LiveTV

Live

Bahrain

വെളിയംകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

വെളിയംകോട്​ ബീവിപ്പടി പുതുവീട്ടിൽ അലിയാണ് മരണപ്പെട്ടത്.

വെളിയംകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

വെളിയംകോട്​ സ്വദേശി ബഹ്​റൈനിൽ നിര്യാതനായി. വെളിയംകോട്​ ബീവിപ്പടി പുതുവീട്ടിൽ അലിയാണ് ഉറക്കത്തിൽ മരണപ്പെട്ടത്. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്​.പുലർച്ചെ മാർക്കറ്റിലേക്ക്​ പുറപ്പെടേണ്ട സമയത്ത്​ കാണാത്തതിനെത്തുടർന്ന് കൂടെയുളളവർ അന്വേഷിച്ചപ്പോഴാണ്​ മരണം സംഭവിച്ചതായി അറിഞ്ഞത്.

22 വർഷമായി ബഹ്​റൈനിലുണ്ട്​. ഭാര്യ റാഫിയ, മക്കൾ ലിയ, നേഹ, മുഹമ്മദ്​ ഹനാൻ. സഹോദരങ്ങൾ അബൂബക്കർ(ബഹ്​റൈൻ) ഹനീഫ (ബഹ്​റൈൻ) ഹംസ, ഉമ്മർ. പരേതനായ യാഹു ഹാജിയാണ്​ പിതാവ്​. മാതാവ്​ മറിയം. മൃതദേഹം സൽമാനിയ മെഡിക്കൽ ​കോപ്ലക്​സ്​ മോർച്ചറിയിൽ. നാട്ടിൽ കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നു.