LiveTV

Live

Bahrain

ബഹ്റൈനിൽ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുന്നു

15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും നമസ്​കാരത്തിന് വരാന്‍ വിലക്കുണ്ടാകും.

ബഹ്റൈനിൽ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുന്നു

ബഹ്റൈനിൽ വെള്ളിയാഴ്ച മുതൽ പള്ളികള്‍ ഘട്ടം ഘട്ടമായി തുറക്കുവാൻ തീരുമാനം. ആദ്യ ഘട്ടത്തില്‍ പള്ളികള്‍ സുബ്ഹ് നമസ്കാരത്തിന് മാത്രമാണ് തുറക്കുക. അല്‍ ഫാതിഹ് ഗ്രാന്‍റ്​ മോസ്കിലൊഴികെ ബാക്കി പള്ളികളില്‍ ജുമുഅ നമസ്​കാരമുണ്ടാവില്ല.

പള്ളികളിൽ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് നിർദേശം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത മസ്ജിദുകൾ അടച്ചിടും. നമസ്​കാരത്തിന് 10 മിനിറ്റ് മുമ്പായിരിക്കും പള്ളികള്‍ തുറക്കുക. ബാങ്കിന് ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞ് നമസ്​കാരം ആരംഭിക്കും. നമസ്​കാര ശേഷം 10 മിനിട്ട് കഴിഞ്ഞ് പള്ളികള്‍ അടക്കും. നമസ്കാരത്തിന് മുമ്പും പിമ്പുമുള്ള ഐച്​ഛിക നമസ്​കാരങ്ങള്‍ പള്ളിയില്‍ അനുവദിക്കുന്നതല്ല. 15 വയസ്സില്‍ താഴെയുള്ളവര്‍ക്കും 60 വയസ്സ് കഴിഞ്ഞവര്‍ക്കും നമസ്​കാരത്തിന് വരാന്‍ വിലക്കുണ്ടാകും.