LiveTV

Live

Bahrain

ബഹ്റൈനിൽ കോവിഡ് ബാധിച്ച്  മലയാളി മരിച്ചു

52 വയസ്സുള്ള ഇദ്ദേഹം രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

ബഹ്റൈനിൽ കോവിഡ് ബാധിച്ച്  മലയാളി മരിച്ചു

ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കണ്ണൂർ സ്വദേശി ഏഴോം കാനായിലെ എം.പി. രാജൻ ആണ് മരിച്ചത് . 52 വയസ്സുള്ള ഇദ്ദേഹം രണ്ടാഴ്ചയായി ബഹ്റൈൻ സൽമാനിയ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ന്യൂമാേണിയയും ബാധിച്ചിരുന്നു. ബഹ്റൈൻ യൂനിലിവർ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പരേതനായ മീത്തലെ പുരയിൽ നാരായണൻ്റെയും യശോദയുടെയും മകനാണ്.ഭാര്യ: ശ്യാമള, മക്കൾ: ആദർശ് (എച്ച്.ഡി.എഫ്.സി ബാങ്ക് കണ്ണൂർ) അപർണ്ണ( തളിപ്പറമ്പ നാഷണൽ കോളേജ് ബി.എ വിദ്യാർത്ഥിനി) സഹോദരങ്ങൾ അനിത, അനൂപ്, അജിത