LiveTV

Live

Bahrain

ബഹ്റൈനിൽ കോവിഡ് വാക്സിൻ വെള്ളിയാഴ്ച മുതൽ ഹെൽത്ത് സെന്‍ററുകൾ വഴി ലഭ്യമാകും

ഇതിനായി മുൻകൂട്ടിയുള്ള രജിസ്ട്രേഷന്‍റെ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു

ബഹ്റൈനിൽ കോവിഡ് വാക്സിൻ വെള്ളിയാഴ്ച മുതൽ ഹെൽത്ത് സെന്‍ററുകൾ വഴി ലഭ്യമാകും

ബഹ്റൈനിൽ സൗജന്യമായി നൽകി വരുന്ന കോവിഡ് പ്രതിരോധ വാക്സിൻ വെള്ളിയാഴ്ച മുതൽ ഹെൽത്ത് സെന്‍ററുകൾ വഴി നേരിട്ട് ലഭ്യമാകും. ഇതിനായി മുൻകൂട്ടിയുള്ള രജിസ്ട്രേഷന്‍റെ ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ബഹ്റൈനിലെ കോവിഡ് വാക്സിനേഷൻ ഇനി ഹെൽത്ത് സെന്‍ററുകളിൽ നിന്ന് നേരിട്ട് രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് മന്ത്രാലയം ഈ മാസം 25 മുതൽ ഹെൽത്ത് സെന്‍ററുകളിൽ നേരിട്ടെത്തി എല്ലാവർക്കും വാക്സിൻ സ്വീകരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അധികൃതരാണ് അറിയിച്ചത്.

ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ എട്ട് മണി മുതൽ വൈകീട്ട് ആറ് മണി വരെ രാജ്യത്തെ എല്ലാ ഹെൽത്ത് സെന്‍ററുകളിലും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യാതെ തന്നെ സേവനം ലഭ്യമാകും. നിലവിൽ വെബ്സൈറ്റ് വഴി പേരുകൾ രജിസ്റ്റർ ചെയ്തവരെ നേരിട്ട് ബന്ധപ്പെടുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വാക്സിനേഷന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി വരെയുള്ള കണക്കുകൾ പ്രകാരം 27,000 പേർ ഇതിനകം വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള പൗരന്മാർക്കും താമസക്കാർക്കും സൗജന്യമായാണ് വാക്സിൻ നൽകുന്നത്. രാജാവും പ്രധാനമന്ത്രിയുമടക്കമുള്ള ഭരണാധികാരികൾ വാക്സിൻ സ്വീകരിച്ചത് വാക്സിൻ സ്വീകരിക്കാൻ കൂടുതൽ പേർക്ക് പ്രചോദനം പകർന്നു. രാജ്യത്തെ പ്രവാസി സമൂഹത്തിലും വാക്സിനേഷനുള്ള രജിസ്ട്രേഷന്‍റെ തോത് കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചിരുന്നു.