LiveTV

Live

Opinion

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?

ഓഖി ദുരന്തത്തിന് ഒരു വയസ്സ് തികയുമ്പോള്‍ മത്സ്യ തൊഴിലാളികള്‍ക്ക് നേരെയുള്ള പൊതുസമൂഹത്തിന്റെ കാപട്യങ്ങളും സര്‍ക്കാറിന്റെ അനാസ്ഥയും വിപിന്‍ദാസ് ചൂണ്ടിക്കാണിക്കുന്നു

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?

ഓഖിയെന്ന് അങ്ങനെ വെറുതേ പറഞ്ഞു പോകാനാവുന്നില്ല. ഓർമ്മകളിലേക്ക് ചോരയിരച്ചു കയറുകയാണ്. തെക്കേന്ത്യൻ തീരത്തെ മത്സ്യത്തൊഴിലാളികളുടെ കടൽപണി ചരിത്രം രണ്ടായി കീറിമുറിയുന്നതും അതിന്റെ വക്കുകളിൽ ചോരപൊടിയുന്നതും ഇവിടെ നിന്നാണ്.

ഒരു വർഷം മുന്നേയുള്ള ഇന്നത്തെ ഈ പകൽ, മഴ പെയ്യുന്നുണ്ട് എന്നതിനപ്പുറം പൊതുവേ ശാന്തമായിരുന്നു. ശരിക്കും കൊടുങ്കാറ്റിനു മുമ്പുള്ള ശാന്തത. തീരത്തിന്റെ ഡിസംബർ സായാഹ്നങ്ങളും പുതുവർഷപ്പുലരിയും ഇരുട്ടിലാകുന്നതിനു മുമ്പുള്ള, മഴയുണ്ടായിട്ടും തെളിഞ്ഞ പകൽ‌. കോരിച്ചൊരിയുന്ന പെരുമഴയത്തും കടലിലേക്ക് വള്ളമിറക്കുന്ന ഞങ്ങളുടെ കടൽപ്പണിക്കാർ ഇന്നിന്റെ വൈകിട്ടും അന്ന് വിഴിഞ്ഞത്തുനിന്നും പൂന്തുറനിന്നും മറ്റ് തീരങ്ങളിൽ നിന്നുമൊക്കെ കൂട്ടമായി കടലിലേക്ക് പണിക്കിറങ്ങി.

കേരളത്തെ മുക്കി കളഞ്ഞ പ്രളയ രക്ഷാദൗത്യത്തിന് ആരുടേയും വാക്കോ വിളിയോ അനുവാദങ്ങളോ കേൾക്കാൻ നിൽക്കാതെ വള്ളവും കയറ്റി മലയിടുക്കുകളിലേക്കു വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പക്ഷേ, ഓഖിയുടെ ആ ഇരുണ്ട നാളുകളിൽ സ്വന്തം കൂടപ്പിറപ്പുകൾക്ക് അരികിലെത്താൻ, ഉപ്പുവെള്ളത്തിൽ നിന്ന് അവരെ രക്ഷാബോട്ടുകളിലേക്ക് കൈകൊടുത്തു കയറ്റാൻ, ആരുടെയൊക്കെയോ അനുവാദത്തിന് കാത്തു നിൽക്കേണ്ടതായി വന്നു

കടലിലേക്കിറങ്ങുന്നതിനു തൊട്ടുമുമ്പ് പോലും  ഒരു പൗരന്റെ ജീവൻ സംരക്ഷിക്കാൻ ബാധ്യസ്ഥതയുള്ള ഒരു ഏജൻസിയില്‍ നിന്നുപോലും വരാനിരിക്കുന്ന അപകടത്തെ കുറിച്ചോ, കടലില്‍ നിന്നുള്ള ദുരന്തത്തെ കുറിച്ചോ കടല്‍തൊഴിലാളികള്‍ക്ക് വിവരമൊന്നും കിട്ടിയിരുന്നില്ല. എന്നല്ല, സംസ്ഥാന കടലതിർത്തിക്കും ദേശീയ കടലതിർത്തിക്കുമടുത്ത് ആഴക്കടലിൽ മീൻപിടിക്കാന്‍ പോയ കടൽപ്പണിക്കാരെയൊന്നും ആരും തിരിച്ചു വിളിച്ചിരുന്നുമില്ല.

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?

അതേസമയം, വൈകിട്ട് തീരക്കടൽ മത്സ്യബന്ധനത്തിനായി ഹാർബറുകളിൽ നിന്നല്ലാതെ, തീരങ്ങളിൽ നിന്ന് നേരിട്ട് കടലിലേക്ക് വള്ളങ്ങളിറക്കിയ കുറേയധികം വള്ളങ്ങൾ, ഉൾക്കടലിലേക്ക് പോകാനാവുന്നില്ല എന്നു പറഞ്ഞ് ഇരുട്ടി തുടങ്ങിയപ്പോൾ തന്നെ തീരത്ത് തിരിച്ചണഞ്ഞു. എന്റെ അപ്പനും അന്ന് ഇരുട്ടിയപ്പോൾ തന്നെ കാറ്റും ഉൾവലിവും തിരയും കൂടുതലാണെന്നു പറഞ്ഞ് തിരിച്ചു വള്ളമണച്ചു. അല്ലായിരുന്നുവെങ്കിൽ, ഒരുപക്ഷേ ഓഖിയുടെ കണ്ണീരിരകളില്‍ ഒരാളായി തീരുമായിരുന്നു അപ്പനും. എന്നാൽ ഒട്ടുമിക്ക കടൽപ്പണിക്കാരും തങ്ങളെ കരയിലേക്ക് തള്ളിയ തിരകളെ കീറിമുറിച്ചുകൊണ്ട് ഡബിൾ എഞ്ചിൻ വെച്ച് ഉൾക്കടലിലെ മീൻപാടുതേടി വള്ളമോടിച്ചുപോവുകയായിരുന്നു.

പാട്രിക് ചേലാളി, രാത്രി ഏഴുമണിക്ക് കടലവസ്ഥയിൽ അപകടം മണത്തിട്ട് കടലിൽ നിന്ന് തന്നെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിലേക്ക് വിളിക്കുമ്പോൾ അവർ പറഞ്ഞത് കടലിൽ കുഴപ്പങ്ങളൊന്നുമില്ല എന്നാണത്രേ.!

രാത്രി ഏകദേശം ഏഴുമണിയോടുകൂടി ഉൾക്കടലിൽ തിര പ്രക്ഷുബ്ദമാവുകയും നാലുപാടു നിന്നും തങ്ങളിലേക്ക് തിരയടിക്കുകയുമായിരുന്നെന്ന് അന്ന് ഉൾക്കടലിലുണ്ടായിരുന്ന, ഇന്ന് ജീവിച്ചിരിക്കുന്ന കടൽപ്പണിക്കാർ സാക്ഷ്യപ്പെടുത്തുന്നു. രാത്രി ഏഴുമണിക്കും പത്തുമണിക്കും ഇടയിൽ ഓഖിയെന്ന ഭീകരസത്യം ആ കടല്‍പണിക്കാരിലേക്കു വന്നു മൂടുകയായിരുന്നു. വെെകീട്ട് കടലില്‍ പോയ തുമ്പയില്‍ നിന്നുള്ള പാട്രിക് ചേലാളി, രാത്രി ഏഴുമണിക്ക് കടലവസ്ഥയിൽ അപകടം മണത്തിട്ട് കടലിൽ നിന്ന് തന്നെ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിലേക്ക് വിളിക്കുമ്പോൾ അവർ പറഞ്ഞത് കടലിൽ കുഴപ്പങ്ങളൊന്നുമില്ല എന്നാണത്രേ.! എന്നാൽ രാത്രി പത്തിന് ശക്തമായ തിരകളിൽ നിന്നും ചുഴലിയിൽ നിന്നും രക്ഷപ്പെട്ട് കരയ്ക്കോടി വരുന്നതിനിടെ വീണ്ടും കാലാവസ്ഥ കേന്ദ്രത്തെ ബന്ധപ്പെട്ട അദ്ധേഹത്തിന് ലഭിച്ച മറുപടി, കടല്‍ അപകടാവസ്ഥയില്‍ ആണെന്നും എത്രയും പെട്ടെന്ന് തൊട്ടടുത്ത കരപിടിക്കണം എന്നുമായിരുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?

അതായത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് ദേശീയ ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന് ലഭിച്ചിരുന്ന വിവരമനുസരിച്ച്, അപ്പോൾ രൂപപ്പെട്ട 'ഡീപ് ഡിപ്പ്രഷൻ' ചുഴലിയായി മാറി കഴിഞ്ഞപ്പോൾ മാത്രമാണ് കരയിലെ കടൽനിരീക്ഷണ സംവിധാനങ്ങൾ അത് അപകടകരമായ അവസ്ഥയാണെന്ന് തിരിച്ചറിയുന്നതുപോലും‌. രാത്രി പത്തുമണിക്ക് ഉൾക്കടലിലുള്ളവരെ ഒന്നു തിരിച്ചു വിളിക്കാൻ പോലുമാകാത്ത നിസ്സഹായാവസ്ഥ.

ഒരു പൊങ്ങുതടി പോലുമില്ലാതെ കൂടെ നീന്തിയവർ മണിക്കൂറുകൾക്കുശേഷം തണുത്തുമരവിച്ച് കടലടിത്തട്ടിലേക്കു താണുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട, വരാനിരിക്കുന്ന തങ്ങളുടെ ഊഴത്തിനായി നിമിഷങ്ങള്‍ എണ്ണി കൊടും തണുപ്പിൽ പാട്ടക്കഷണങ്ങളിൽ പിടിച്ചു കിടന്നവര്‍...

വൈകിട്ട് കടപ്പുറത്ത് നിന്ന് വള്ളമിറക്കി രാപ്പണിക്കുപോയ കടൽപ്പണിക്കാർ പിറ്റേന്നു രാവിലെ കരയ്ക്കെത്തേണ്ട നേരമായിട്ടും കരവെട്ടം കാണാതിരുന്നപ്പോൾ, തീരക്കടൽ ശക്തമായ കോളിനാൽ ആർത്തലച്ചുകൊണ്ടിരുന്നപ്പോൾ... കടപ്പുറത്തുകാർ അപകടം മണത്തു. അപ്പോൾ മാത്രം ന്യൂസ് അവറുകളിൽ ‘ഓഖി’ എന്ന പേര് മിന്നി മറഞ്ഞു തുടങ്ങി. കരയെത്താത്ത കൂട്ടുകാരെ തിരക്കി ആർക്കും കടലിൽ വള്ളമിറക്കാൻ പറ്റത്ത അവസ്ഥ. പോരാത്തതിന് ഇടിവെട്ടോടുകൂടിയ മഴയും കാറ്റും.

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?

ഉൾക്കടലിൽ ഓഖി നടത്തുന്ന സംഹാരതാണ്ഡവം അറിയാതിരുന്ന കടൽതൊഴിലാളികള്‍, അന്ന് രാവിലെയും പകൽപ്പണിക്കു പോകാനായി എഞ്ചിനുമെടുത്ത് കടൽക്കര‌ പോയിരുന്നു. രാവിലെ പണിക്കു പോകാനായി വളളമിറക്കാൻ പറ്റില്ലെന്നുറപ്പിച്ച് വീട്ടിലേക്കു തിരിച്ചു വന്ന വള്ളക്കാർ, ടി.വിയിൽ വാർത്ത കണ്ടിട്ട് ശാപ്പാട് കഴിച്ച് മുഴുവനാക്കാതെ, തലേദിവസം പോയിട്ട് തിരിച്ചുവരാത്ത കൂട്ടുകാരെ തിരഞ്ഞ് ജി.പി.എസ്സുമെടുത്ത് പെരുങ്കടലിലിറങ്ങാൻ തയ്യാറായി. അങ്ങനെ ഓഖിയിൽപ്പെട്ട സഹപ്രവർത്തകരെ കണ്ടെത്താനായി തിരുവനന്തപുരം തീരത്തെ വെട്ടുകാടുനിന്ന് പെരുമഴയത്ത് വള്ളമിറക്കിപ്പോയ എന്റെ കൂട്ടുകാരന്റെ അളിയന്റെ ചീഞ്ഞളിഞ്ഞ ശവശരീരം ഓഖിയൊഴിഞ്ഞ് ഒരു മാസത്തിനുശേഷം കോഴിക്കോടു തീരത്തൂടെ ഒഴുകിനടക്കുന്ന‌ നിലയിൽ അവിടത്തെ മത്സ്യത്തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു.

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?

എന്നാൽ, കാതങ്ങളോളം ഒരു പിടിവള്ളി പോലുമില്ലാതെ, ഒരു പൊങ്ങുതടി പോലുമില്ലാതെ കൂടെ നീന്തിയവർ മണിക്കൂറുകൾക്കുശേഷം തണുത്ത് മരവിച്ച് കടലടിത്തട്ടിലേക്കു താണുപോകുന്നത് നിസ്സഹായരായി നോക്കിനിൽക്കാൻ മാത്രം വിധിക്കപ്പെട്ട, വരാനിരിക്കുന്ന തങ്ങളുടെ ഊഴത്തിനായി നിമിഷങ്ങള്‍ എണ്ണി കൊടും തണുപ്പിൽ പാട്ടക്കഷണങ്ങളിൽ പിടിച്ചു കിടന്ന, നടുക്കടലിൽ ജീവനും കയ്യില്പിടിച്ചു കിടന്ന ആ പച്ചയായ കടൽമനുഷ്യരെ‌‌ കടലിൽനിന്നും തിരിച്ചെടുക്കാനുള്ള രക്ഷാശ്രമങ്ങൾ തുടങ്ങുന്നത് ദുരന്തമുണ്ടായി ഏകദേശം നാൽപ്പതോളം മണിക്കൂർ കഴിഞ്ഞിട്ടാണ്.

അപകട മുന്നറിയിപ്പ് കൊടുത്തില്ല എന്നതുൾപ്പെടെ കടലറിയാവുന്ന കടൽപ്പണിക്കാരെക്കൂടി രക്ഷാദൗത്യത്തിനുൾപ്പെടുത്തി പരമാവധി ജീവനുകളെ തക്കസമയത്ത് വീണ്ടെടുത്തില്ല എന്നൊക്കെയുള്ള കുറ്റകരമായ അനാസ്ഥയും മനുഷ്യാവകാശലംഘനവുമാണ് പിന്നീട് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്

നവംബർ 29ന് വൈകിട്ട് ചുഴലിക്കാറ്റുണ്ടായി പുറങ്കടലിൽ നാശം വിതയ്ക്കുമ്പോൾ, ഭരണകൂടം രക്ഷാദൗത്യം തുടങ്ങുന്നത് ഡിസംബർ ഒന്ന് രാവിലെയോടുകൂടിയാണ്. അതും, തലേന്നു കടലിൽ പോയ തങ്ങളുടെ കൂടപ്പിറപ്പുകളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട്, റോഡുകൾ ബ്ലോക്കു ചെയ്തുകൊണ്ട് രാത്രി വൈകിയും തീരദേശവാസികളുടെ ഇടയിൽ നിന്നുണ്ടായ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ മാത്രം.

അപകട മുന്നറിയിപ്പ് കൊടുത്തില്ല എന്നതുൾപ്പെടെ കടലറിയാവുന്ന കടൽപ്പണിക്കാരെക്കൂടി രക്ഷാദൗത്യത്തിനുൾപ്പെടുത്തി പരമാവധി ജീവനുകളെ തക്കസമയത്ത് വീണ്ടെടുത്തില്ല എന്നൊക്കെയുള്ള കുറ്റകരമായ അനാസ്ഥയും മനുഷ്യാവകാശലംഘനവുമാണ് പിന്നീട് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായത്.

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?
EPS/ A Sanesh

എന്നാൽ ഏറ്റവും കൂടുതൽ ആളുകളെ കടലിൽ നിന്ന് വീണ്ടെടുത്ത് കൊണ്ടുവന്നത്, അധികാരികളെ ധിക്കരിച്ച്  സ്വന്തം നിലയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കടൽപ്പണിക്കാർ തന്നെയായിരുന്നു. കേരളത്തെ മുക്കി കളഞ്ഞ പ്രളയ രക്ഷാദൗത്യത്തിന് ആരുടേയും വാക്കോ വിളിയോ അനുവാദങ്ങളോ കേൾക്കാൻ നിൽക്കാതെ വള്ളവും കയറ്റി മലയിടുക്കുകളിലേക്കു വന്ന മത്സ്യത്തൊഴിലാളികള്‍ക്ക് പക്ഷേ, ഓഖിയുടെ ആ ഇരുണ്ട നാളുകളിൽ തൊണ്ടവരണ്ട്, കാലുംകയ്യും കുഴഞ്ഞ് ഉപ്പുകണ്ണുകളുമായി ജീവനുവേണ്ടി പിടയുന്ന സ്വന്തം കൂടപ്പിറപ്പുകൾക്ക് അരികിലെത്താൻ, ഉപ്പുവെള്ളത്തിൽ നിന്ന് അവരെ രക്ഷാ ബോട്ടുകളിലേക്ക് കൈകൊടുത്തു കയറ്റാൻ, ആരുടെയൊക്കെയോ അനുവാദത്തിന് കാത്തു നിൽക്കേണ്ടതായി വന്നു. ഒടുവിൽ അനുവാദം കിട്ടിവന്നപ്പോൾ, ജീവൻ തുടിച്ച് പാട്ടയിൽ പിടിച്ചു കിടന്ന ഒട്ടനേകം കൂടപ്പിറപ്പുകൾ വീർത്തുപൊന്തിയ ജഡങ്ങളായി മാറിയിരുന്നു.

ഒരു മന്ത്രി തീരത്തുള്ള ഏങ്ങലടികളെ നോക്കിക്കൊണ്ട് പറഞ്ഞത്, കടപ്പുറത്തെ പെണ്ണുങ്ങൾക്ക് ഇങ്ങനെ വലിയ വായിൽ കരയാൻ മാത്രമേ അറിയൂ എന്നാണ്

കടലോരത്ത് ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളെങ്കിലും പൊതുവിടത്തിന് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ചലച്ചിത്രോത്സവത്തിന് തിരി തെളിയുമ്പോൾ നഗരത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ പോലുമില്ലാത്ത പൂന്തുറയിൽ ഒപ്പാരി ഉയരുകയായിരുന്നു. തിരിച്ചെത്താത്തവരെ കുറിച്ചുള്ള കടൽ വിലാപങ്ങൾ. പൊതുവിടം അങ്ങു തീരുമാനിക്കുകയായിരുന്നു, ഇനി കുറച്ചുനാൾ മീൻ കഴിക്കണ്ടെന്ന്. മീനുകൾ ശവങ്ങളെ തിന്നുമത്രേ! തുടരെയുള്ള ചാനൽ ചർച്ചകളെ മീൻ കിട്ടാത്തത് കൊണ്ടുള്ള രോധനമെന്നു പറഞ്ഞ് രാഷ്ട്രീയ അടിമകൾ ആ ദുരന്തത്തെ കളിയാക്കി. ഒരു മന്ത്രി തീരത്തുള്ള ഏങ്ങലടികളെ നോക്കിക്കൊണ്ട് പറഞ്ഞത്, കടപ്പുറത്തെ പെണ്ണുങ്ങൾക്ക് ഇങ്ങനെ വലിയ വായിൽ കരയാൻ മാത്രമേ അറിയൂ എന്നാണ്. ഇതൊക്കെ കൊണ്ടുതന്നെ നിങ്ങൾ മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ രക്ഷാസൈന്യം എന്നൊക്കെ പറഞ്ഞ് തള്ളി വയ്ക്കുമ്പോൾ കടപ്പുറത്തുകാരുടെ ഉയരുന്ന രോമങ്ങൾക്ക് പൊക്കം കുറവായിരിക്കും.

കടലോരത്ത് ഇങ്ങനെയൊക്കെയായിരുന്നു കാര്യങ്ങളെങ്കിലും പൊതുവിടത്തിന് ഇതൊന്നും ശ്രദ്ധിക്കേണ്ട കാര്യമേയില്ലായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ചലച്ചിത്രോത്സവത്തിന് തിരി തെളിയുമ്പോൾ നഗരത്തിൽ നിന്ന് അഞ്ചുകിലോമീറ്റർ പോലുമില്ലാത്ത പൂന്തുറയിൽ ഒപ്പാരി ഉയരുകയായിരുന്നു. തിരിച്ചെത്താത്തവരെ കുറിച്ചുള്ള കടൽ വിലാപങ്ങൾ. പൊതുവിടം അങ്ങു തീരുമാനിക്കുകയായിരുന്നു, ഇനി കുറച്ചുനാൾ മീൻ കഴിക്കണ്ടെന്ന്. മീനുകൾ ശവങ്ങളെ തിന്നുമത്രേ! തുടരെയുള്ള ചാനൽ ചർച്ചകളെ മീൻ കിട്ടാത്തത് കൊണ്ടുള്ള രോധനമെന്നു പറഞ്ഞ് രാഷ്ട്രീയ അടിമകൾ ആ ദുരന്തത്തെ കളിയാക്കി. ഒരു മന്ത്രി തീരത്തുള്ള ഏങ്ങലടികളെ നോക്കിക്കൊണ്ട് പറഞ്ഞത്, കടപ്പുറത്തെ പെണ്ണുങ്ങൾക്ക് ഇങ്ങനെ വലിയ വായിൽ കരയാൻ മാത്രമേ അറിയൂ എന്നാണ്. ഇതൊക്കെ കൊണ്ടുതന്നെ നിങ്ങൾ മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ രക്ഷാസൈന്യം എന്നൊക്കെ പറഞ്ഞ് തള്ളി വയ്ക്കുമ്പോൾ കടപ്പുറത്തുകാരുടെ ഉയരുന്ന രോമങ്ങൾക്ക് പൊക്കം കുറവായിരിക്കും.

പരമ്പരാഗത മത്സ്യത്തൊഴിലാളിക്ക് അവന്റെ തൊഴിലിടത്തിൽ എന്ത് സുരക്ഷിതത്വമാണുള്ളത്?
EPS/ J.P Dhas

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഇവിടെ കാലാകാലങ്ങളായി പറയുന്ന കാര്യമല്ലേ കടലിന്റെ അടിത്തട്ടിന് ചൂടു കൂടി വരുന്നുണ്ടെന്ന്, മീനുകൾ ഉൾക്കടലു തേടി പലായനം ചെയ്യുന്നെന്ന്, അതുകൊണ്ടാണ് തങ്ങൾക്ക് കൂടുതൽ ആഴക്കടലിലേക്കുപോയി മീൻപിടിക്കേണ്ടി വരുന്നതെന്ന് എന്നൊക്കെ. അങ്ങനെ കൂടുതൽ ആഴക്കടലു തേടി പോകേണ്ടി വന്നതുകൊണ്ടല്ലേ ഓഖി പോലൊരു മഹാദുരന്തത്തിൽ അകപ്പെട്ടിട്ട് അവർക്ക് തിരിച്ച് കരയിലേക്ക് ഓടിയെത്താൻ പറ്റാതിരുന്നത്?

ഓഖിയുണ്ടായി താണ്ഡവമാടി പോയിട്ട്, കടൽ പ്രകൃതിയുടെ മാറിവരുന്ന ഈ അവസ്ഥാന്തരങ്ങൾക്ക് കാരണമെന്താണ് എന്നതിനെ കുറിച്ച് ഇന്നു വരെ എന്തെങ്കിലും പഠനങ്ങളുണ്ടായോ ഇവിടെ? പോട്ടെ, ഓഖിയ്ക്കുശേഷം 80 ടൺ പ്ലാസ്റ്റിക്കാണ് തിരുവനന്തപുരത്തെ തീരക്കടലിൽ അടിഞ്ഞു കൂടിയതെന്നാണ് കടല്‍ അടിത്തട്ടിൽ ഗവേഷണം നടത്തുന്ന ഒരു തദ്ദേശീയ എൻ.ജി.ഒ കണ്ടെത്തിയത്. മാറിയ കടലടിത്തട്ടിനെ കുറിച്ച് പഠിക്കാനുള്ള എന്തു ശ്രമങ്ങളാണ് സര്‍ക്കാരിന്റിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഉണ്ടായത്? പരമ്പരാഗത മത്സ്യത്തൊഴിലാളിയെ അവന്റെ തൊഴിലിടത്തിൽ സുരക്ഷിതനായി നിർത്താൻ മാത്രമുള്ള എന്തു മുന്നൊരുക്കങ്ങളാണ് ഔദ്യോഗിക ഏജൻസികളുടെ ഭാഗത്തുനിന്നും ഉണ്ടായത്? ഇനിയൊരു ദുരന്തമുണ്ടായാൽ അപകടമുന്നറിയിപ്പ് കൃത്യസമയത്ത് ഉൾക്കടലിലെത്തിക്കാൻ മാത്രമുള്ള നിലയിലേക്ക് ‘ചൊവ്വ’ വരെയെത്തിയ നമ്മുടെ സാങ്കേതിക വിദ്യകൾ വളർന്നോ?

നമ്മളിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.‌ കൂടുതൽ പറഞ്ഞാൽ ഭരണകൂടത്തിന്റെ കയ്യിൽ നിന്ന് ദേശദ്രോഹ സർട്ടിഫിക്കറ്റ് കിട്ടും. ദിവ്യാഭാരതിയോട് ഭരണകൂടം പറഞ്ഞു വച്ചതും അതാണ്

ഇതൊന്നും ആരും ചെയ്യില്ല. എന്നാൽ കടൽത്തീരത്തു നിന്ന് കരിമണ്ണ് തുരന്നെടുത്തും കടലടിത്തട്ടുകളെ തുരന്നെടുക്കാൻ അദാനിക്ക് അനുവാദം കൊടുത്തും കടലോരങ്ങളെ ഇല്ലാതാക്കുവാനും കടലോരവാസികളെ അവരുടെ പരമ്പരാഗത സ്ഥലങ്ങളിൽ നിന്ന് തുരത്തുവാനുമുള്ള ശ്രമങ്ങൾ എല്ലായിടത്ത് നിന്നുമുണ്ട്.

നമ്മളിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും.‌ കൂടുതൽ പറഞ്ഞാൽ ഭരണകൂടത്തിന്റെ കയ്യിൽ നിന്ന് ദേശദ്രോഹ സർട്ടിഫിക്കറ്റ് കിട്ടും. ദിവ്യാഭാരതിയോട് ഭരണകൂടം പറഞ്ഞു വച്ചതും അതാണ്. ഓഖിയുടെ‌‌ മുന്നിലും പിന്നിലുമുള്ള വസ്തുതകളെ യഥാർത്ഥമായി പറഞ്ഞതിന് ആ‌ വനിതയെ തനിക്കുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പോലും തടഞ്ഞുകൊണ്ട് ഭരണകൂടം ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. നമുക്കെന്തായാലും കേരളത്തെ മുക്കാൻ പോകുന്ന അടുത്ത പ്രളയത്തിനായി കാക്കാം. അതുവരെ ആണ്ടോടാണ്ട് ഓഖി അനുസ്മരിച്ച്‌ കുറച്ചു കണ്ണീര് വാർക്കാം. അല്ലാതെയെന്ത്...?