ഇവിടെ നിക്ഷേപകരാണ് പ്രധാനം; നിക്ഷേപത്തിനാണ് കരുതൽ
ജനങ്ങളുടെ മനസ്സറിഞ്ഞുള്ള സഹകരണ ബാങ്കിംഗ് സേവനമെന്ന ആശയം മുന്‍നിര്‍ത്തി മീഡിയവണിന്റെ ഇത്തവണത്തെ എക്സലെന്‍സ് ഇന്‍ കോര്‍പ്പറേറ്റീവ് സര്‍വീസ് പുരസ്കാരം ഡോ. സോജൻ വി അവറാച്ചനായിരുന്നു.

നിക്ഷേപങ്ങള്‍ക്ക് പലിശ കുറവും ലോണുകള്‍ക്ക് പലിശ കൂടുതലും - ബാങ്കുകളെ കുറിച്ച് പൊതുവെയുള്ള ജനങ്ങളുടെ പരാതിയാണിത്. സഹകരണ, പൊതുമേഖല, ന്യൂജന്‍ - ബാങ്കുകള്‍ എന്തുമായിക്കൊള്ളട്ടെ ഇതാണ് അവസ്ഥ. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി നിക്ഷേപകർക്ക് പരിഗണന നൽകി, അവരുടെ നിക്ഷേപങ്ങളെ മൂല്യവർധിതമാക്കുക - ഇതാണ് ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ചെയ്തു കൊണ്ടിരിക്കുന്നത്.
2002 ലെ മള്‍ട്ടിസ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി ആക്ട് പ്രകാരമാണ് ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനം. സമ്പാദ്യത്തില്‍ നിന്ന് മിച്ചംവെച്ച് സഹകരണത്തില്‍ കൂടി സമാഹരിച്ച് സമൂഹത്തിന്റെ നന്മയ്ക്കായി സമര്‍പ്പിക്കുക എന്ന ആശയത്തിലൂന്നിയാണ് ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് തുടക്കം കുറിച്ചത്.
ഡോ. സോജൻ വി അവറാച്ചനാണ് ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ ചെയർമാൻ. വർഷങ്ങളുടെ പരിചയസമ്പത്തുമായാണ് ഡോ. സോജൻ ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ അമരത്തെത്തുന്നത്. രണ്ട് ബ്രാഞ്ചുമായി തുടങ്ങിയ ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിക്ക് ഇന്ന് ദക്ഷിണേന്ത്യയിലാകെ 90 ലധികം ബ്രാഞ്ചുകളും, 10 ലക്ഷത്തോളം ഷെയര്‍ ഹോള്‍ഡേഴ്സും 25 ലക്ഷത്തിലധികം ഉപഭോക്താക്കളുമുണ്ട്. ബാങ്കിങ് മേഖലയിലെ മികവിന് കേന്ദ്ര സർക്കാർ പുരസ്കാരത്തിനും ഇന്ത്യന്‍ കോ- ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി അർഹമായിട്ടുണ്ട്. ഇപ്പോള്‍ സൊസൈറ്റിക്ക് കീഴില്‍ ഐ.സി.സി.എസ് എന്ന പേരില്‍ ഒരു എഞ്ചിനീയറിംഗ് ആന്റ് മാനേജ്മെന്റ് കോളേജ് കൂടിയുണ്ട്.
ജനങ്ങളുടെ മനസ്സറിഞ്ഞുള്ള സഹകരണ ബാങ്കിംഗ് സേവനമെന്ന ആശയം മുന്‍നിര്‍ത്തി മീഡിയവണിന്റെ ഇത്തവണത്തെ എക്സലെന്‍സ് ഇന്‍ കോര്‍പ്പറേറ്റീവ് സര്‍വീസ് പുരസ്കാരം ഡോ. സോജൻ വി. അവറാച്ചനായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിസിനസ് മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയവരെയും നൂതന ആശയങ്ങളിലൂടെ സ്വന്തം സംരംഭം മുന്നോട്ട് കൊണ്ട് പോകുന്നവരെയും കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കുന്നവരെയും ആദരിക്കുക ലക്ഷ്യം വെച്ചാണ് മീഡിയവണ്‍ ബിസിനസ് എക്സലെന്‍സ് പുരസ്കാരം നല്‍കുന്നത്.
ബിസിനസ്, സംരംഭക രംഗത്തെ 19 വ്യക്തികള്‍ക്കാണ് മീഡിയവണ്‍ ഇത്തവണ പുരസ്കാരം നല്‍കിയത്. കവടിയാര്‍ ഉദയ് പാലസ് കണ്വെന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വ്യവസായ മന്ത്രി ഇ.പി ജയരാജനും ചേര്‍ന്നാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. കേരളത്തിന്റെ അഡീഷണല്‍ ചീഫ് സെക്രട്ടറിയായി വിരമിച്ച ടി. ബാലകൃഷ്ണന് ഐഎഎസ് ആയിരുന്നു ഈ പുരസ്കാര പ്രക്രിയയുടെ ജൂറി ചെയര്മാന്. സ്റ്റാര്‍ട്ടപ്പ് മിഷന് മുന്‍ സിഇഒ സജി ഗോപിനാഥ്, വ്യവസായ വകുപ്പിന്റെ മുന്‍ അഡീഷണല്‍ ഡയറക്ടര്‍ എം. അബ്ദുള്‍ മജീദ്, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍.