ബഹ്റൈനിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 348 പേർക്ക്
4556 പേർ ചികിൽസയിൽ

ബഹ്റൈനിൽ വെള്ളിയാഴ്ച 348 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. വിവിധ ചികിൽസാലയങ്ങളിലായി 4556 പേരാണ് നിലവിൽ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 9 പേർ ഒഴികെ മറ്റുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്.
7532 കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഇത് വരെയായി റിപ്പോർട്ട് ചെയ്തത്. ഇവരിൽ 2964 പേരാണ് രോഗമുക്തി നേടിയത്. കോവിഡ് ബാധയിൽ 12 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് നടന്ന ആകെ കോവിഡ് പരിശോധനകൾ രണ്ട് ലക്ഷത്തി ഇരുപതിനായിരത്തോട് അടുക്കുകയാണ്.