റെടുക്കുക തുടങ്ങിയ കർത്തവ്യങ്ങളാണ് ഇത്തരം പാഠപുസ്തകങ്ങൾ നിർവ്വഹിക്കുന്നത്. അഞ്ചു നൂറ്റാണ്ടുകളോളം നീണ്ടുനിന്ന വലിയൊരു ഭരണപാരമ്പര്യത്തെ തീർത്തും അവഗണിക്കുകയാണ് അവ ചെയ്യുന്നത്. മാത്രമല്ല, ഒട്ടുമിക്ക മുഗൾ ഭരണാധികാരികളെയും മതഭ്രാന്തൻമാരായി മുദ്രകുത്തുകയും ചെയ്യുന്നുണ്ട്.

ഖുതുബുദ്ദീനെപ്പോലുള്ള ഇതര വിദ്യാർത്ഥികളും പറയുന്നത് ഇന്ത്യൻ ചരിത്രത്തിലെ മനോഹരമായ കാലഘട്ടം മുഗൾ ഭരണത്തിന് മുമ്പാണ് നിലനിന്നത് എന്നാണ്.

ഇന്ത്യൻ ചരിത്രത്തെ തന്നെ മാറ്റിയെഴുതുന്ന ബി.ജെ.പി പദ്ധതിയുടെ ഭാ
ഗമായാണ് ഈ രീതിയിൽ പാഠപുസ്തകങ്ങൾ തയ്യാറാക്കപ്പെടുന്നത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന മറ്റ് സംസ്ഥാനങ്ങളായ
ഗുജറാത്തിന്റെയും മഹാരാഷ്ട്രയുടെയും സ്ഥിതിയും വ്യത്യസ്തമല്ല. ഹിന്ദുത്വവാദത്തിന്റെയും ഇസ് ലാമോഫോബിയയുടെയും കാര്യത്തിൽ ഈ മുന്ന് സംസ്ഥാനങ്ങളിലെയും പാഠ്യപദ്ധതികൾ ഒന്നിനൊന്ന് മെച്ചമാണ്. പുതിയ ദേശീയ പാഠ്യപദ്ധതിയും സമാനരീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

2014ൽ അധികാരത്തിലേറിയത് മുതൽതന്നെ ഹിന്ദുദേശീയതയെ പ്രചരിപ്പിക്കാനാണ് രാജ്യത്തെ പാഠ്യപദ്ധതികളെ ബി.ജെ.പി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ സാവധാനം ഒരു ഹിന്ദുരാഷ്ട്രമാക്കി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ നീക്കം.

രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ദര രാജ്
രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ദര രാജ്

1990കളിൽ നിരവധി സംസ്ഥാനങ്ങളുടെ ഭരണമേറ്റെടുത്ത ബി.ജെ.പി അക്കാലത്ത് തന്നെ സ്വന്തം നിലക്ക് പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് 1998ൽ കേന്ദ്രഭരണമേറ്റെടുത്ത ഉടൻ ബി.ജെ.പി പ്രഖ്യാപിച്ചത് വിദ്യാഭ്യാസത്തെ തങ്ങൾ ദേശീയവൽക്കരിക്കുമെന്നാണ്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷമാണ് വേദകാലഘട്ടത്തെ മഹത്വവൽക്കരിക്കുകയും മുസ്‍ലിം ഭരണാധികാരികളെ പൈശാചിവൽക്കരിക്കുകയും ചെയ്യുന്ന പാഠപുസ്തകങ്ങൾ സംഘ്പപരിവാർ പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്.

2014ൽ അധികാരത്തിലേറിയത് മുതൽതന്നെ ഹിന്ദുദേശീയതയെ പ്രചരിപ്പിക്കാനാണ് രാജ്യത്തെ പാഠ്യപദ്ധതികളെ ബി.ജെ.പി പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യയെ സാവധാനം ഒരു ഹിന്ദുരാഷ്ട്രമാക്കി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ഈ നീക്കം.

ഇന്ന് ടി.ഡി.സിയുടെ (Textbook Development Committee) നേതൃത്വം വഹിക്കുന്നവരിൽ ഭൂരിഭാഗവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരാണ്. പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഹിന്ദുത്വത്തിന്റെ വേരുകൾ കിടക്കുന്നതെങ്കിലും അതിന്റെ ആധുനികരൂപത്തിന് ചുക്കാൻ പിടിച്ചത് വിനായക് സവർക്കറാണ്. 1928ൽ അദ്ദേഹമെഴുതിയെ HIndutva: Who is a Hindu? എന്ന പുസ്തകത്തിലൂടെയാണ് 'ഹിന്ദുത്വ' എന്ന പദം ജനകീയമാകുന്നത്. 'ഹിന്ദു രക്ത'ത്തിൽ നിന്നും സംസ്കൃത പാരമ്പര്യത്തെ അടിസ്ഥാനമാക്കിയുള്ള സാംസ്കാരിക പ്രവർത്തനങ്ങളിൽ നിന്നും ഭാഷകളിൽ നിന്നും ഇന്ത്യ ഒരു പരിശുദ്ധ ഭൂമിയാണെന്നുമുള്ള വിശ്വാസത്തിൽ നിന്നുമാണ് ഹിന്ദുത്വ എന്ന ആശയം രൂപം കൊള്ളുന്നത് എന്നാണ് സവർക്കർ പറയുന്നത്.

ദക്ഷിണേഷ്യയിൽ രൂപംകൊണ്ട സിക്കിസത്തെയും ബുദ്ധിസത്തെയും ഹിന്ദുത്വത്തിന് സ്വീകരിക്കാൻ സാധിക്കുമെങ്കിലും രാഷ്ട്രത്തിന്റെ പതിനഞ്ച് ശതമാനത്തോളം വരുന്ന ക്രൈസ്തവരും മുസ്‍ലിംകളും അതിന് അപരമായാണ് നിലനിൽക്കുന്നത്. സവർക്കർ പറയുന്നത് ഈ രണ്ട് മതവിഭാഗങ്ങളുമായുള്ള സംഘർഷം ഹിന്ദുത്വത്തിന്റെ വികാസത്തിന് അനിവാര്യമാണ് എന്നാണ്.

വിനായക് സവർക്കർ
വിനായക് സവർക്കർ

നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം. ബി.ജെ.പിയുടെ ഒരു രാഷ്ട്രീയ പ്രകടനപത്രിക എന്ന നിലക്കാണ് ഇന്ന് പാഠപുസ്തകങ്ങൾ നിലനിൽക്കുന്നത്. രാജസ്ഥാനിൽ ഏഴാംക്ലാസിലെ ഒരു പുസ്തകത്തിൽ ബി.ജെ.പി ഭരണകൂടത്തിന്റെ വിവിധങ്ങളായ വികസനനയങ്ങളുടെ ഒരു ചാർട്ട് തയ്യാറാക്കാനും അവയുടെ ഗുണഫലങ്ങളെക്കുറിച്ച് അധ്യാപകരുമായി ചർച്ച ചെയ്യാനുമാണ് ആവശ്യപ്പെടുന്നത്. സ്വച്ഛ്ഭാരതിനെക്കുറിച്ച പരാമർശങ്ങൾ ഒട്ടുമിക്ക ദേശീയ പാഠപുസ്തകങ്ങളിലും സജീവമായി വരുന്നതിനെക്കുറിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ദക്ഷിണേഷ്യയിൽ രൂപംകൊണ്ട സിക്കിസത്തെയും ബുദ്ധിസത്തെയും ഹിന്ദുത്വത്തിന് സ്വീകരിക്കാൻ സാധിക്കുമെങ്കിലും രാഷ്ട്രത്തിന്റെ പതിനഞ്ച് ശതമാനത്തോളം വരുന്ന ക്രൈസ്തവരും മുസ്‍ലിംകളും അതിന് അപരമായാണ് നിലനിൽക്കുന്നത്.

മോദിയെ സ്തുതിക്കുന്നതോടൊപ്പം തന്നെ രാഷ്ട്രത്തിന്റെ ഐക്യത്തെക്കുറിച്ച നിർദേശങ്ങളും പാഠപുസ്തകങ്ങളിൽ കാണാം. രാജസ്ഥാൻ ഗവൺമെന്റ് തയ്യാറാക്കിയ ഒരു പുസ്തകം ഇന്ത്യയുടെ മിലിട്ടറി മുന്നേറ്റത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. അതുപോലെ ഇന്ത്യക്ക് തെറ്റുപറ്റില്ലെന്നും പൗരൻമാർ അച്ചടക്കം പഠിക്കേണ്ടതുണ്ടെന്നും അതിൽ പറയുന്നുണ്ട്. ഗുജറാത്തിൽ നിന്നുള്ള ഒരു പുസ്തകത്തിലാകട്ടെ, വ്യക്തിസ്വാതന്ത്ര്യങ്ങളെ പണയം വെച്ചാണെങ്കിലും രാജ്യസുരക്ഷയെ സംരക്ഷിക്കാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്യുന്നുണ്ട്. സമരങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അതാവശ്യപ്പെടുന്നതായി കാണാം. രാജസ്ഥാനിലെ പത്താംക്ലാസ് പുസ്തകത്തിലൂടെ ജനാധിപത്യത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചാണ് പഠിപ്പിക്കപ്പെടുന്നത്. ജനാധിപത്യം പൗരനെ സ്വാർത്ഥനാക്കിത്തീർക്കുമെന്നും രാഷ്ട്രത്തിന്റെ സാമ്പത്തിക വികസനത്തിന് തുരങ്കം വെക്കുമെന്നും അത് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഹിറ്റ്ലറിനെ വാഴ്ത്താനും അത് മടിക്കുന്നില്ല. ഇതൊരു പുതിയ സംഭവമൊന്നുമല്ല. മോദി ഗുജറാത്ത് ഭരിച്ചിരുന്ന കാലത്തുതന്നെ ഫാസിസത്തെ സ്തുതിക്കുന്ന പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

ഹിറ്റ്ലറിനെ ഗുജറാത്ത് പുസ്തകങ്ങൾ പ്രകീർത്തിക്കുന്നത് ഒരു യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല. ജനങ്ങളെ നിയന്ത്രിക്കാൻ കടുത്ത സമീപനങ്ങൾ അനിവാര്യമാണ് എന്ന പാഠമാണ് അതിലൂടെ ഭരണകൂടം നൽകുന്നത്. മാത്രമല്ല, ഒരു ഏകാത്മക സമൂഹത്തിന്റെ സൃഷ്ടിപ്പും അത് സാധ്യമാകുന്നുണ്ട്.

പുതിയ പാഠ്യപദ്ധതിയും ഹിന്ദുത്വ പരീക്ഷണങ്ങളും 

ഹിന്ദുദേശീയവാദ ചരിത്രത്തിലൂടെ ഹിന്ദുത്വം ഇന്ത്യയുടെ ഐക്യത്തിനും വികാസത്തിനും അനിവാര്യമാണ് എന്ന വാദത്തെ ഉറപ്പിക്കുകയാണ് സംഘ്പരിവാർ ഭരണകൂടം ചെയ്യുന്നത്. ഹിന്ദുക്കൾ ഇന്ത്യയുടെ തദ്ദേശീയ വിഭാഗമാണ് എന്നും ഹിന്ദുത്വ വിരുദ്ധരായ സമുദായങ്ങൾ രാജ്യത്തിന് ഭീഷണിയാണെന്നും ഹിന്ദു ദേശീയവാദികളാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ശിൽപ്പികൾ എന്നുമാണ് പാഠപുസ്തകങ്ങളിലൂടെ അവർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത്.

ഹിറ്റ്ലറിനെ ഗുജറാത്ത് പുസ്തകങ്ങൾ പ്രകീർത്തിക്കുന്നത് ഒരു യാദൃശ്ചിക സംഭവമായി കാണാൻ കഴിയില്ല. ജനങ്ങളെ നിയന്ത്രിക്കാൻ കടുത്ത സമീപനങ്ങൾ അനിവാര്യമാണ് എന്ന പാഠമാണ് അതിലൂടെ ഭരണകൂടം നൽകുന്നത്.

അതേസമയം ഹിന്ദു എന്നത് സവിശേഷമായ ഒരു ഹിന്ദു പദമല്ല. അറബികളും പേർഷ്യക്കാരുമെല്ലാം ഉപയോഗിച്ചിരുന്ന ഒരു പേർഷ്യൻ പദമാണത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ പോലും ഈ പദം കൊണ്ടുള്ള സൂചന വ്യക്തമായിരുന്നില്ല. ഒരു മതവിഭാഗമായി അത് പരിഗണിക്കപ്പെട്ടിരുന്നില്ല. എന്നാൽ വേദങ്ങളിലാണ് ഒരു മതവിഭാഗം എന്ന നിലക്ക് ഹിന്ദുവിനെക്കുറിച്ച പരാമർശങ്ങൾ വരുന്നത്. വേദങ്ങളാകട്ടെ, ഇന്ത്യയുടെ പുരാതന നാഗരികതകളുടെ ഭാഗമായിരുന്നില്ല. ഇന്ത്യയിലേക്ക് കടിയേറിയവരുടെ പിൻമുറക്കാരാണ് വേദങ്ങൾ രചിച്ചിട്ടുള്ളത്.

ഇന്ത്യൻ ചരിത്രത്തെ ഹിന്ദു ചരിത്രമാക്കാനുള്ള സംഘ്പരിവാർ നീക്കം ചരിത്രപരമായി അബന്ധമാണ് എന്നാണിത് കാണിക്കുന്നത്. എന്നാൽ ഹാരപ്പരൻ നാഗരികതയെ വേദപാരമ്പര്യമായി അവതരിപ്പിക്കുകയാണ് രാജസ്ഥാനിലെ പാഠപുസ്തകങ്ങൾ ചെയ്യുന്നത്. സിന്ദു-സരസ്വതി എന്നാണ് അവ ഹാരപ്പൻ നാഗരികതയെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ സനാതന സംസ്കാരമായി ഇവിടെ വേദ പാരമ്പര്യം പരിവർത്തിക്കപ്പെടുകയാണ് ചെയ്യുന്നത്.

പുതിയ പാഠ്യപദ്ധതിയും ഹിന്ദുത്വ പരീക്ഷണങ്ങളും 

രാജസ്ഥാനിലെ പുസ്തകങ്ങളിൽ സുവർണ്ണ കാലഘട്ടം എന്നാണ് ഹിന്ദു ഭരണകാലങ്ങളെ വിശേഷിപ്പിക്കുന്നത്. അന്നത്തെ സ്ത്രീകളുടെ അവസ്ഥ ഏറെ മെച്ചപ്പെട്ടതായിരുന്നുവെന്നും അവ സൂചിപ്പിക്കുന്നുണ്ട്. മാത്രമല്ല, ഭരണാധികാരികളെല്ലാം കറകളഞ്ഞ ഹിന്ദുക്കളായിരുന്നുവെന്നും അവ ചൂണ്ടിക്കാണിക്കുന്നു. ഗുജറാത്തിലെ പാഠപുസ്തകങ്ങളാകട്ടെ,
ഇന്ത്യൻ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം മുസ്‍ലിം ഭരണത്തിന് മുമ്പായിരുന്നെന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

ഒരിക്കൽ ഗുജറാത്തിലെ ഒരു ക്ലാസ്റൂം സന്ദർശിക്കാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. അന്ന് വാസ്തുവിദ്യയുടെ വേദപഠനമായ വാസ്തു ശാസ്ത്രത്തെക്കുറിച്ചായിരുന്നു അധ്യാപിക അർച്ചന ശർമ്മ ക്ലാസെടുത്തിരുന്നത്. അതിനിടിക്ക് മുസ്‍ലിംകളുടെ 'അധിനിവേശ'ത്തെക്കുറിച്ച് അവർ വാചാലരായി. മുസ്‍ലിംകൾ ഇന്ത്യയുടെ അതിഥികളായെത്തി രാജ്യത്തെ കൊള്ളയടിക്കുകയായിരുന്നു എന്നായിരുന്നു അവരുടെ വാദം. അധിനിവേശകർ എന്നാണ് മുസ്‍ലിംകളെ അവർ വിശേഷിപ്പിച്ചത്.

ഗുജറാത്തിലെ പാഠപുസ്തകങ്ങളാകട്ടെ, ഇന്ത്യൻ ചരിത്രത്തിലെ സുവർണ്ണ കാലഘട്ടം മുസ്‍ലിം ഭരണത്തിന് മുമ്പായിരുന്നെന്ന് ആവർത്തിക്കുകയും ചെയ്യുന്നുണ്ട്.

സവർക്കറിനെ സ്വാതന്ത്ര്യ പോരാളിയായാണ് രാജസ്ഥാനിലെ പാഠപുസ്തകങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ സവർക്കറിന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടായിരുന്നു കൂറ് എന്നതാണ് ചരിത്രം. ഹിന്ദുദേശീയതക്കു വേണ്ടി ശക്തമായി വാദിച്ചു എന്നതല്ലാതെ സ്വാതന്ത്ര്യപ്രസ്ഥാനവുമായി സവർക്കറിന് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സവർക്കറിനെക്കുറിച്ച് പാഠപുസ്തകമെഴുതിയ എട്ടുപേരിൽ ഒരാളായ കെ.എസ് ഗുപ്ത അദ്ദേഹത്തിന്റെ ഹിന്ദുദേശീയതയെക്കുറിച്ച് വാചാലനാകുന്നുണ്ട്. മാത്രമല്ല, മുസ്‍ലിംകളെക്കുറിച്ച്
ഗുപ്ത പറയുന്നത് അവർക്ക് പാക്കിസ്ഥാൻ മനസ്സാണുള്ളത് എന്നാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും മുസ്‍ലിംകളുടെ ക്ഷേമത്തിനാണ് നിലകൊള്ളുന്നത് എന്നദ്ദേഹം ആരോപിക്കുന്നുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പിൽ വിജയം ഉറപ്പാക്കാനായാൽ ഇപ്പോഴുള്ളതിനേക്കാൾ വലിയ മാറ്റങ്ങളായിരിക്കും പാഠ്യപദ്ധതിയിൽ സംഭവിക്കുക. കഴിഞ്ഞ മാർച്ചിലാണ് ഹിന്ദു ദേശീയവാദത്തെ അടിസ്ഥാനമാക്കി ടെക്സ്റ്റ്ബുക്കുകൾ തയ്യാറാക്കപ്പെടുന്നതിനെക്കുറിച്ച് റോയിട്ടേഴ്സിൽ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടത്. സംസ്ഥാന തലങ്ങളിലും സമാനമായ മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഹരിയാനയിലെ ബി.ജെ.പി
ഭരണകൂടത്തിന്റെ മാധ്യമ ഉപദേശകനായ അരുൺ യാദവ് എന്നോട് പറഞ്ഞത് രാജസ്ഥാന്റെ മാതൃകയിൽ പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്താൻ ഹരിയാന ഭരണകൂടം ശ്രമിക്കുന്നുണ്ട് എന്നാണ്.

സവർക്കറിനെ സ്വാതന്ത്ര്യ പോരാളിയായാണ് രാജസ്ഥാനിലെ പാഠപുസ്തകങ്ങൾ വിശേഷിപ്പിക്കുന്നത്. എന്നാൽ സവർക്കറിന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടായിരുന്നു കൂറ് എന്നതാണ് ചരിത്രം.

ചരിത്രമാണ് ഇവിടെ പരാജയപ്പെടുന്നത്. ചരിത്രത്തിന്റെ ഹിന്ദുത്വ നിർമ്മിതിയിലൂടെയാണ് ഇതിനുമുമ്പ് 1992ൽ ഒരു ആരാധാനലയം തന്നെ തകർക്കപ്പെട്ടത്. അന്ന് നടന്ന മുസ്‍ലിം വംശഹത്യയിൽ രണ്ടായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്. ഏകതാനകമായ ഒരു ചരിത്രത്തെയും പാരമ്പര്യത്തെയും സൃഷ്ടിച്ചുകൊണ്ട് നിലനിൽക്കുന്ന ഹിന്ദുത്വം വെല്ലുവിളിക്കുന്നത് ഇരുനൂറ് മില്യണോളം വരുന്ന മതന്യൂനപക്ഷങ്ങളുടെ അസ്തിത്വത്തെ തന്നെയാണ്.