'ഞാന്‍ മന്ത്രിയാകാനൊന്നുമില്ല, എനിക്ക് അങ്ങനത്തെ ആഗ്രഹമൊന്നുമില്ല'' ബി.ജെ.പി സ്ഥാനാര്‍ഥി ഡോ. അബ്ദുല്‍ സലാം
സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

താന്‍ മന്ത്രിയാകാനൊന്നുമില്ലെന്നും തനിക്ക് അങ്ങനത്തെ ആഗ്രഹമൊന്നുമില്ലെന്ന് തിരൂരിലെ ബിജെപി സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തിരൂരില്‍ ബിജെപിക്ക് സാധ്യതയുണ്ടെന്നും നരേന്ദ്രമോദി കാണിച്ചു തന്ന ഭരണ മാതൃക പിന്തുടര്ന്ന് കേരളവും പുതിയ മാതൃകയിലേക്ക് വരും.
തിരൂരില്‍ തീരൂരക്കാര്ക്ക് വേണ്ടി ചേര്‍ന്നു ജീവിക്കും. കേരളത്തില്‍ ബിജെപി മന്ത്രിസഭ വന്നാല്‍ വികസന പെരുമഴയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ബിജെപിയിലേക്ക് പോയത് നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയിലേക്ക് പോയതെന്നും അദ്ദഹം പറഞ്ഞു.
Next Story
Adjust Story Font
16