LiveTV

Live

Bahrain

കോവിഡ് : ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു

48 വയസുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്.

കോവിഡ് : ബഹ്റൈനിൽ ഒരാൾ കൂടി മരിച്ചു

ബഹ് റൈനിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ് ഇന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധയിലുള്ള ആകെ മരണം 151 ആയി. 

ബഹ് റൈനിൽ രോഗവിമുക്തി നേടുന്നവരുടെ തോത് വർധിക്കുന്നതായി  ആരോഗ്യമന്ത്രാലയം നൽകുന്ന സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 

രാജ്യത്ത് ഏറ്റവും പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കേസുകളേക്കാൾ  കൂടുതലാണ്  അസുഖം ഭേദമായവരുടെ എണ്ണം.  341 പേർക്ക് കൂടിയാണ് പുതുതായി രോഗവിമുക്തി ലഭിച്ചത്. ഇതോടെ രാജ്യത്ത്നിലവിൽ ചികിൽസയിലുള്ളവരുടെ എണ്ണം 2677 ആയി കുറഞ്ഞിട്ടുണ്ട്.  ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട 41835   രോഗബാധിതരിൽ   39007 പേർക്ക് ഇതിനകം രോഗം ഭേദമായി .  850648   രോഗപരിശോധനകളും രാജ്യത്ത് നടന്നിട്ടുണ്ട്.