LiveTV

Live

Bahrain

ആശ്വാസ വാർത്ത;  ഇടക്കാലത്തിന് ശേഷം ആദ്യ ചാർട്ടേർഡ് വിമാനം പ്രവാസികളുമായി ബഹ്റൈനിലെത്തി

ബഹ്റൈൻ കേരളീയ സമാജമാണ്  വിമാനം ചാർട്ട് ചെയ്തത്

ആശ്വാസ വാർത്ത;  ഇടക്കാലത്തിന് ശേഷം ആദ്യ ചാർട്ടേർഡ് വിമാനം പ്രവാസികളുമായി ബഹ്റൈനിലെത്തി

ഇടക്കാലത്തിന് ശേഷം പ്രവാസികൾക്ക് ബഹ്റൈനിലേക്ക് യാത്രക്ക് അവസരമൊരുക്കി ബഹ്റൈൻ കേരളീയ സമാജം ചാർട്ടർ ചെയ്ത ആദ്യ ഗൾഫ് എയർ വിമാനം ഇന്ന് തിരുവനന്തപുരത്ത് നിന്ന് 169 യാത്രക്കാരുമായി ബഹ്റൈനിലെത്തി.

വന്ദേഭാരത് വിമാനങ്ങളിൽ ബഹ്റൈനിലേക്ക് യാത്രക്കാർ എത്തിയിരുന്നുവെങ്കിലും അനുമതിയില്ലാത്തതിനാൽ ജൂൺ അവസാനത്തിന് ശേഷം സർവീസുകൾ നിലച്ചിരുന്നു. യാത്ര മുടങ്ങിയപ്പോൾ വിസ കാലാവധി തീരുന്നതടക്കമുള്ള പ്രശ്നങ്ങൾ പ്രവാസികളെ പ്രതിസന്ധിയിലാക്കിയിരുന്നു.

കോവിഡ് കാലത്ത് കേരളത്തിലേക്ക് പോയ ശേഷം ബഹ്റൈനിലേക്ക് തിരിച്ചെത്തി ജോലിയിൽ പ്രവേശിക്കേണ്ടവരും ആശങ്കയിലായി. ബഹ്റൈൻ കേരളീയ സമാജത്തിൻ്റെ ഇടപെടൽ വഴിയാണ് ചാർട്ടേർഡ് വിമാനങ്ങൾക്കുള്ള അനുമതി ലഭിച്ചത്.

ഈ സർവീസ് കൂടാതെ 11ന്​ കോഴിക്കോടുനിന്നും 13ന്​ കൊച്ചിയിൽനിന്നും സർവീസിന്​ അനുമതി ലഭിച്ചതായി സമാജം പ്രസിഡൻറ്​ പി.വി രാധാകൃഷ്​ണ പിള്ള പറഞ്ഞു. ചാർട്ടേർഡ് സർവീസുകൾ ആരംഭിക്കുന്നത് ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമാകും.

ചാർട്ടേർഡ് വിമാന സർവീസ് സാധ്യമാക്കിയ ഇന്ത്യൻ അംബാസഡർ പിയൂഷ്​ ​ശ്രീവാസ്​തവ, വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, എൻ.കെ പ്രേമചന്ദ്രൻ എം.പി, നോർക്ക സി.ഇ.ഒ ഹരികൃഷ്​ണൻ നമ്പൂതിരി തുടങ്ങിയവർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി രാധാകൃഷ്​ണ പിള്ള അറിയിച്ചു.