LiveTV

Live

Opinion

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

ദ്വീപുകളിലേക്കുള്ള യാത്ര നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞതിലൂടെ തുടച്ചുനീക്കലിന്റെ വക്കിൽ നിക്കുന്ന ആദിമവിഭാഗങ്ങൾ ഇപ്പോള്‍ അമേരിക്കന്‍ പൗരന്റെ മരണത്തോടെ കൂടുതൽ അപകടങ്ങളിലേക്ക് തള്ളിയിടപ്പെടുകയാണ്. 

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

ആന്‍ഡമാൻ നിക്കോബാർ ദ്വീപുകളിലെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിപ്പിക്കാൻ വേണ്ടി 2018 ആഗസ്റ്റിലെ ആദ്യ വാരമാണ് അവിടെയുള്ള 29 ദ്വീപുകളിലേക്ക് യാത്ര ചെയ്യാൻ ആവശ്യമുണ്ടായിരുന്ന റെസ്ട്രിക്റ്റഡ് ഏരിയാ പെർമിറ്റ് (ആർ.എ.പി) കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞത്. ഇതോടെ 2022 ഡിസംബർ വരെ ഈ ദ്വീപുകളിലേക്ക് യാത്ര ചെയ്യാൻ വിദേശികൾക്ക് ആർ.എ.പി ആവശ്യമില്ലാതായിരിക്കുന്നു.

ഈ നീക്കം വിനോദസഞ്ചാരത്തിന് ഊർജ്ജം പകരുമെന്ന് തോന്നാമെങ്കിലും ദ്വീപിലെ അന്തേവാസികളെ വിപരീതമായി ബാധിക്കാൻ ഏറെ സാധ്യതയുള്ള നടപടി കൂടിയാണിത്. പൂർണ നശീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന് കാണിക്കുന്ന പർട്ടിക്കുലര്‍ലി വൾണറബിൾ ട്രൈബൽ ഗ്രൂപ്സ് (പി.വി.ടി.ജി) വിഭാഗത്തിൽ പെട്ട അന്തേവാസികളുടെ സംരക്ഷണം ലക്ഷ്യം വെച്ചു കൊണ്ട് നടപ്പിലാക്കിയ 1965ലെ ആന്‍ഡമാൻ ആന്‍റ് നിക്കോബാര്‍ പ്രൊട്ടക്ഷൻ ഓഫ് അബൊറിജിനൽ ട്രൈബ്സ് റെഗുലേഷൻ നിലവിലിരിക്കുമ്പോൾ തന്നെയാണ് ഇങ്ങനെയൊരു നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഇത് ഭാവിയിൽ ഗൗരവതരമായ നരവധി പ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന് ആക്ടിവിസ്റ്റുകളും ഗവേഷകരും ഇപ്പോൾ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ആലോചന കൂടാതെ എടുക്കുന്ന തീരുമാനങ്ങൾ കാലങ്ങളായി ഇവിടെ വസിക്കുന്ന ആളുകളുടെ പൂർണ നശീകരണത്തിലേക്ക് നയിക്കാൻ സാധ്യതയുണ്ട്. ഇതിന് മുമ്പും ഇങ്ങനെയുള്ള തീരുമാനങ്ങൾ അവരുടെ ജീവിതത്തെ വിപരീതമായി ബാധിച്ചിട്ടുണ്ട്.

ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ പൗരന്‍ 
ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തിയ അമേരിക്കന്‍ പൗരന്‍ 

1990കളുടെ അവസാനത്തിലാണ് ആന്‍ഡമാൻ ദ്വീപുകളിൽ വിനോദസഞ്ചാരം വേരു പിടിക്കാൻ തുടങ്ങിയത്. ഒരു വിനോദയാത്രാ കേന്ദ്രമായി ദ്വീപുകള്‍ മാറിയാലുള്ള പ്രശ്നങ്ങളെക്കുറിച്ച് ദ്വീപ് നിവാസികള്‍ക്ക് വലിയ നിശ്ചയമില്ലാതിരുന്ന ഒരു കാലമായിരുന്നു അത്. കൃത്യമായ ഒരു വിനോദസഞ്ചാര വികസന പദ്ധതിയില്ലാതെയാണ് ഇങ്ങനെയൊരു നീക്കം നടന്നത്. എങ്കിലും ദ്വീപിലെ അധികാരികൾ സ്വന്തമായി ചില ശ്രമങ്ങൾ നടത്താതിരുന്നില്ല. പോർട്ട് ബ്ലെയറിനെയും തായിലാൻറിലെ ഫുകറ്റിനെയും ബന്ധിപ്പിച്ചു കൊണ്ട് ഇന്ത്യയും തായ്ലാൻറും തമ്മിലുണ്ടായിരുന്ന പുരാതന ബന്ധങ്ങൾ പുനസ്ഥാപിക്കാനും അതുവഴി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുമുള്ള നീക്കങ്ങൾ ചില പ്രാദേശിക നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതിയുടെ ദൂഷ്യവശങ്ങൾ ആക്ടിവിസ്റ്റുകൾ മനസ്സിലാക്കിക്കൊടുത്തതോടെ തൽകാലത്തേക്ക് പദ്ധതി മാറ്റിവെക്കപ്പെടുകയായിരുന്നു.

ആൾതാമസമുള്ള ഒമ്പത് നിക്കോബാർ ദ്വീപുകളും രണ്ട് ആന്‍ഡമാൻ ദ്വീപുകളുമടങ്ങുന്ന 29 ദ്വീപുകളാണ് ഇത്തരത്തിൽ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുത്തിട്ടുള്ളത്.

എന്നാൽ സാമ്പത്തിക പുരോഗതിയുടെ പേരിൽ ആന്‍ഡമാൻ ദ്വീപുകളെയും തായിലാൻറ് പോലെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളെയും ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് ആന്‍ഡമാൻ ചേമ്പർ ഓഫ് കൊമേർസ് പോലെയുള്ള സംഘടനകൾ ഇപ്പോഴും ചുക്കാൻ പിടിക്കുന്നുണ്ട്. ആർ.എ.പി എടുത്തുകളയാനുള്ള നീക്കം ഇവരുടെ നിർബന്ധങ്ങളുടെ ഫലമായിട്ടാണ് ചിലരെങ്കിലും വീക്ഷിക്കുന്നത്. ദ്വീപുകളുടെയോ അവിടെയുള്ള അന്തേവാസികളുടെയോ ആവശ്യങ്ങൾ തിരിച്ചറിയാത്തവരാണ് ഇന്ന് ഈ നയങ്ങൾ നടപ്പിലാക്കുന്നത്.

ആൾതാമസമുള്ള ഒമ്പത് നിക്കോബാർ ദ്വീപുകളും രണ്ട് ആന്‍ഡമാൻ ദ്വീപുകളുമടങ്ങുന്ന 29 ദ്വീപുകളാണ് ഇത്തരത്തിൽ വിനോദസഞ്ചാരത്തിനായി തുറന്നുകൊടുത്തിട്ടുള്ളത്. ഇതിൽ ഉത്തര സെന്റിനൽ, സ്ട്രൈറ്റ്, ലിറ്റിൽ ആന്‍ഡമാൻ എന്നീ ആന്‍ഡമാൻ ദ്വീപുകളിലും ചൌര, തില്ലംഗ്ചോങ്, തെരേസ, കാത്ചൽ, നാൻകോറി, കമോർത്ത, പുലോമിലോ, ഗ്രേറ്റ് നിക്കോബാർ, ലിറ്റിൽ നിക്കോബാർ എന്നീ നിക്കോബാർ ദ്വീപുകളിലും പി.വി.ടി.ജി വിഭാഗക്കാർ താമസിക്കുന്നുണ്ട്. ഇങ്ങനെയുള്ള ദ്വീപുകൾ തന്നെ തെരഞ്ഞെടുത്തതിലൂടെ ആദിവാസി ജീവിതത്തെ വിനോദസഞ്ചാരികളുടെ ആസ്വാദനത്തിനായി കാഴ്ചവെക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന സംശയം ഉയരുന്നുണ്ട്. 1960കൾ മുതൽ തന്നെ തങ്ങളുമായി ആശയവിനിമയം സ്ഥാപിക്കാൻ ദ്വീപിലെ അധികാരികൾ നടത്തിയ എല്ലാ ശ്രമങ്ങളെയും നിരന്തരം പ്രതിരോധിച്ചു കൊണ്ടിരിക്കുന്ന സെന്റിന്‍ലി വിഭാഗക്കാരാണ് ഉത്തര സെന്റിനൽ ദ്വീപിൽ വസിക്കുന്നത്. സ്ട്രൈറ്റ് ദ്വീപിൽ വസിക്കുന്ന ഗ്രേറ്റ് ആന്‍ഡമാനീസ് വിഭാഗവും ലിറ്റിൽ ആന്‍ഡമാനിൽ താമസിക്കുന്ന ഓൻഗേ വിഭാഗവും തുടച്ചുനീക്കലിന്റെ വക്കിൽ എത്തിനിൽക്കുന്ന ജനതകളാണ്.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

ദ്വീപുവാസികളുടെ അഭിപ്രായമാരാതെയും അവരുടെ അനുവാദം തേടാതെയും ഇന്ത്യൻ സർക്കാർ ഐക്യകണ്ഠേന എടുത്ത തീരുമാനമാണിത്. ആദിവാസി സമുദായങ്ങളുടെ ജീവിതയാഥാർത്ഥ്യങ്ങളുമായി ഇത്തരം പ്രവർത്തനങ്ങൾ ഒത്തുപോകുമോ എന്നത് ഇവിടെ പരിഗണനവിഷയമായിട്ടില്ല. മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ദ്വീപധികാരികളുടെ ശ്രമങ്ങളോട് ഇതു വരെയും പൊരുത്തപ്പെടാൻ സാധിച്ചിട്ടില്ലാത്ത ഗ്രേറ്റ് ആന്‍ഡമാനീസ്, ഓൻഗസ് തുടങ്ങിയ വിഭാഗക്കാർക്കിടയിൽ അനാവശ്യവും അപകടകരവുമായ സാംസ്കാരിക മാറ്റങ്ങൾ ഇതിലൂടെ സംഭവിക്കാൻ സാധ്യതയുണ്ട്. സമുദായത്തില്‍ മാത്രം ഒതുങ്ങി ജീവിക്കുന്ന ഇത്തരം വിഭാഗക്കാരെ കൂടുതൽ പാർശ്വവത്കരിക്കാനും അവർക്കിടയിൽ സാംസ്കാരിക-സാമ്പത്തിക വ്യത്യാസങ്ങൾ സൃഷ്ടിക്കാനുമാണ് വിനോദസഞ്ചാര പ്രവർത്തനങ്ങൾ കാരണമാവുക.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

ദി ലാൻറ് ഓഫ് നേക്കഡ് പീപ്പിള്‍: എൻകൌൺഡേർസ് വിത്ത് സ്റ്റോൺ ഏജ് ഐലന്‍റേഴ്സ് എന്ന തന്റെ പുസ്തകത്തിൽ മധുശ്രീ മുഖർജി ദ്വീപുവാസികളുടെ ജീവിതത്തിൽ പുറത്തുനിന്ന് ഇതിനു മുമ്പുണ്ടായ പല ഇടപടലുകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. 1867ലാണ് സെന്റിൻലീസ് വിഭാഗക്കാരെ പുറംലോകത്തു നിന്നൊരാൾ കണ്ടതായി ആദ്യമായി രേഖപ്പെടുത്തപ്പെടുന്നത്. അന്തമാനിൽ നിന്ന് തടവുചാടിയ ചിലരെ അന്വേഷിച്ച് ജെറമിയാ ഹോംഫ്രെ എന്ന തടവുസൂക്ഷിപ്പുകാരൻ അവരുടെ ദ്വീപിലെത്തിയതായിരുന്നു. കൈയിൽ അമ്പും വില്ലുമേന്തി മീൻ പിടിക്കുകയായിരുന്ന നീണ്ട മുടിയുള്ള നഗ്നരായ പത്തോളം പുരുഷന്മാരെയാണ് അന്ന് അയാൾ കടൽപ്പുറത്ത് കണ്ടത്. ബോട്ട് കണ്ടതോടെ അവർ ഒളിച്ചു. കൂടെയുണ്ടായിരുന്ന ഗ്രേറ്റ് ആന്‍ഡമാനുകാരൻ അവർ ലിറ്റിൽ ആന്‍ഡമാനിൽ നിന്നുള്ളവരാണെന്നും ഭീകരരാണെന്നും മുന്നറിയിപ്പ് കൊടുത്തതിനാൽ ഹോംഫ്രെ തോണി കരയ്ക്കടുപ്പിച്ചില്ല.

സ്ട്രൈറ്റ് ദ്വീപിൽ വസിക്കുന്ന ഗ്രേറ്റ് ആന്‍ഡമാനീസ് വിഭാഗവും ലിറ്റിൽ ആന്‍ഡമാനിൽ താമസിക്കുന്ന ഓൻഗേ വിഭാഗവും തുടച്ചുനീക്കലിന്റെ വക്കിൽ എത്തിനിൽക്കുന്ന ജനതകളാണ്.

1880ൽ ആന്‍ഡമാനിന്റെ ഉത്തരവാദിത്വമുണ്ടായിരുന്ന മൌറീസ് വിഡാൽ പോർട്ട്മാൻ ദ്വീപിലെ അന്തേവാസികളെ അന്വേഷിച്ചുകൊണ്ട് അവിടേക്ക് യാത്ര പോയി. കുമ്മായക്കല്ലുകളും പവിഴപ്പുറ്റുകളും കൊണ്ട് നിറഞ്ഞിരുന്നതിനാൽ ദ്വീപിലൂടെ നടക്കുക പ്രയാസമായിരുന്നു. തെങ്ങുകൃഷിക്ക് പറ്റിയ വളക്കൂറുള്ള മണ്ണായിരുന്നു ദ്വീപിലേതെന്ന് പോർട്ട്മാൻ നിരീക്ഷിക്കുന്നുണ്ട്. കാടുകളിൽ പലയിടങ്ങളിലും പാർക്കുകൾ പോലെ മനോഹരമായ തുറസ്സായ സ്ഥലങ്ങളും വിവിധ തരത്തിലുള്ള വൻമരങ്ങളുമുണ്ടെന്ന് പോർട്ട്മാൻ രേഖപ്പെടുത്തുകയുണ്ടായി.

കാട്ടിനുള്ളിലെ ഗ്രാമങ്ങളിൽ നിന്ന് അവർ ഒരു സ്ത്രീയെയും നാല് കുഞ്ഞുങ്ങളെയും പിടികൂടുകയും കുറച്ച് ദിവസങ്ങൾക്കു ശേഷം സമ്മാനങ്ങളോടു കൂടി തിരിച്ചയക്കുകയും ചെയ്തു. പിന്നീട് ഒരു വൃദ്ധനെയും അവരുടെ ഭാര്യയെയും കുട്ടിയെയും ഇതേ തരത്തിൽ പിടികൂടുകയും ആദ്യം പിടികൂടിയ നാല് കുഞ്ഞുങ്ങളുടെ കൂടെ അവരെ പോർട്ട് ബ്ലെയറിലേക്ക് കൊണ്ടുപോവുകയും ചെയ്തു. എന്നാൽ അവിടെയുള്ള സാഹചര്യവുമായി ഒത്തുപോകാൻ സാധിക്കാതെ അസുഖം വന്ന് മുതിര്‍‍ന്ന രണ്ടുപേരും മരിച്ചു. കുട്ടികളെ പിന്നീട് തിരിച്ചയച്ചെങ്കിലും പോർട്ട് ബ്ലെയറിൽ നിന്ന് കിട്ടിയ രോഗാണുക്കള്‍ അവരുടെ കൂടെ ദ്വീപിലേക്ക് കടന്നുകൂടിയിട്ടുണ്ടാകും എന്ന് മുഖർജി അനുമാനിക്കുന്നുണ്ട്.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

ദ്വീപുവാസികൾക്കിടയിൽ രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടായിട്ടും കൂടുതൽ പുരുഷന്മാരെ പിടിച്ചുകൊണ്ടുവരാനും ദ്വീപിലെ ചില ഭാഗങ്ങൾ തെങ്ങിൻതോപ്പുകളായി മാറ്റാനും പോർട്ട്മാൻ നിർദ്ദേശിക്കുകയുണ്ടായി.

പോര്‍ട്ട്മാന്‍ പറയുന്നു: ‘’രൂപത്തിൽ റുട്ലാൻറ് ദ്വീപിലെ ജരാവകളുമായി ഉത്തര സെൻറിനലീസുകാർക്ക് വളരെയേറെ സാദൃശ്യമുണ്ട്. ബുദ്ധിശൂന്യത തോന്നിക്കുന്ന മുഖഭാവവും പെരുമാറ്റവും രണ്ടു വിഭാഗക്കാർക്കിടയിലും കാണാം’’.

1991ൽ ഒരു ദ്വീപുവാസി തോണിയിലേക്ക് കയറിക്കൊണ്ട് സമ്മാനം ഏറ്റുവാങ്ങി ചരിത്രം സൃഷ്ടിച്ചു. എന്നാൽ ഈ അടുത്ത കാലത്ത് അവരുടെ പെരുമാറ്റം വീണ്ടും പഴയ രീതിയിലേക്ക് തന്നെ തിരിച്ചുപോയിട്ടുണ്ട്.

1896ൽ ഉത്തര സെന്‍റിനലില്‍ ഒരു ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെടുക്കപ്പെട്ടിരുന്നു. പലയിടങ്ങളിലും അമ്പു തുളച്ച ദേഹം കഴുത്തറുത്ത നിലയിലായിരുന്നു. തടവുചാടി ഓടിയ മൂന്നു പേരിൽ രണ്ടു പേർ മുങ്ങിമരിക്കുകയും ഒരാളെ ദ്വീപുവാസികൾ കൊലപ്പെടുത്തുകയും ചെയ്തതായിരിക്കണം എന്നാണ് പിന്നീട് നിർണയിക്കപ്പെട്ടത്.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

1926ലാണ് ലെഫ്റ്റനന്റ് കേണൽ എം.ജെ ഫെറാർ ദ്വീപിലെത്തുന്നത്. അദ്ദേഹം അവിടെ ചെലവഴിച്ച ആറു മണിക്കൂറുകൾക്കിടയിൽ മൂന്നു ദ്വീപുവാസികളെയും അവരുപയോഗിച്ച പ്രത്യേകതരം ആയുധങ്ങളെയും കണ്ടു. ഒരേ സമയം നൂറിൽ കൂടുതൽ ആളുകളെ താമസിപ്പിക്കാനുള്ള ഭക്ഷണം ദ്വീപിലില്ല എന്ന് അദ്ദേഹം കണക്കുകൂട്ടി.

1967ൽ ത്രിലോകി പണ്ഡിറ്റും സംഘവും സെന്റിനെലിലെത്തി. ആദ്യം യൂനിഫോം ധരിച്ച പോലീസ് സംഘം പ്രവേശിച്ചതോടെ ദ്വീപുവാസികൾ അപ്രത്യക്ഷരായി. കാടിനകത്ത് പതിനെട്ടോളം കുടിലുകളുള്ള ഒരു ഗ്രാമത്തിൽ കയറിയ സംഘത്തിലെ പോലീസുകാർ താമസക്കാരിൽ നിന്ന് പല സാധനങ്ങളും പിടിച്ചെടുത്തു. ഇതിൽ പലതും ഇപ്പോൾ മ്യൂസിയത്തിൽ പ്രദർശനത്തിന് വെച്ചിരിക്കുകയാണ്.

1970ൽ ദ്വീപ് സന്ദർശിക്കാൻ ശ്രമിച്ച ആന്ദ്രപ്പോളജിക്കല്‍ സർവേ ഓഫ് ഇന്ത്യ യിലെ ഒരു സംഘത്തെ രണ്ട് ഭാഗത്തു നിന്നും ഓടിവന്ന അന്തേവാസികൾ തുരത്തിയോടിക്കുകയുണ്ടായി. എന്നാൽ പിന്നീട് കുറച്ച് മീനുകളെ എറിഞ്ഞുകൊടുത്തപ്പോൾ അവർ കൂടുതൽ ആവശ്യപ്പെട്ടു കൊണ്ട് ആംഗ്യം കാണിച്ചു. കാടിനകത്തു നിന്നു ചില സ്ത്രീകൾ കാഴ്ചകൾ കാണാൻ പുറത്തേക്കു വരികയും ചെയ്തു. ഉയരത്തിലും ആകാരത്തിലും പുരുഷന്മാരോട് സാദൃശ്യമുണ്ടായിരുന്നെങ്കിലും അവർ ആയുധങ്ങൾ ഏന്തിയിരുന്നില്ല. ദ്വീപുവാസികൾ ആഫ്രിക്കയിലെ സുലു വിഭാഗക്കാരെ പോലെ ഏറെ ഉയരമുള്ളവരായിരുന്നു. എന്നാൽ അടുത്ത കാലങ്ങളിൽ ദ്വീപുവാസികളെ കണ്ട മുക്കുവന്മാർ പലരും താരതമ്യേന ഉയരം കുറഞ്ഞ് മുടി വെട്ടിയ ആളുകളായാണ് അവരെ വിലയിരുത്തുന്നത്. ഇതിൽ നിന്ന് ദ്വീപിൽ ഇപ്പോൾ വസിക്കുന്നത് മറ്റൊരു വിഭാഗമായിരിക്കാം എന്ന നിരീക്ഷണത്തിലാണ് മുഖർജി എത്തുന്നത്.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

അജ്ഞാതരെ കരയ്ക്കടുപ്പിക്കാൻ ദ്വീപുവാസികൾ മടിച്ചുനിന്നു. പെട്ടെന്ന് വിചിത്രമായ ഒരു കാര്യം സംഭവിച്ചു: അകത്തു നിന്നു വന്ന സ്ത്രീകൾ ഓരോരുത്തരായി തങ്ങളുടെ പുരുഷന്‍മാരുടെ അരികിൽ ചെന്ന് അവരെ ആലിംഗനം ചെയ്തു. പുറത്തുനിന്നുള്ളവർ അകന്നു നിൽക്കണം എന്ന സന്ദേശമാണ് ഇതിലൂടെ അവർ നൽകാൻ ശ്രമിച്ചതെന്ന് മുഖര്‍ജി സൂചിപ്പിക്കുകയുണ്ടായി.

അരികുകൾ പരന്ന് നടുവിൽ ഉയർന്ന ഭൂപ്രകൃതിയുള്ള ദ്വീപ് ആഗോളതാപനം രൂക്ഷമാവുന്നതോടെ തീർത്തും മുങ്ങിപ്പോകുമെന്ന് മുഖര്‍ജി നിരീക്ഷിക്കുന്നുണ്ട്.

1974ൽ ഓൻഗെ വിഭാഗക്കാരായ മൂന്നു പേരെയും കൂടെ കൂട്ടി പണ്ഡിറ്റ് ദ്വീപിലേക്ക് മറ്റൊരു യാത്ര നടത്തി. എന്നാൽ ശകാരവാക്കുകൾ കൊണ്ടാണ് ദ്വീപുവാസികള്‍ ആ സംഘത്തെ വരവേറ്റത്. മറ്റൊരു തവണ അവിടെ പോയ ഒരു പ്രമുഖ വ്യക്തിയെ ദ്വീപുകാർ ഓടിക്കുകയും അദ്ദേഹത്തിന്‍റെ അംഗരക്ഷകൻ ആകാശത്തേക്ക് വെടിവെച്ചതിനെ തുടര്‍ന്ന് അന്തേവാസികൾ അവർക്ക് നേരെ അമ്പെയ്യുകയും ചെയ്തു. ഇതോടെ യാത്രാസംഘങ്ങൾ മാറിനിൽക്കാൻ തുടങ്ങി. പ്ലാസ്റ്റിക് പാത്രങ്ങളും ഇരുമ്പായുധങ്ങളുമടക്കമുള്ള സമ്മാനങ്ങൾ ദ്വീപുവാസികൾക്ക് നല്‍കാന്‍ വേണ്ടി മാത്രമാണ് പിന്നീടവര്‍ ദ്വീപില്‍ പോയിരുന്നത്. നേരിട്ട് നല്‍കുന്നതിന് പകരം സമ്മാനങ്ങള്‍ ദ്വീപുകാര്‍ കാണുംവിധം ഉപേക്ഷിച്ചു പോവുകയായിരുന്നു ചെയ്തിരുന്നത്. ചില സമ്മാനങ്ങളൊക്കെ അവര്‍ സ്വീകരിച്ചിരുന്നെങ്കിലും മിക്ക സന്ദര്‍ഭങ്ങളിലും തോണികൾക്ക് നേരെ അമ്പെയ്യുകയും സന്ദർകരെ അവഹേളിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങൾ കാണിക്കുകയുമായിരുന്നു ദ്വീപുകാരുടെ പതിവ്.

ഉത്തര സെന്‍റിനല്‍ ദ്വീപ്
ഉത്തര സെന്‍റിനല്‍ ദ്വീപ്

എന്നാൽ 1980കളിൽ ഉത്തര സെന്‍റിനലിനടുത്ത് തകർന്നടിഞ്ഞ രണ്ടു കപ്പലുകൾ നന്നാക്കാനെത്തിയ ജോലിക്കാർ അവരുമായി ചെറിയ തരത്തിൽ ബന്ധം സ്ഥാപിക്കുന്നതിൽ വിജയിച്ചിരുന്നു. കുറച്ചുകാലത്തേക്ക് സന്ദർശകർ കൊണ്ടുവന്ന സമ്മാനങ്ങളും മറ്റും സ്വീകരിക്കാനും തോണിയുടെ അടുത്തേക്ക് പോവാനും ദ്വീപുവാസികൾ തയ്യാറായി. 1991ൽ ഒരു ദ്വീപുവാസി തോണിയിലേക്ക് കയറിക്കൊണ്ട് സമ്മാനം ഏറ്റുവാങ്ങി ചരിത്രം സൃഷ്ടിച്ചു. എന്നാൽ ഈ അടുത്ത കാലത്ത് അവരുടെ പെരുമാറ്റം വീണ്ടും പഴയ രീതിയിലേക്ക് തന്നെ തിരിച്ചുപോയിട്ടുണ്ട്.

ദ്വീപുകളുടെ അരികിലൂടെ നടത്തിയ തോണിയാത്രക്കിടയിൽ മുഖര്‍ജി ഉത്തര സെന്റിനല്‍ ദ്വീപും അതിലെ കുറച്ച് അന്തേവാസികളെയും ദൂരെനിന്ന് കാണാനിടയായി. ദക്ഷിണ അന്തമാനിൽ നിന്ന് അധികം ദൂരെയല്ലാത്തിടത്താണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. അരികുകൾ പരന്ന് നടുവിൽ ഉയർന്ന ഭൂപ്രകൃതിയുള്ള ദ്വീപ് ആഗോളതാപനം രൂക്ഷമാവുന്നതോടെ തീർത്തും മുങ്ങിപ്പോകുമെന്ന് മുഖര്‍ജി നിരീക്ഷിക്കുന്നുണ്ട്. നിറഞ്ഞ പച്ചപ്പും തെളിഞ്ഞ കടൽവെള്ളവും പവിഴപ്പുറ്റുകളുമുള്ള ഈ മനോഹരമായ ദ്വീപ് കൈവിട്ടുപോകാൻ ഇടവരുത്തരുതെന്ന് അവര്‍ തന്റെ പുസ്തകത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. ദ്വീപിനു ചുറ്റുമുള്ള കടല്‍മീനുകളെ നോട്ടമിട്ടു വരുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ളവര്‍ ഇവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം പവിഴപ്പുറ്റുകൾ കൂട്ടത്തോടെ നശിക്കുന്നതും എൻ നിനോ പ്രതിഭാസം ദ്വീപിലെ കുറഞ്ഞ ശുദ്ധജല സ്ത്രോതസ്സുകളെ വറ്റിക്കാനുള്ള സാധ്യതയും കൂടുതൽ കാഠിന്യത്തോടെ പെയ്യുന്ന മഴയും കടലിലെ കുറഞ്ഞുവരുന്ന മത്സ്യസമ്പത്തും കൊടുങ്കാറ്റുകളും ദ്വീപിനെ വൈകാതെ ആവാസയോഗ്യമല്ലാതാക്കുമെന്നാണ് മുഖര്‍ജിയുടെ വിലയിരുത്തല്‍. മറ്റൊരു വിഭാഗമായ ഗ്രേറ്റ് ആന്റമാനുകാര്‍ തങ്ങളുടെ ജനസംഘ്യ കുറയാൻ തുടങ്ങിയതോടെ സ്ട്രൈറ്റ് ദ്വീപിലേക്ക് മാറിത്താമസിക്കുകയുണ്ടായി. 1859ൽ ബ്രിട്ടീഷ് സേനക്ക് മുന്നിൽ കീഴടങ്ങിയ ഈ ജനത പിന്നീട് ശാസ്ത്രീയ പരീക്ഷണങ്ങൾക്കും ലൈംഗിക ചൂഷണത്തിനും വിധേയരാവുകയുണ്ടായി. അവരുടെ ഭാഷയായ ഗ്രേറ്റ് ആന്റമാനീസ് സംസാരിക്കുന്ന ഒരാളും ഇന്ന് ജീവനോടെ ബാക്കിയില്ല. സ്ട്രൈറ്റ് ദ്വീപ് കൂടി വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നതിലൂടെ ഇവരുടെ സംസ്കാരത്തെ തന്നെ തുടച്ചുനീക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

ലിറ്റിൽ ആന്റമാന്‍ ദ്വീപിൽ കഴിയുന്ന ഓൻഗെ വിഭാഗക്കാർ എണ്ണത്തിൽ വളരെ കുറവാണ്. ഏകദേശം 110ഒാളം ആളുകളാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ദ്വീപിനകത്തു തന്നെയുള്ള ഒരു ചെറിയ പ്രദേശത്താണ് ഇന്ന് അവരുടെ വാസം. ഒരു ദശകത്തിന് മുമ്പ്‌ തീരത്തേക്ക് ഒഴുകി വന്ന അപരിചിതമായ ഏതോ പാനീയം കഴിച്ച് അവരുടെ കൂട്ടത്തിലെ പത്ത് യുവാക്കൾ മരണമടഞ്ഞിരുന്നു. ഇന്ന് സർക്കാറിന്‍റെ സഹായംകൊണ്ടാണ് ഈ സമുദായം കഴിഞ്ഞു കൂടുന്നത്. വേട്ടയും മീൻപിടുത്തവും പാരമ്പര്യ ആചാരങ്ങളും അവരിന്ന് മറന്നുപോയിരിക്കുന്നു. ഇപ്പോൾ തന്നെ നാശത്തിന്‍റെ വക്കിൽ എത്തി നിൽക്കുന്ന ഓൻഗെ വിഭാഗത്തിന്‍റെ പൂർണമായ നശീകരണമാണ് പുതിയ നയത്തിന്‍റെ ഫലമായി സംഭവിക്കാൻ പോവുന്നത്.

സ്ട്രൈറ്റ് ദ്വീപ് കൂടി വിനോദസഞ്ചാരികൾക്ക് തുറന്നുകൊടുക്കുന്നതിലൂടെ ഇവരുടെ സംസ്കാരത്തെ തന്നെ തുടച്ചുനീക്കാനാണ് കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നത്.

ഭൂപ്രകൃതി മൂലം ലോകത്തിൽ നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന സെന്റിനല്‍ ദ്വീപുകാരുടെ എണ്ണത്തെക്കുറിച്ചോ പുറംലോകത്തു നിന്നു അവിടെ ഏതൊക്കെ തരത്തിലുള്ള ഇടപെടലുകൾ നടന്നു എന്നതിനെക്കുറിച്ചോ നമുക്ക് വ്യക്തമായ ധാരണയില്ല. സന്ദർശകരോട് വിരോധമുള്ള ഈ വിഭാഗക്കാരെ ഒറ്റക്ക് വിടുന്നതാണ് അവരുടെ നിലനിൽപിന് നല്ലതെന്ന നയമാണ് ഇന്ത്യൻ സർക്കാരും സ്വീകരിച്ചു പോന്നിരുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴുള്ള ഈ നയംമാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.

മാലിന്യകൂമ്പാരങ്ങളും സംസ്കരണവും ശൈശവാവസ്ഥയിലെ സമ്പദ് വ്യവസ്ഥകളും മദ്യത്തോടും മയക്കുമരുന്നിനോടുമുള്ള ആസക്തിയും ആന്റമാന്‍ നിക്കോബാർ ദ്വീപുകളെ ഇപ്പോൾ തന്നെ പിടികൂടിയിരിക്കുകയാണ്. പുതിയ വഴികളിലൂടെ പണം ഒഴുകിയെത്തുന്നത് സാമൂഹ്യ-സാംസ്കാരിക അസമത്വങ്ങൾക്കും പാർശ്വവത്കരണത്തിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും വഴി നൽകുമെന്ന് ഉറപ്പാണ്.

പുരോഗമന വംശീയതയുടെ ആന്‍ഡമാന്‍ പാഠങ്ങള്‍

പട്ടികവർഗ, പി.വി.ടി.ജി വിഭാഗങ്ങളിൽ പെട്ട ആളുകളെയാണ് ഈ മാറ്റങ്ങൾ ഏറ്റവും രൂക്ഷമായി ബാധിക്കാൻ പോകുന്നത്. ആർ.എ.പി പിൻവലിച്ച ദ്വീപുകള്‍ ചിലതിൽ വന്യജീവി സങ്കേതങ്ങളുണ്ട്. പ്രകൃതിനശീകരണവും നിയമവിരുദ്ധ പ്രവർത്തനങ്ങളും ആരംഭിക്കാൻ ഇനി ഏറെയൊന്നും വിഘ്നങ്ങളില്ല. ഇതിനുള്ള ഉദാഹരണങ്ങൾ ലോകത്തുടനീളമുണ്ട്. ആന്റമാന്‍ നിക്കോബാറിൽ ആദിവാസികൾ താമസിക്കുന്ന പലയിടങ്ങളിൽ നിന്നും വിനോദസഞ്ചാരികൾ ഭക്ഷണത്തിനു പകരം അവരെ നൃത്തം ചെയ്യിക്കുന്നതിന്റെയും ലൈംഗിക ചൂഷണം ചെയ്യുന്നതിന്റെയും മദ്യം നൽകുന്നതിന്റെയും കഥകൾ പുറത്തുവരാറുണ്ട്. ഇതിൽ കുറ്റം ചെയ്തവരാരും ഇന്നു വരെ ശിക്ഷിക്കപ്പെട്ടിട്ടില്ല. ഇപ്പോൾ നിലവിലുള്ള നിയമങ്ങൾ പോലും ആദിവാസികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട സ്ഥിതിക്ക് പുതിയ നിയമങ്ങള്‍ അവരുടെ നാശത്തിന് ആക്കം കൂട്ടുകയേ ഉള്ളൂ.