ബഹ്റൈനില്‍ 905 പേര്‍ക്കു കൂടി കോവിഡ്
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പുതിയ പരിശോധന കേന്ദ്രത്തിന് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി.

ബഹ്റൈനില്‍ 905 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 265 പേര് പ്രവാസികളാണ്. ചികിത്സയിലുണ്ടായിരുന്ന രണ്ടു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
264 പേർ കൂടി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവിൽ 8615 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരിൽ 60 പേരുടെ നില ഗുരുതരമാണ്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്റൈനിൽ പുതിയ പരിശോധന കേന്ദ്രത്തിന് ആരോഗ്യമന്ത്രാലയം അനുമതി നല്‍കിയിരുന്നു. വാഹനങ്ങളിലിരുന്ന് പി.സി.ആര് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യത്തോടെയാണ് സഖീറിലെ റാഷിദ് എന്‍ഡ്യൂറന്‍സ് വില്ലേജില്‍ പുതിയ പരിശോധന കേന്ദ്രം ആരംഭിക്കുന്നത്.