LiveTV

Live

Bahrain

ബഹ്റൈനിൽ റസ്റ്റോറൻറുകളിൽ അകത്ത് ഭക്ഷണം; അനുമതി നൽകുന്നത് ഒരു മാസത്തേക്ക് നീട്ടി

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ വർധിച്ച പശ്​ചാത്തലത്തിലാണ്​ ഈ തീരുമാനങ്ങൾ

ബഹ്റൈനിൽ റസ്റ്റോറൻറുകളിൽ അകത്ത് ഭക്ഷണം; അനുമതി നൽകുന്നത് ഒരു മാസത്തേക്ക് നീട്ടി

ബഹ്​റൈനിൽ റസ്​റ്റോറൻറുകളിലും കഫേകളിലും അകത്ത്​ ഭക്ഷണം നൽകുന്നത്​ ഒരുമാസത്തേക്ക്​ കൂടി നീട്ടിവെച്ചു. ഒക്​ടോബർ 24 മുതലാണ്​ ഇനി അനുമതി നൽകുക. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ഏകോപന സമിതി യോഗത്തിലാണ്​ തീരുമാനം. സർക്കാർ സ്​കൂളുകൾ തുറക്കുന്നത്​ രണ്ടാഴ്​ചത്തേക്ക്​ നീട്ടാനും തീരുമാനിച്ചു. അധ്യാപകരും മറ്റ്​ ജീവനക്കാരും ഒക്​ടോബർ നാലിന് സ്​കൂളുകളിൽ എത്തണം. ഒക്​ടോബർ 11 മുതലാണ്​ ക്ലാസ്​ തുടങ്ങുക.

കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ്​ കേസുകൾ വർധിച്ച പശ്​ചാത്തലത്തിലാണ്​ ഈ തീരുമാനങ്ങൾ. ഒക്​ടോബർ ഒന്നുവരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.