LiveTV

Live

Bahrain

ബഹ്​റൈനിൽ സന്ദർശക വിസകളുടെ കാലാവധി മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി

ജൂലൈ 21 മുതൽ ഒക്ടോബർ 21 വരെ പ്രാബല്യം

ബഹ്​റൈനിൽ സന്ദർശക വിസകളുടെ കാലാവധി മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി

ബഹ്​റൈനിൽ സന്ദർശക വിസക്കാർക്ക് ആശ്വാസ വാർത്ത. സാധുവായതും കാലാവധി കഴിഞ്ഞതുമായ എല്ലാ സന്ദർശക വിസകളുടെയും കാലാവധി മൂന്ന്​ മാസത്തേക്ക്​ കൂടി നീട്ടി. നാഷണാലിറ്റി, പാസ്​പോർട്ട്​സ്​ ആൻറ്​ റസിഡൻസ്​ അഫയേഴ്​സ്​ (എൻ.പി.ആർ.എ) ആണ് ഇക്കാര്യം അറിയിച്ചത്.കോവിഡ്​ രോഗ വ്യാപനം സ്യഷ്ടിച്ച പ്രത്യാഘാതങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

ജൂലൈ 21 മുതൽ ഒക്​ടോബർ 21 വരെയാണ്​ ഇതിന്​ പ്രാബല്യമുണ്ടാകുക.എല്ലാ സന്ദർശക വിസകളും അപേക്ഷ കൂടാതെ തന്നെ പുതുക്കപ്പെടും.ഒക്​ടോബർ 21ന്​ ശേഷവും ബഹ്​റൈനിൽ തങ്ങാൻ ആഗ്രഹിക്കുന്ന സന്ദർശകർക്ക്​ ഇ-വിസ പോർട്ടൽ വഴി വിസ പുതുക്കുന്നതിന്​ അപേക്ഷിക്കാം.