Top

റിലയൻസിന്​ 25 കോടി പിഴയിട്ട്​ സെബി

അഞ്ച്​ ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത്​ സെബി​യെ അറിയിക്കാതിരുന്നതിനാണ് പിഴ

MediaOne Logo

Web Desk

  • Published:

    7 April 2021 3:56 PM GMT

  • Updated:

    2021-04-07 15:56:29.0

റിലയൻസിന്​ 25 കോടി പിഴയിട്ട്​ സെബി
X

റിലയൻസ്​ ഇൻഡസ്​ട്രീസിന്​ 25 കോടി രൂപ പിഴയിട്ട്​ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ്​ ഓഫ്​ ഇന്ത്യ. മുകേഷ്​ അംബാനി ഉൾപ്പടെയുള്ള പ്രൊമോട്ടർമാർക്കാണ്​ പിഴശിക്ഷ. അഞ്ച്​ ശതമാനത്തിൽ കൂടുതൽ ഓഹരികൾ പ്രൊമോട്ടർമാർ വാങ്ങിയത്​ സെബി​യെ അറിയിക്കാതിരുന്നതാണ്​ പ്രശ്​നമായത്​. മാർച്ച്​ 1999 മുതൽ മാർച്ച്​ 2000 വരെ 6.83 ശതമാനം ഓഹരികൾ റിലയൻസ്​ പ്രൊമോട്ടർമാർ വാങ്ങിയിരുന്നു. ഇത്​ കമ്പനി സെബിയെ അറിയിച്ചിരുന്നില്ല.

ഓഹരികൾ വാങ്ങിയതുമായി ബന്ധപ്പെട്ട്​ റിലയൻസ്​ പൊതു അറിയിപ്പൊന്നും നൽകിയിരുന്നുമില്ല. അതേസമയം, ബുധനാഴ്ചയും ഓഹരി വിപണിയിൽ റിലയൻസ്​ ഓഹരികളുടെ വില ഉയർന്നു. 0.9 ശതമാനം നേട്ടത്തോടെയാണ്​ റിലയൻസ്​ വ്യാപാരം അവസാനിപ്പിച്ചത്

TAGS :
Next Story