LiveTV

Live

Bahrain

കോവിഡ്​: ബഹ്​റൈനിൽ ഒരു മലയാളി കൂടി മരിച്ചു

പാലക്കാട്​ ഒറ്റപ്പാലം പാലശ്ശേരി സ്വദേശി ജയദേവൻ (53) ആണ്​ മരിച്ചത്

കോവിഡ്​: ബഹ്​റൈനിൽ ഒരു മലയാളി കൂടി മരിച്ചു

ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട്​ ഒറ്റപ്പാലം പാലശ്ശേരി സ്വദേശി ജയദേവൻ (53) ആണ്​ മരിച്ചത്​. ഇതോടെ ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം ഒമ്പതായി. നാഷണൽ പ്രൊഫൈൽ ഫാക്​ടറിയിൽ പ്രൊഡക്​ഷൻ സൂപ്പർവൈസറായിരുന്നു ജയദേവൻ. 15 വർഷമായി ബഹ്​റൈനിലുള്ള ഇദ്ദേഹം പാക്​ട്​ ബഹ്​റൈൻ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ജ്യോതി ലക്ഷ്​മി. മക്കൾ: ജിഷ്​ണ, ജ്യോത്​സന.