ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്
115 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി

ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. ആദ്യഘട്ട പട്ടിക മാത്രമേ ഇന്ന് പ്രഖ്യാപിക്കൂവെന്നാണ് സൂചന. വൈകീട്ടായിരിക്കും പ്രഖ്യാപനം. 115 സീറ്റുകളിൽ ബിജെപി മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. മറ്റ് മുന്നണികളുടെ സ്ഥാനാർത്ഥി നിർണയവും നിരീക്ഷിച്ച് വരികയാണ്. സ്ഥാനാർഥി പട്ടികയിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരുത്താനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിറ്റിക്കുണ്ടെന്നും കെ സുരേന്ദ്രൻ ദേശീയ തെരഞ്ഞടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ഡൽഹിയിൽ പറഞ്ഞു.
Next Story
Adjust Story Font
16