LiveTV

Live

Bahrain

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത്​ സ്വദേശി പാറക്കുതാ​​ഴ ജമാൽ (55) ആണ് മരിച്ചത്

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

ബഹ്‌റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കുറ്റ്യാടി അടുക്കത്ത്​ സ്വദേശി പാറക്കുതാ​​ഴ ജമാൽ (55) ആണ് മരിച്ചത്. ഏതാനും ആഴ്ചകളായി സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ചികിത്സയിലായിരുന്നു. 33 വർഷമായി ബഹ്‌റൈനിൽ ഉള്ള ഇദ്ദേഹം കലിമ കർട്ടൻ കമ്പനിയിൽ സെയിൽസ്​മാനായി ജോലി ചെയ്യുകയായിരുന്നു. 

പിതാവ്​: പരേതനായ പാറക്കുതാഴ കുഞ്ഞമ്മദ്​ ഹാജി. മാതാവ്: പരേതയായ ​ ഹലീമ. ഭാര്യ: സറീന പാലേരി. മക്കൾ തൻവീർ,  ഷകീബ്. സഹോദരങ്ങൾ: അഷ്​റഫ്​, അലി, ഫാത്വിമ, പരേതയായ സുലൈഖ,  സഫിയ, സൈനബ