Top

കേരളം നിങ്ങൾക്ക് വിരട്ടാൻ പറ്റിയ മണ്ണല്ല, ഇവിടെ ഇടതുപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി

കിഫ്ബിയ്ക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന

MediaOne Logo

  • Updated:

    2021-03-17 14:19:46.0

Published:

17 March 2021 2:19 PM GMT

കേരളം നിങ്ങൾക്ക് വിരട്ടാൻ പറ്റിയ മണ്ണല്ല,  ഇവിടെ ഇടതുപക്ഷമുണ്ടെന്ന് മുഖ്യമന്ത്രി
X

കോൺഗ്രസ് - ബിജെപി ബന്ധത്തെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച വയനാട്ടിലും കോഴിക്കോടും കോൺഗ്രസിനെയും യു.ഡി.എഫിനെയും ബി.ജെ.പിയെയും മുഖ്യമന്ത്രി പരിഹസിച്ചു. വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രിയുടെ കോഴിക്കോട് പര്യടനം ആരംഭിച്ചു.

വയനാട് മാനന്തവാടിയിലായിരുന്നു ആദ്യ പ്രചാരണ യോഗം. കേന്ദ്രത്തിന്‍റെ ഭാഗത്തു നിന്നും സംസ്ഥാനത്തോടു കാണിക്കുന്ന അവഗണനയ്ക്കെതിരെ പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി, കേരളം നിങ്ങൾക്ക് വിരട്ടാൻ പറ്റിയ മണ്ണല്ലെന്നും ഇവിടെ ഇടതുപക്ഷമുണ്ടെന്നും പറഞ്ഞു. കിഫ്ബിയ്ക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണത്തെ പരിഹസിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

സുൽത്താൻ ബത്തേരിയിലും തുടർന്ന് കൽപറ്റയിലും പ്രചരണ യോഗങ്ങൾ നടന്നു. കോൺഗ്രസുകാരനായി ജയിച്ചാൽ ഉടൻ ബി.ജെ.പിയിലേക്ക് പോകാമെന്ന അവസ്ഥയാണ് നിലവിലെന്നും കോൺഗ്രസ് സ്വയം വിൽപന ചരക്കായി മാറിയെന്നും കൽപറ്റയിൽ മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് കൊടുവള്ളിയിലായിരുന്നു അടുത്ത യോഗം, ഇവിടെയും യു.ഡി.എഫിന്‍റെയും കേന്ദ്രത്തിന്‍റെയും നിലപാടുകളാണ് മുഖ്യമന്ത്രി പ്രധാന പ്രചരണ വിഷയമാക്കിയത്. ബസ് സ്റ്റാൻഡിൽ യോഗം നടത്താൻ കൊടുവള്ളി നഗരസഭ അനുവദിച്ചിരുന്നില്ല. ഇതിനെ മറികടന്നായിരുന്നു ഇവിടുത്തെ പ്രചരണം.

TAGS :
Next Story