LiveTV

Live

Bahrain

ബഹ്​റൈനിൽ കോവിഡ്​ വാക്​സിന്​ അനുമതി

ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്​സിൻ നൽകുന്നത്​. ​

ബഹ്​റൈനിൽ കോവിഡ്​ വാക്​സിന്​ അനുമതി

ബഹ്​റൈനിൽ കോവിഡ്​ വാക്​സിൻ ഉപയോഗിക്കാൻ​ അനുമതി. കോവിഡ്​ രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകരിൽ സന്നദ്ധത അറിയിക്കുന്നവർക്കാണ് അടിയന്തര ഘട്ടങ്ങളിൽ വാക്​സിൻ നൽകുന്നത്​. ​ആരോഗ്യ മന്ത്രി ഫാഇഖ ബിത്​ സഈദ്​ അസ്സാലിഹ്​ ആണ്​ ഇക്കാര്യം അറിയിച്ചത്​. ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യം ഉറപ്പ്​ വരുത്തുന്നതി​ന്‍റെ ഭാഗമായാണ്​ അനുമതി നൽകുന്നതെന്ന്​ മന്ത്രി പറഞ്ഞു.

യു.എ.ഇയിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ്​ വാക്​സിൻ ലഭ്യമാക്കുന്നത്​. ആരോഗ്യ പ്രവർത്തകർക്ക്​ വാക്​സിൻ നൽകുമെന്ന്​ കഴിഞ്ഞ സെപ്​റ്റംബറിൽ യു.എ.ഇയും അറിയിച്ചിരുന്നു. കോവിഡ്​ -19 വാക്​സി​ന്‍റെ മൂന്നാം ഘട്ടം ക്ലിനിക്കൽ പരീക്ഷണം ബഹ്​റൈനിൽ തുടരുകയാണ്​. 7700 സന്നദ്ധ പ്രവർത്തകരിലാണ്​ വാക്​സിൻ പരീക്ഷണം നടക്കുന്നത്​.

നേരത്തെ നടന്ന ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളിൽ വാക്​സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന്​ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലാണ്​ വാക്​സിൻ ഉപയോഗത്തിന്​ അനുമതി നൽകിയത്​. നിരവധി പ്രവാസികളും ട്രയലിൽ പങ്കെടുത്തിരുന്നു.