LiveTV

Live

Opinion

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

(അല്‍ജസീറയില്‍ പ്രസിദ്ധീകരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും നിരവധി കൃതികളുടെ രചയിതാവുമായ ഹര്‍ഷ് മന്തര്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം)

അധികാര വൃത്തങ്ങള്‍ പ്രസിദ്ധീകരിച്ച പൗരത്വ കരട് പട്ടികയില്‍ ഏകദേശം നാല് മില്യണ്‍ ജനങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന കാരണത്തോടെ ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ ആസാം ജൂലൈ 30ആം തീയ്യതി രാഷ്ട്രീയ കോലാഹലങ്ങളിലേക്ക് വലിച്ചറിയപ്പെട്ടിരിക്കുകയാണ്.

രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ (ആര്‍.ജി.ഐ) പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) എന്ന കരടുരേഖ പറയുന്നത് പ്രകാരം നിലവില്‍ അതിര്‍ത്തി സംസ്ഥാനമായ ആസാമില്‍ 32.9 മില്യണ്‍ ജനങ്ങള്‍ക്കിടയില്‍ നിന്ന് 28.9 മില്യണ്‍ ജനങ്ങള്‍ക്ക് മാത്രമാണ് തങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന രേഖകള്‍ യഥോചിതം സമര്‍പ്പിക്കാനായത് എന്നാണ്.

പ്രസ്തുത പട്ടികയെ ചില മാനുഷ്യവകാശ പ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത് 'ലോക ചരിത്രത്തില്‍ തന്നെ വോട്ടവകാശ ലംഘനത്തിന് പേരുകേട്ട ഭീമന്‍ നടപടി' യെന്ന രൂപത്തിലാണെങ്കില്‍, മറ്റുചിലര്‍ പട്ടികയില്‍ ഉള്‍പെടാത്തവരെ നിയമപരമായ അനിശ്ചിതത്വത്തിലേക്ക് തള്ളവിട്ടുവെന്നും ദേശമില്ലാത്തവരായി പ്രഖ്യാപിക്കുകയും ചെയ്തു എന്നും വിലയിരുത്തുന്നു.

ഇപ്പോള്‍ മില്യണ്‍കണക്കിന് വരുന്ന ജനങ്ങളുടെ വിധി അനിശ്ചിതത്വത്തിലാണ്. അതില്‍ മിക്കപേരും ഇന്ത്യയിലെ തന്നെ ഏറ്റവും കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങളാണെന്നതാണ് പ്രത്യേകത.

എങ്കിലും എന്തിനാണ് ഇന്ത്യന്‍ ഭരണകൂടം ഇത്തരമൊരു പട്ടിക തയ്യാറാക്കിയത്? അവ ഏറ്റവും കൂടുതല്‍ ലക്ഷ്യം വെക്കുന്നത് ആരെയാണ്? പ്രധാനമായും ഇനി സമീപകാല തുടര്‍നടപടികള്‍ എങ്ങനെയായിരിക്കും ഇന്ത്യ നടപ്പാക്കുക?

ഒരു അധിനിവേശ പാരമ്പര്യം

സംസ്ഥാനത്ത് ജീവിക്കുന്ന അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയുന്നതിന് വേണ്ടി നടത്തുന്ന പഴയതും ദശാബ്ദങ്ങളോളം നീണ്ടുനിന്നതുമായ ഒരു പ്രചാര വേലയുടെ ഉല്‍പന്നമാണ് എന്‍.ആര്‍.സി. തേയില കൃഷി നിര്‍മ്മാണവും ഭക്ഷ്യോല്‍പാദനത്തിന്റെ വര്‍ധനവും ലക്ഷീകരിച്ച് അസാം കാടുകളിലെ ഭൂസ്ഥലങ്ങള്‍ വ്യാപകമായി വെട്ടി നികത്തിയ അധിനിവേശ കാലഘട്ടത്തിലേക്കാണ് പ്രസ്തുത പ്രശ്‌നത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത്. ഇത്തരം പദ്ധതികള്‍ അയല്‍പക്ക പ്രദേശമായ കിഴക്കന്‍ ബംഗാളില്‍ നിന്ന് ഭൂതല്‍പരരും വ്യവസായികളുമായ കുടിയേറ്റക്കാരുടെ ശ്രദ്ധപിടിച്ചുപറ്റുകയും അവര്‍ നിലവിലുള്ള കാട്ടുപ്രദേശങ്ങളെ നെല്‍പാടങ്ങളായി മാറ്റിയെടുക്കുകയും സംസ്ഥാനത്ത് സ്ഥിര താമസമാക്കുകയും ചെയ്തു. എങ്കിലും അസാമിലേക്കുള്ള ബംഗാളി കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് ഇത്തരം പദ്ധതികളെ പൂര്‍ത്തീകരിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയില്ല. 1947ല്‍ മതവര്‍ഗീയതയുടെ കിരാതമായ പ്രഹരത്തിന്റെ ഫലപ്രാപ്തിയെന്നോണം ബ്രിട്ടീഷ് ഇന്ത്യ കണ്ട സ്വതന്ത്ര രാജ്യസമൂഹങ്ങളായി രൂപാന്തരപ്പെട്ടു. അന്നേരം ആസാം ഇന്ത്യയുടെ ഭാഗമായി നിലനിന്നെങ്കിലും മുസ്‌ലിം ഭൂരിപക്ഷമുള്ള ബംഗാളിലെ ചില ഭാഗങ്ങള്‍ കിഴക്ക് പാക്കിസ്ഥാനായി മാറി. 1971ല്‍ ബംഗാളി ജനത തങ്ങളുടെ സംഹാരാത്മകമായ വിമോചന സമരം പാക്കിസ്ഥാനെതിരെ സൃ്ഷ്ടിച്ചെടുക്കുകയും അതിന്റെ രക്തപങ്കിലമായ മുഹൂര്‍ത്തങ്ങളുടെ ഫലമായി, ബംഗ്ലാദേശ് എന്ന രാജ്യം പിറവികൊള്ളുകയും ചെയ്തു. ഇത്തരം സമരകാലയളവിലൊക്കെ കിഴക്ക് ബംഗാളില്‍ നിന്ന് ആസാമിലേക്ക് ശക്തമായ കുടിയേറ്റം നടന്നിരുന്നതായി കാണാം.

1983 ഫെബ്രുവരി 18ന് നെല്ലി ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കുട്ടികളും സ്ത്രീകളും യുവാക്കളുമടങ്ങുന്ന 2000 ബംഗാളി മുസ്‌ലിംകള്‍ മൃഗീയമായി കൂട്ടകശാപ്പ് ചെയ്യപ്പെട്ടു. നെല്ലി കൂട്ടക്കൊല എന്നറിയപ്പെട്ട ഈ ദുരന്തം ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന കിരാത സാമൂഹികവേട്ടകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. ഇന്നേവരെ അതിന്റെ പേരില്‍ ഒരു വ്യക്തി പോലും ശിക്ഷാര്‍ഹനായിട്ടില്ല എന്നതാണ് ഖേദകരം.

വിദേശികളെ നാടുകടത്തല്‍, വോട്ടവകാശലംഘനം, തുറുങ്കിലടയ്ക്കല്‍ തുടങ്ങിയ ആഹ്വാനങ്ങള്‍

സംഗീതവും കവിതയും ഉള്‍കൊള്ളുന്ന ആസാം സംസ്‌കാരത്തിനും അതിന്റെ സാമ്പത്തികനിലക്കും വര്‍ഷങ്ങളോളം നിരവധി മൂല്യമേറിയ സംഭാവനങ്ങള്‍ കൊണ്ട് കരുത്തേകിയവരാണ് കുടിയേറ്റക്കാരായ ബംഗാളീ ജനത. എങ്കിലും ക്രമാതീതമായ ബംഗാള്‍ കുടിയേറ്റം തദ്ദേശീയരായ ആസാമി ജനതക്ക് അവരുടെ വിഭിന്നമായ സംസ്‌കാര സൂക്ഷിപ്പിന്റെ മേലിലും ഭൂമി ഉടമസ്ഥാവകാശത്തിന്റെ മേലിലും വര്‍ധിച്ച ആശങ്ക പടര്‍ത്തി. തദ്ഫലമായി 1979-1985 കാലയളവില്‍ ബംഗാളി കുടിയേറ്റക്കാരെ ലക്ഷ്യം വെച്ച് വൈദേശിക വിരുദ്ധ സമരം സംസ്ഥാനത്താകെ ഉടലെടുത്തു.

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

ആസാമിലെ വിദ്യാര്‍ഥി കൂട്ടായ്മകള്‍ നടത്തിയ പ്രസ്തുത പ്രക്ഷോഭം ആസാം മുന്നേറ്റം എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. വിദേശികളായ എല്ലാവരെയും അറസ്റ്റു ചെയ്യുക, വോട്ടവകാശം റദ്ദാക്കുക, നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവരുടെ പ്രക്ഷോഭം. 1983 ഫെബ്രുവരി 18ന് പ്രക്ഷോഭം മൂര്‍ഛിച്ച് അതിന്റെ ഉച്ചസ്ഥായിലെത്തിയപ്പോള്‍, നെല്ലി ജില്ലയിലെ വിവിധ ഗ്രാമങ്ങളില്‍ കുട്ടികളും സ്ത്രീകളും യുവാക്കളുമടങ്ങുന്ന 2000 ബംഗാളി മുസ്‌ലിംകള്‍ മൃഗീയമായി കൂട്ടകശാപ്പ് ചെയ്യപ്പെട്ടു. നെല്ലി കൂട്ടക്കൊല എന്നറിയപ്പെട്ട ഈ ദുരന്തം ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍ നടന്ന കിരാത സാമൂഹികവേട്ടകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. ഇന്നേവരെ അതിന്റെ പേരില്‍ ഒരു വ്യക്തി പോലും ശിക്ഷാര്‍ഹനായിട്ടില്ല എന്നതാണ് ഖേദകരം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 1985 ഓഗസ്റ്റില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ പ്രതിനിധികളും ആസാം മുന്നേറ്റ സമിതിയുടെ പ്രതിനിധികളും സംസ്ഥാന ചരിത്രത്തിന്റെ രക്തരൂക്ഷിതമായ അധ്യായത്തിന് വിരാമിട്ട് കൊണ്ട് അസാം കരാരില്‍ ഐക്യകണ്ഠേന ഒപ്പുവെച്ചു. അതിനുശേഷം മുന്നേറ്റ സമിതിയ്ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനും ആസാമില്‍ സ്വന്തമായി ഭരണകൂടം സ്ഥാപിക്കാനും അത് വഴിമരുന്നിട്ടു.

ദുരിതപൂര്‍ണമായ വിമോചന വര്‍ഷം 1971 മുതല്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറിപാര്‍ത്തവരെ വ്യവസ്ഥാപിതമായി തിരിച്ചറിഞ്ഞ് നാടുകടത്താനും അവരുടെ വോട്ടവകാശം റദ്ധാക്കാനുമുള്ള തീരാ കടപ്പാട് നിലവിലെ സര്‍ക്കാറുമായി ആസാം കരാര്‍ സൃഷ്ടിച്ചെടുത്തിരുന്നു. അത് കൊണ്ട് തന്നെ കരാറിന് ശേഷം വന്ന എല്ലാ ഗവര്‍ണ്‍മെന്റുകളും വിദേശികളെ തിരിച്ചറിയാനുള്ള നടപടികളും ആവിഷ്‌കരിച്ചിരുന്നു. പക്ഷേ അവരുടെ എണ്ണം കേവലം ആയിരത്തിലൊതുങ്ങുന്നത് മാത്രമായിരുന്നു. 2005 ഓടെ സുപ്രീം കോടതി വിവാദപരമായ വിദേശികളെ തിരിച്ചറിയാനുള്ള നടപടിയുടെ ഭാരം സംസ്ഥാനാധികാരത്തില്‍ നിന്ന് വേറെ വ്യക്തിയിലേക്ക് മാറ്റി പ്രഖ്യാപിച്ചു. എന്‍.ആര്‍.സി എന്ന സംവിധാനത്തിന്റെ പൂര്‍ത്തീകരണത്തിന് വേണ്ടി വ്യവസ്ഥകളോടു കൂടെ അവ രൂപീകരിക്കുകയും ചെയ്തു. ഈ സന്ദര്‍ഭം മുതല്‍ ആസാമില്‍ വസിക്കുന്ന ബംഗാളി ജനതയുടെ വേദനാപൂര്‍ണവും ദുരിതഭരിതവുമായ ജീവിതം ആരംഭിച്ചു.

ഭൂരിപക്ഷ വ്യവഹാരഭാഷയുടെ ആവിര്‍ഭാവവും മുസ്‌ലിം വിരുദ്ധ വികാരങ്ങളും

കഴിഞ്ഞ ആഴ്ച ആസാമിലെ നാലുമില്യണ്‍ നിവാസികളെ പുറംതള്ളുന്ന എന്‍.ആര്‍.സി പത്രികയുടെ പ്രഖ്യാപനം നാലു വര്‍ഷത്തോളമായി ഇന്ത്യയിലെയും ആസാമിലെയും രാഷ്ട്രീയ അന്തരീക്ഷങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ജനസമൂഹങ്ങള്‍ക്കും ഗൗരവമായ ഞെട്ടലുണ്ടാക്കുന്ന കാര്യമായിരുന്നില്ല.

കേന്ദ്രഭരണം ഭാരതീയ ജനതാപാര്‍ട്ടി ഏറ്റെടുത്തതു മുതല്‍, ആസാമിലെ കുടിയേറ്റ വിരുദ്ധ ചര്‍ച്ചകള്‍ കൂടുതല്‍ പ്രബലവും മുസ്ലിംവിരുദ്ധ വികാരങ്ങളിലേക്ക് വരെ ചെന്നെത്താനും തുടങ്ങിയിരുന്നു.

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

പ്രക്ഷോഭകാലയളവില്‍, ആസാം മൂവ്‌മെന്റ് 'ഹിന്ദു മുസ്ലിം ബംഗാളി കുടിയേറ്റക്കാര്‍' എന്ന വിവേചനത്തില്‍ നിന്ന് മുക്തമായിരുന്നെങ്കിലും ബിജെപി അധികാരത്തിലേറിയതോടെ അതിന്റെ ഭാഷ 'മുസ്ലിം ബംഗാളി കുടിയേറ്റ വിരുദ്ധ സമരം, ഹിന്ദു ബംഗാളികള്‍ക്ക് ആസാമിലേക്ക് സ്വാഗതം' എന്ന രൂപത്തിലേക്ക് മാറ്റപ്പെട്ടിരുന്നു. അത് ഇന്ത്യന്‍ പൗരത്വ നിയമങ്ങളെ മൗലികമായ ഭേദഗതിക്ക് വിധേയമാക്കുന്ന നിയമങ്ങള്‍ കൊണ്ട് വരുന്നതിലേക്കും പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്ന ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം വരെ സ്വതന്ത്രമായി ലഭ്യമാക്കുന്ന സാഹചര്യത്തിലേക്ക് വരെ നയിക്കപ്പെട്ടു. പ്രസ്തുത പത്രികാ നിയമത്തിന്റെ ആനുകൂല്യം ഹിന്ദു മതവിഭാഗത്തിന് പുറമെ ബുദ്ധ, സിഖ്, ക്രിസ്ത്യന്‍ സമുദായാഗംങ്ങള്‍ക്ക് വരെ നല്‍കണമെന്ന ആവശ്യം പരിഗണിക്കപ്പെട്ടു. എന്നാല്‍ ആസാമും ഇന്ത്യയും ഭരിക്കുന്ന ബിജെപി സര്‍ക്കാറുള്ള ഇടത്തേക്ക് മുസ്‌ലിം എന്ന മത സ്വത്വമുള്ളര്‍ക്ക് മാത്രം പ്രവേശനമില്ല എന്നത് അമൂര്‍ത്തമായി നിലനിന്നുപോന്നു.

2014ല്‍ ആസാമില്‍ നിന്ന് ഇന്ത്യന്‍ ബംഗാളി മുസ്ലിംകളെ ആട്ടിയോടിക്കുമെന്ന് വിദ്വേഷ പ്രസംഗങ്ങളിലൂടെ പ്രചാര വേല നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അധികാരത്തില്‍ വരുന്നതിന് മുമ്പുതന്നെ ബംഗ്ലാദേശികള്‍ക്ക് ഇടം ലഭിക്കാനാണ് ഭീഷണിക്ക് വഴങ്ങിയ ആസാമീസ് ജനത കൊല്ലപ്പെടുന്നതെന്നും ആരോപിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറിയ രേഖകളില്ലാത്ത മുസ്ലിംകള്‍ ഇന്ത്യയുടെ സുരക്ഷ്‌ക്ക് ഭീഷണിയാണെന്ന് വരുത്തിതീര്‍ക്കാന്‍ നുഴഞ്ഞുകയറ്റക്കാര്‍ എന്ന ദുരുപദിഷ്ടിതവും വികാര വ്രണിതവുമായ പദമാണ് അമിത്ഷാ അടക്കമുള്ള ബിജെപി നേതാക്കള്‍ നിരന്തരം ഉപയോഗിച്ചിരുന്നത്. നേര്‍വിപരീതമെന്നോണം, ന്യൂനപക്ഷക്കാരായ ഹിന്ദു കുടിയേറ്റക്കാര്‍ വിചാരണയില്‍ നിന്ന് രക്ഷപ്പെട്ട വ്യവസ്ഥാപിത അഭയാര്‍ഥികളാണെന്ന വിശദീകരണം വരെ ചില നേതാക്കള്‍ നടത്തിയിരുന്നു.

മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍, ദശാബ്ദങ്ങളോളം പഴക്കം ചെന്ന വൈദേശിക വിരുദ്ധ വികാരങ്ങളുടെ ശക്തിയെ ഏകീകരിക്കാനും പ്രബലമാക്കാനുമായിരുന്നു ഭൂരിപക്ഷ കേന്ദ്രീകൃതവും മുസ്ലിം വിരുദ്ധവുമായ സംവാദമണ്ഡലം ബിജെപി സര്‍ക്കാര്‍ ഉപയോഗിച്ചത്.

വിശിഷ്യാ ഈ നടപടി സ്ത്രീകള്‍ക്കെതിരെ എടുത്ത സങ്കുചിത നിലപാടിന്റെ ഭാഗമാണ്. മിക്ക പുരുഷന്മാരെയും പോലെതന്നെ ആസാമിലെ ബംഗാളി സമുദായത്തില്‍ നിന്നുള്ള ഭൂരിപക്ഷ സ്ത്രീകളും സാമ്പ്രദായികമായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത് വരെ വിരളമായി സ്‌കൂളുകളില്‍ പോകുന്നവരുമാണ്. 

നിയമപരമായ പൗരത്വത്തിന് ഒരു അസാധ്യ വഴി

എന്‍.ആര്‍.സി.യില്‍ ഉള്‍പ്പടാന്‍ ആസാമിലെ നിവാസികളോട് ഭൂ ഉടമസ്ഥവകാശ രേഖ, ജനനസര്‍ട്ടിഫിക്കറ്റ് രേഖ, ഹൈസ്‌കൂള്‍ രേഖ, വോട്ടര്‍ പട്ടികയിലെ പേര്, 1971ന് മുമ്പ് പ്രപിതാക്കളിലൊരാള്‍ ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്ന രേഖ തുടങ്ങിയ ഔദ്യോഗിക രേഖകള്‍ ഹാജരാക്കാനായിരുന്നു ആവശ്യപ്പെട്ടത്.

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

എന്നാല്‍ പ്രത്യക്ഷത്തില്‍ യുക്തിസഹവും ഉചിതവുമായ അപേക്ഷയാണെന്ന് അത് തോന്നിപ്പിക്കുമെങ്കിലും പ്രസ്തുത ആവശ്യത്തെ മുന്‍നിര്‍ത്തി സര്‍ക്കാറിനോട് പ്രതികരിക്കാന്‍ അസാമിലെ നിവാസികള്‍ക്ക് ഒരിക്കലും സാധ്യമല്ല. ശോചനീയ തദ്ദേശ ഭരണസംവിധാനങ്ങളും കൃത്യ വിലോപം മൂലം ശുഷ്‌കമായ ഭൂവിവരങ്ങളും ജനങ്ങളുടെ നിരക്ഷരതയും ആകെ മുതല്‍കൂട്ടായ ഒരു സംസ്ഥാനത്ത് ഇത്തരം രേഖകളുടെ സുതാര്യമായ ലഭ്യത അത്ര എളുപ്പമുള്ള കാര്യമല്ല. മാത്രമല്ല ചില കുടംബങ്ങള്‍ പോലും അവരുടെ മക്കളുടെ ജനന തിയ്യതി രേഖപ്പെടുത്തുകയോ അവരെ സ്‌കൂളിലേക്ക് പറഞ്ഞയക്കുകയോ പോലും ചെയ്യുന്നില്ല.

സ്വന്തം മാതാപിതാക്കളുടെ ജനനതിയ്യതി പോലും കൃത്യമായി സൂക്ഷിക്കാത്ത ഭൂരിപക്ഷ ജനതയുടെ നാട്ടില്‍ എങ്ങനെ ഇത്രമാത്രം രേഖകള്‍ ലഭ്യമാകും എന്ന് അയല്‍ സംസ്ഥാനമായ ബംഗാളിന്റെ മുഖ്യമന്ത്രി മമതാ ബാനര്‍ജി ചോദിച്ചിരുന്നു. 1971ല്‍ തന്റെ മാതാപിതാക്കള്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് തെളിയിക്കുന്ന രേഖ കൃത്യമായി സമര്‍പ്പിക്കാന്‍ പോലും തനിക്ക് സാധ്യമല്ല എന്ന് മമത തുറന്ന് പറഞ്ഞിരുന്നു.

വിശിഷ്യാ ഈ നടപടി സ്ത്രീകള്‍ക്കെതിരെ എടുത്ത സങ്കുചിത നിലപാടിന്റെ ഭാഗമാണ്. മിക്ക പുരുഷന്മാരെയും പോലെതന്നെ ആസാമിലെ ബംഗാളി സമുദായത്തില്‍ നിന്നുള്ള ഭൂരിപക്ഷ സ്ത്രീകളും സാമ്പ്രദായികമായി ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരും സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത് വരെ വിരളമായി സ്‌കൂളുകളില്‍ പോകുന്നവരുമാണ്. കൂടാതെ അവര്‍ പതിനെട്ട് വയസ്സിന് മുമ്പ് വിവാഹം കഴിച്ചവരാണ്. സ്വന്തം പിതാവിന്റെ കൂടെ വോട്ടര്‍ പട്ടികയില്‍ അവരുടെ പേര് പ്രത്യക്ഷപ്പെടാറുമില്ല. ഒരു പക്ഷേ വോട്ടര്‍പട്ടികയില്‍ ഭര്‍ത്താവിന്റെ പേരിനു താഴെ അവരുടെ പേര് പ്രത്യക്ഷപ്പെട്ടാലും ഇന്ത്യന്‍ പൗരത്വത്തിനുള്ള ഔദ്യോഗിക രേഖയായി അത് പരിഗണിക്കപ്പെടുന്നില്ല.

രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മക്കളെ വേര്‍പ്പെടുത്താനുള്ള ശ്രമം യു.എസ് പ്രസിഡണ്ട് ട്രംപ് ആരംഭിച്ചപ്പോള്‍, ആദ്ദേഹത്തിനെതിരെ ആഗോളതലത്തില്‍ തന്നെ ശക്തമായ വിയോജിപ്പും വിമര്‍ശനവും പ്രകടിപ്പിക്കപ്പെട്ടിരുന്നു.ആസാമിലും ഇതേ പതിവ് രീതി ഒമ്പത് വര്‍ഷത്തോളം പ്രയോഗിപ്പെട്ടുവന്നതാണ് വസ്തുത.

ഇനി അടുത്തത് എന്ത്?

പ്രതിപക്ഷത്തില്‍ നിന്ന് രൂക്ഷമായ വിമര്‍ശനം ലഭിച്ചത് കൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ എന്‍.ആര്‍.സി.യില്‍ നിന്ന് പുറംതള്ളപ്പെട്ടവര്‍ക്ക് വീണ്ടും രേഖകള്‍ സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചിരിക്കുകയാണ്. എങ്കിലും അത്ഭുതകരമായി പെട്ടെന്ന് രേഖകള്‍ കണ്ടുപിടിച്ച് സമര്‍പ്പിക്കാന്‍ ഒരു സാധ്യതയുമില്ല. ഇനി അങ്ങനെ അവര്‍ സമര്‍പ്പിച്ചാല്‍ തന്നെ അവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ചിന്തിക്കുക പോലും ചെയ്യുകയില്ല. രേഖകള്‍ സമര്‍പ്പിക്കാനുളള എക്‌സ്ട്രാ കാലയളവ് ഒരുമാസമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. ഏകദേശം നാലു മില്യണ്‍ ജനത പട്ടികയില്‍ പുറം തള്ളപ്പെട്ട സ്ഥിതിയില്‍, സര്‍ക്കാറിന് ഒരോ ദിവസവും ഒരു ലക്ഷമെങ്കിലും അപേക്ഷകള്‍ സ്വീകരിക്കേണ്ടി വരും. ഷെഡ്യൂള്‍ അനുസരിച്ച്, സര്‍വ്വ രേഖകളുടെ സമാഹരണത്തിനും അതിന്റെ അവസാന ഘട്ട പത്രിക പൂര്‍ത്തീകരണത്തിനും ഏകദേശം മൂന്നു മാസം ആവശ്യമായിവരും. അത് കൊണ്ട് പതിനായിരക്കണക്കിന് അപേക്ഷകളെ നോക്കിവിലയിരുത്തല്‍ ഈ വര്‍ഷാവസാനം വരെ നീളുക തന്നെ ചെയ്യും.

എന്‍.ആര്‍.സി: നാടുകടത്തപ്പെടുന്ന ഇന്ത്യൻ പൗരത്വം

പൗരത്വം തെളിയിക്കാന്‍ സാധിക്കാത്ത ആസാം നിവാസികള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നീണ്ട മൗനത്തിലാണ്. എന്‍.ആര്‍.സി.യില്‍ നിന്ന് പുറത്തായവര്‍ക്ക് വിദേശ ട്രിബ്യൂണലുകളില്‍ കേസ് സമര്‍പ്പിക്കാനുള്ള അവസരമുണ്ടെന്ന പ്രഖ്യാപനം മാത്രമാണ് ഇതുവരെ അധികാരികള്‍ നടത്തിയത്.

ആസാമിലെ നിലവിലുള്ള നൂറ് വിദേശ ട്രിബ്യൂണലുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും ബിജെപി സര്‍ക്കാര്‍ സ്ഥാപിച്ചവയാണ്. ഇത്തരം ട്രിബ്യൂണലുകള്‍ സ്വതന്ത്ര ജഡ്ജിമാര്‍ നിയന്ത്രിക്കുന്നവയല്ല, മറിച്ച് സംസ്ഥാന സര്‍ക്കാര്‍ താല്‍ക്കാലികമായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ മുഖേന നിയന്ത്രിക്കപ്പെടുന്നവയാണ്. കൂടാതെ മിക്ക ന്യായാധിപന്മാരും തദ്ദേശീയരായ ആസാം ജനതയില്‍ ഉള്‍പെട്ടവരാണ്. അത് കൊണ്ട് തന്നെ പുറംതള്ളപ്പെട്ടവര്‍ക്ക് ഇനിയൊരു കാലാവധി ഗുണം ചെയ്യുമെന്നത് അത്ര പ്രതീക്ഷക്ക് വക നല്‍കുന്നതല്ല.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി വിദേശീയരാണെന്ന് കണക്കാക്കപ്പെടുന്ന ജനങ്ങള്‍ക്ക് ആറ് തടവ് കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷന്റെ പ്രതിനിധി എന്ന നിലക്ക് ഈ വര്‍ഷത്തിന്റെ ആരംഭത്തില്‍ പ്രസ്തുത തടവ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം എനിക്ക് ഉണ്ടായിരുന്നു. ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികമായ മാനുഷിക പരിഗണനയ്ക്കും അന്താരാഷ്ട്രീയ നിയമങ്ങള്‍ക്കും തികച്ചും വിരുദ്ധമായവയായിരുന്നു ഞാന്‍ അവിടെ കണ്ടത്.

പൗരത്വം സംശയാസ്പദമായി ഗണിക്കപ്പെടുന്ന ജനവിഭാഗങ്ങളെ ജയിലുകളിലടക്കാനോ അവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്താനോ അവരെ നാടുകടത്താന്‍ ഖണ്ഡിതമായി തീരുമാനിക്കാനോ പാടില്ലെന്നാണ് അന്താരാഷ്ട്ര നിയമം അനുശാസിക്കുന്നുത്. എന്നാല്‍ അവയെല്ലാം ആസാമില്‍ സമ്പൂര്‍ണമായി ലംഘിക്കപ്പെട്ടിരിക്കുന്നു. സ്ത്രീകള്‍ ഒരു ജയിലില്‍, ഭര്‍ത്താക്കന്മാര്‍ മറ്റൊരു ജയിലില്‍, ആറു വയസ്സിനു മുകളിലുള്ള ചെറുപ്രായക്കാര്‍ ജയിലിന് പുറത്തും.

യുഎസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ രേഖകളില്ലാതെ കഴിയുന്ന കുടിയേറ്റക്കാരായ രക്ഷിതാക്കളുടെ മക്കളെ വേര്‍പ്പെടുത്താനുള്ള ശ്രമം യു.എസ് പ്രസിഡണ്ട് ട്രംപ് ആരംഭിച്ചപ്പോള്‍, ആദ്ദേഹത്തിനെതിരെ ആഗോളതലത്തില്‍ തന്നെ ശക്തമായ വിയോജിപ്പും വിമര്‍ശനവും പ്രകടിപ്പിക്കപ്പെട്ടിരുന്നു.

ആസാമിലും ഇതേ പതിവ് രീതി ഒമ്പത് വര്‍ഷത്തോളം പ്രയോഗിപ്പെട്ടുവന്നതാണ് വസ്തുത. എന്നാല്‍ അവര്‍ക്ക് വേണ്ടി ഇന്ത്യക്ക് അകത്ത് നിന്നോ പുറത്ത് നിന്നോ അല്‍പം രോഷം പോലും ഉയര്‍ന്നുകണ്ടില്ല. ഒരു ദിവസത്തെ പരോളോ, മറ്റു തടവ് മുറികളില്‍ കഴിയുന്ന കുടുംബാംഗങ്ങളെ കാണാനോ, ജോലിചെയ്യാനോ, അനിശ്ചിതമായ തീരുമാനത്തിന് നിയമപരമായ സഹായം തേടാനോ അവര്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ല.

ജൂലൈ മുപ്പതിന് പ്രഖ്യാപിച്ച എന്‍.ആര്‍.സി കരട് പട്ടിക പോലും വരും ദിവസങ്ങളിലും നരകതുല്യമായ സാഹചര്യങ്ങളാണ് അനുഭവിക്കേണ്ടി വരിക എന്ന് ഉറപ്പിക്കുന്നവയാണ്. ആസാമില്‍ ചിലര്‍ വിദേശീയരായി ഗണിക്കപ്പെടുന്ന സുദീര്‍ഘകാല നടപടി സൂപ്രീം കോടതിയുടെ കണ്‍മുമ്പില്‍ നടന്നിട്ടുപോലും, കൂടുതല്‍ ധ്രുവീകരണത്തിനും കിരാത അനുഭവങ്ങള്‍ക്കുമാണ് അവ വഴിവെച്ചത്. ഇത്തരം ഉദ്യമങ്ങള്‍ക്ക് മധ്യത്തിലായി സഹതാപം, കരുണ എന്നിവ കരുതലായി വെക്കപ്പെട്ടില്ലെങ്കില്‍, 1980ല്‍ നാം സാക്ഷ്യം വഹിച്ച അതേ രക്ത രൂക്ഷിതമായ അധ്യായത്തിന്റെ വീണ്ടുമൊരാവര്‍ത്തനത്തിന് എന്‍.ആര്‍.സി കാരണമായേക്കും. അതോടൊപ്പം തന്നെ വരുന്ന തെരഞ്ഞെടുപ്പു വിജയങ്ങളുടെ വിളവെടുപ്പ് അധകൃതരായ സമുദായങ്ങളെ കഷ്ടപ്പെടുത്താനുള്ളത് തന്നെയായിരിക്കും.

വിവര്‍ത്തനം: സി സ്വാലിഹ് അമ്മിനിക്കാട്