ബഹ്റൈൻ പ്രവാസികൾക്ക് നൊമ്പരമായി ജോമോൻ്റെ വിയോഗം
ഹൃദയാഘാതത്തെ തുടർന്നാണ് മരണം

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ്റെ ആകസ്മിക വേർപാട് പ്രവാസികൾക്കിടയിൽ നൊമ്പരം പടർത്തി. കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ ഹൃദയാഘാതത്തെ തുടർന്നാണ് നിര്യാതനായത്.
24 ന്യൂസിന്റെ ബഹ്റൈനിലെ റിപ്പോർട്ടറായിരുന്നു. മുമ്പ് മീഡിയ വണ്ണിനു വേണ്ടിയും ക്യാമറാമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ഇന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്ററിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ നേരത്ത് അസ്വാസ്ഥത അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.
ഭാര്യയും രണ്ട് ആൺകുട്ടികളുമുണ്ട്. മാതാവ് അന്നമ്മ.