LiveTV

Live

Bahrain

അന്തരിച്ച ബഹ്​റൈൻ പ്രധാനമന്ത്രിയുടെ മൃതദേഹം ഹമദ്​ രാജാവ്​ ഏറ്റുവാങ്ങി

നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങ് നടക്കുക.

അന്തരിച്ച ബഹ്​റൈൻ പ്രധാനമന്ത്രിയുടെ മൃതദേഹം ഹമദ്​ രാജാവ്​ ഏറ്റുവാങ്ങി

അന്തരിച്ച ബഹ്റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ ഭൗതിക ശരീരം ബഹ്‌റൈനിലെത്തിച്ചു . പ്രത്യേക വിമാനത്തിൽ ഔദ്യോഗ്യിക ബഹുമതികളോടെ രാജ്യത്തെത്തിച്ച മ്യതദേഹം രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേത്യത്വത്തിൽ ഏറ്റുവാങ്ങി.

കിരീടാവകാശിയും പ്രധാന മന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ, മുതിർന്ന രാജ കുടുംബാംഗങ്ങൾ, ബഹ്​റൈൻ ഡിഫൻസ്​ ഫോഴ്​സ്​, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്​ എന്നിവയുടെ മുതിർന്ന പ്രതിനിധികൾ എന്നിവർ മൃതദേഹം ഏറ്റുവാങ്ങാൻ രാജാവിനൊപ്പമുണ്ടായിരുന്നു.

നാളെ രാവിലെയാണ് സംസ്കാരച്ചടങ്ങ് നടക്കുക. ക്ഷണിക്കപ്പെട്ട കുടുംബാംഗങ്ങൾ മാത്രമായിരിക്കും ചടങ്ങിൽ പങ്കെടുക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തിന് പുറത്ത് നിന്നുള്ള പ്രമുഖർ ആദരവും അനുശോചനവുമറിയിക്കും. അമേരിക്കയിലെ മയോ ക്ലിനിക്ക്​ ഹോസ്​പിറ്റലിൽ ചികിത്സയിലിരിക്കേ ​ബുധനാഴ്​ച രാവിലെയായിരുന്നു​ ​പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫയുടെ നിര്യാണം. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ച്​ സംസ്​കാര ചടങ്ങുകൾ നടക്കുമെന്ന് റോയൽ കോർട്ട്​ അറിയിച്ചു