LiveTV

Live

Bahrain

ബഹ്റൈനിൽ 654 പേർക്ക് കൂടി കോവിഡ്

858 പേർക്ക് രോഗ വിമുക്​തി  

ബഹ്റൈനിൽ 654 പേർക്ക് കൂടി കോവിഡ്

ബഹ്‌റൈനിൽ പുതുതായി 654 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു ഇവരിൽ 314 പേർ പ്രവാസികളാണ്. 299 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 858 പേർക്ക് ഇന്ന് രോഗ വിമുക്തി ലഭിച്ചു. രാജ്യത്ത് രോഗവിമുക്തി നേടിയവരുടെ എണ്ണം പതിനായിരം കവിഞ്ഞു.

നിലവിൽ 5065 പേരാണ് വിവിധ ചികിൽസാലയങ്ങളിൽ രോഗബാധിതരായി കഴിയുന്നത്.ഇവരിൽ 12 പേരുടെ ആരോഗ്യ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യ നില ത്യപ്തികരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.