Top

നാട്ടില്‍ തന്നെ പഠിക്കാം; വിദേശത്ത് ജോലി നേടാം

വിദേശത്ത് ഉന്നത ജോലി നേടാന്‍ സഹായിക്കുന്ന വ്യത്യസ്ത പിജിഡിഎം, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് IBIS Academy നടത്തുന്നത്.

MediaOne Logo

Web Desk

Web Desk

  • Updated:

    2021-04-01 06:41:58.0

Published:

1 April 2021 6:41 AM GMT

നാട്ടില്‍ തന്നെ പഠിക്കാം; വിദേശത്ത് ജോലി നേടാം
X

വിദേശത്ത് ജോലി കിട്ടാനായി, വിദേശത്ത് പോയി പഠിക്കുകയെന്നത് വളരെ ചെലവേറിയ കാര്യമാണ്. വിദ്യാഭ്യാസ ലോണുകളും പാര്‍ട്ട് ടൈം ജോലികളും ഒരു പരിധിവരെ വിദേശ പഠനത്തിന് സാമ്പത്തിക സഹായമാകുമെങ്കിലും, അതല്ല ഭൂരിപക്ഷത്തിന്‍റെയും അവസ്ഥ. ലക്ഷങ്ങളും കോടികളും ചെലവാക്കി വിദേശത്ത് പഠിച്ച് ജോലി ലഭിക്കാതെ വന്നാലോ, കുടുംബത്തിന്‍റെ സാമ്പത്തിക ഭദ്രത തന്നെ ആകെ താളം തെറ്റും.

എന്നാല്‍ വിദേശത്ത് ജോലി കിട്ടാന്‍ സഹായിക്കുന്ന കോഴ്സുകള്‍ ഇവിടെ നാട്ടില്‍ തന്നെ ചെയ്യാന്‍ സാധിച്ചാലോ. അത്തരമൊരു അവസരമാണ് IBIS Academy വാഗ്ദാനം ചെയ്യുന്നത്. വിദേശത്ത് ഉന്നത ജോലി നേടാന്‍ സഹായിക്കുന്ന വ്യത്യസ്ത പിജിഡിഎം, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് IBIS Academy നടത്തുന്നത്.

ഒരു വര്‍ഷമാണ് പിജിഡിഎം കോഴ്സുകളുടെ കാലാവധി. Logistics & SCM, HR Management, Certified Hospital Administrator (CHA), Certified Accounting Professional (CAP), Aviation and Hospitality Management എന്നീ വിഷയങ്ങളിലാണ് പിജിഡിഎം കോഴ്സുകള്‍. Oil & Gas, Civil QA/QC, Revit MEP, Civil Desigining, Mechanical QA/QC, Quantity Surveying & Cost Estimation വിഷയങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍. ഫിറ്റ്നസ് മേഖല ഒരു കരിയറായി തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് Diploma in Personal Training. കൂടാതെ IELTS & OET കോച്ചിംഗ് ക്ലാസുകളും നല്‍കുന്നുണ്ട്.

ഡിഗ്രി കഴിഞ്ഞവര്‍ക്കും, പ്ലസ്ടു കഴിഞ്ഞവര്‍ക്കും വേറേ വേറെ കോഴ്സുകളുണ്ട്. IACET അംഗീകാരമുള്ളവയാണ് IBIS അക്കാദമിയുടെ കോഴ്സുകള്‍. മുംബൈയിലും കൊച്ചിയിലും ബംഗ്ലളുരുവിലും തൃശൂരിലും എറണാകുളത്തും പൂനയിലും ഹൈദരബാദിലും പെരിന്തല്‍മണ്ണയിലും കാമ്പസുകളുണ്ട്.

എം. രാധാകൃഷ്ണനാണ് ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസിന്‍റെ ചെയർമാൻ. ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലെ ജോലി രാജിവെച്ചാണ് എം. രാധാകൃഷ്ണൻ ബിസിനസ് രംഗത്തെത്തുന്നത്. ആദ്യം പ്ലാസ്റ്റിക് മോൾഡിങ് യൂണിറ്റിനാണ് തുടക്കമിടുന്നത്. 2018 ലാണ് വിദ്യാഭ്യാസ മേഖലയിലേക്ക് കടക്കുന്നത്. കുട്ടികൾ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നേടാൻ വിദേശത്തേക്ക് പോകുന്ന കാലത്ത്, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം ഇന്ത്യയിൽ ലഭ്യമാക്കുകയെന്നതായിരുന്നു IBIS ഗ്രൂപ്പിന്‍റെ ദൌത്യം.

ബിസിനസ് രംഗത്തെ സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇത്തവണത്തെ മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരത്തില്‍ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് എഡ്യുക്കേഷന്‍ പ്രൊവൈഡര്‍ പുരസ്കാരം എം. രാധാകൃഷ്ണനായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്. ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്. കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്‍കാരങ്ങള്‍ വിതരണം ചെയ്തത്.

കേരളത്തിന്‍റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന്‍ ഐഎഎസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്‍മാന്‍. സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്‍ സിഇഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :
Next Story