ലാവലിന്‍ കേസിലെ ഇ.ഡി ഇടപെടല്‍ തമാശയെന്ന് മുഖ്യമന്ത്രി
ഇതൊക്കെ ഒരു തരത്തിലുള്ള വിരട്ടലാണ്, അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി. ഇ.ഡിക്ക് അന്വേഷിക്കാനുള്ളതൊക്കെ അവര്‍ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി

ലാവലിന്‍ കേസില്‍ എന്‍ഫോഴ്സ്മെന്റിന്റെ ഇടപെടല്‍ തമാശയായി മാത്രമേ എടുക്കേണ്ടതുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതൊക്കെ ഒരു തരത്തിലുള്ള വിരട്ടലാണ്, അതൊക്കെ കയ്യില്‍ വെച്ചാല്‍ മതി. ഇ.ഡിക്ക് അന്വേഷിക്കാനുള്ളതൊക്കെ അവര്‍ അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഭരണകക്ഷിയുടെ മുതിര്‍ന്ന നേതാവുകൂടിയായ ധനകാര്യമന്ത്രി കേരളത്തിലെത്തി അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ചെന്നും മുഖ്യമന്ത്രി. ഫെബ്രുവരി 28ന് നിര്‍മല സീതാരാമന് കിഫ്ബിക്കെതിരായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു.
എന്നാല്‍ വിലപ്പോവില്ലെന്ന് മനസിലാക്കി തന്റെ വകുപ്പിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സമെന്റിനെ ഉപയോഗിച്ച് കേരള സര്‍ക്കാരിനെ ആക്രമിക്കാന്‍ ശ്രമം ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ധനമന്ത്രിയുടെ ഇച്ഛക്കനുസരിച്ച് ചില കേന്ദ്ര ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.
Adjust Story Font
16