ബഹ്റൈൻ ഫോർമുല വൺ : ഹാമിൽട്ടൺ ജേതാവ്
സീസണിലെ പതിനൊന്നാം ജയം

നാടകീയത നിറഞ്ഞുനിന്ന ബഹ്റൈനിലെ ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ഫൈനൽ മത്സരത്തിൽ മെഴ്സിഡസിെൻറ ലൂയിസ് ഹാമിൽട്ടൺ ജേതാവ്.ഈ സീസണിലെ 11ാം ജയത്തോടെയാണ് ലോക ചാമ്പ്യൻ്റെ കുതിപ്പ്. റെഡ് ബുള്ളിെൻറ മാക്സ് വെർസ്റ്റാപ്പെൻ രണ്ടാമതും അലക്സാണ്ടർ ആൽബോൺ മൂന്നാമതുമെത്തി.
രണ്ട് അപകടങ്ങൾക്കാണ് സഖീറിലെ ബഹ്റൈൻ ഇനറർനാഷണൽ സർക്യൂട്ട് ഇന്ന് സാക്ഷ്യം വഹിച്ചത്. മത്സരം ആരംഭിച്ച് തൊട്ടുടനെ ഹാസിെൻറ റൊമെയ്ൻ ഗ്രോസീൻ ഓടിച്ച കാർ വേലിയിലിച്ച് തീപിടിച്ചു. ഇതേത്തുടർന്ന് മത്സരം നിർത്തിവെക്കേണ്ടിവന്നു.
ഗ്രിഡിൽ 19ാമതായി ഇറങ്ങിയ ഗ്രോസീൻ്റെ കാർ ട്രാക്കിൽ എതിർഭാഗത്തേക്ക് മാറി ഡാനിൽ കിവ്യാത്തിെൻറ ആൽഫാ ടോറിയിൽ തട്ടി വേലിയിൽ ഇടിച്ചതായിരുന്നു മറ്റൊരു അപകടം. നിറയെ ഇന്ധനമുണ്ടായിരുന്ന കാർ അടുത്ത നിമിഷം തന്നെ അഗ്നി ഗോളമായി മാറി. പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗ്രോസീനെ ആശുപത്രിയിലേക്ക് മാറ്റി.
ഒരു മണിക്കൂറിലേറെ വൈകി വീണ്ടും മത്സരം ആരംഭിച്ചതും അപടകടത്തോടെയാണ്. ഇത്തവണയും ഡാനിൽ കിവ്യാത്തിെൻറ ആൽഫാ ടോറി തന്നെയായിരുന്നു വില്ലനായത്. കിവ്യാത്തിെൻ കാറിൽ തട്ടി ലാൻസ് സ്ട്രോളിെൻറ കാർ തലകീഴായി മറിയുകയായിരുന്നു. സ്ട്രോൾ പരിക്കില്ലാതെ രക്ഷപ്പെട്ടു. വൈകാതെ തന്നെ മത്സരം പുനരാരംഭിച്ചു.
Adjust Story Font
16