LiveTV

Live

Bahrain

ബഹ്റൈനിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 20 ദിനാറായി വർധിപ്പിച്ചു

പിഴ 5 ദിനാറിൽ നിന്ന് 20 ദിനാറായി ഉയർത്തി

ബഹ്റൈനിൽ മാസ്ക് ധരിക്കാത്തവർക്കുള്ള പിഴ 20 ദിനാറായി വർധിപ്പിച്ചു

ബഹ് റൈനിൽ പൊതുസ്​ഥലങ്ങളിൽ മാസ്​ക്​ ധരിക്കാത്തവർ ഇനി 20 ദിനാർ പിഴയടക്കേണ്ടി വരും. നിലവിലുള്ള അഞ്ച്​ ദിനാർ പിഴ ഇനി 20 ദിനാറായി വർധിക്കും. ആഭ്യന്തര മന്ത്രി ശൈഖ്​ റാഷിദ്​ ബിൻ അബ്​ദുല്ല ആൽ ഖലീഫയാണ് ഇക്കാര്യം അറിയിച്ചത്.​ പിഴ അടക്കാത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിന്​ പബ്ലിക്​ പ്രോസിക്യൂഷന്​ കൈമാറും.

കോവിഡ് പ്രതിരോധ നിയമങ്ങളുടെ ഭാഗമായി പൊതു സ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങളിലും മാസ്​ക്​ ധരിക്കണമെന്നത്​ രാജ്യത്ത് നിർബന്ധമാണ്. പിന്നിട്ട ദിവസങ്ങളിൽ ​പോസിറ്റീവ് കേസുകൾ ഗണ്യമായി വർധിച്ച സാഹചര്യത്തിൽ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ രാജ്യത്ത് കർശനമാക്കിയിരുന്നു. ഒക്​ടോബർ ഒന്നുവരെ അതീവ ജാഗ്രത പാലിക്കണമെന്നും രോഗവ്യാപനം തടയാൻ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും​ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.